അച്ഛന്‍ അഴിമതി കാണിച്ച് ജീവിക്കുന്ന വ്യക്തിയല്ല. വീട്ടിലുള്ളതു പോലും മറ്റുള്ളവര്‍ക്ക് കൊടുക്കുന്നയാളാണ്, അഭിനയത്തില്‍ അച്ഛനെ അനുകരിച്ചിട്ടില്ല, മകനാകുമ്പോള്‍ അച്ഛന്റെ സിമിലാരിറ്റി ഉണ്ടാകും; ഗോകുല്‍ സുരേഷ്

മലയാളത്തിന്‌റെ ആക്ഷന്‍ കിങ് ആണ് സുരേഷ് ഗോപി. എന്നും ആരാധകര്‍ക്ക് വലിയ പ്രിയപ്പെട്ടതാണ് അദ്ദേ ഹം. ഇടക്കാലത്ത് രാഷ്ട്രീയത്തില്‍ സജീവമായതിനാല്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്തിരുന്നു. എങ്കിലും താരം പിന്നീട് കൂടുതല്‍ സജീവമായി. സുരേഷ് ഗോപിയുടെ കുടുംബം ആരാധകര്‍ ഏറെ ഏറ്റെടുക്കുന്നതാണ്. ഗായികയായ രാധികയെന്ന ഭാര്യയും നാലു മക്കളുമാണ് സുരേഷ് ഗോപിയുടെ കുടുംബം. ഇവരെല്ലാം ആരാധ കരുടെ പ്രിയപ്പെട്ടതാണ്.

അച്ചന്റെ പാതയിലൂടെ മക്കളായ ഗോകുലും മാധവും സിനിമയിലെത്തിയിരുന്നു. ഗോകുല്‍ മുദ്ദുഗൗ എന്ന ചിത്ര ത്തിലൂടെയാണ് സിനിമയിലെത്തുന്നത്. സിനിമയിലെ ഗോകുലിന്‍രെ അഭിനയം ആരാധകര്‍ ഏറ്റെടുത്തിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഗോകുല്‍ ഭാഗമായി. ഇപ്പോള്‍ ദുല്‍ഖറിന് ഒപ്പമുള്ള കിങ് ഓഫ് കൊത്ത എന്ന സിനിമയാണ് പുറത്തിറങ്ങാനിരിക്കുന്നത്. ഇപ്പോഴിതാ ഗോകുല്‍ സുരേഷ് ബിഹൈന്‍ വുഡ്്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

ഞാന്‍ അച്ഛനെ അനുകരിക്കുന്നുവെന്ന് പലരും പറയാറുണ്ട്. അച്ചന്റെ മകനായതിനാല്‍ തന്നെ സിനിമലാരിറ്റീസ് ഉണ്ടാകും. പക്ഷേ അത് അനുകരികലിക്കല്ല. അങ്ങനെ ആയിരുന്നെങ്കില്‍ വലിയ പടങ്ങള്‍ എന്നേ ചെയ്‌തെനെ. കിട്ടുന്ന വേഷങ്ങള്‍ നന്നായി ചെയ്യണമെന്നാണ് തന്‍രെ ആഗ്രഹം. കിങ് ഓഫ്‌ കൊത്തയില്‍ എനിക്ക് എന്റേതായ സ്‌പേസ് തന്നിട്ടുണ്ട്. സിനിമ കണ്ടിട്ട് സഹോദരങ്ങളും അമ്മയും അഭിപ്രായം പറയും. അഭിനയത്തില്‍ അച്ഛനോട് ഒരു സജഷന്‍സും ചോദിക്കാറില്ല. ‘ഇരയിലെ അഭിനയം കണ്ട് നന്നായെന്ന് അച്ഛനും പറഞ്ഞിരുന്നു.

സെറ്റില്‍ വെച്ച് കണ്ടാല്‍ ഒരു അപരിചതനെ പോലെയാണ് അച്ഛന്‍ പെരുമാറുക. അച്ഛന്‍ എത്ര കഷ്ടപെട്ടിട്ടാണ് നമ്മളെ വളര്‍ത്തിയതെന്ന് ഞാന്‍ സിനിമയില്‍ എത്തിയപ്പോഴാണ് മനസിലാകുന്നത്. പുറമേ ഉള്ളവര്‍ക്ക് ഇത് വലിയ ഒരു സംഭവമാണെങ്കിലും ഇതില്‍ എത്തുന്നവര്‍ക്ക് സിനിമയുടെ കഷ്ട്ടപാട് അറിയാം. അച്ഛനെ പലരും കുറ്റപ്പെടുത്തുന്നത് അജണ്ട ബെയ്‌സ്ഡാണ്.  അച്ഛനെ പലരും കുറ്റപ്പെടുത്തുന്നതില്‍ ബുദ്ധിമുട്ട് തോന്നുന്നുണ്ട്.

അച്ഛന്‍ കുറച്ച് അഴിമതിയൊക്കെ കാണിച്ച് എനിക്കൊരു ഹെലികോപ്ടറൊക്കെ മേടിച്ച് തരുന്ന ആളായിരുന്നെ ങ്കില്‍ ഈ വിമര്‍ശനങ്ങളെ അത്ര വലിയ കാര്യമാക്കില്ലായിരുന്നു. എന്നാല്‍ അച്ഛന്‍ അങ്ങനെ അല്ല. വീട്ടില്‍ ഉള്ളത് പോലും മറ്റുള്ളവരിലേയ്ക്ക് നല്‍കുകയാണ്. എന്നിട്ടും അതു പോലെ ഒരാളെ ഇത്തരം വിമര്‍ശനങ്ങളില്‍ പെടുത്തുന്നത് വളരെ മോശമാണ്. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നവര്‍ കൂട്ടത്തോടെയാണ് പെരുമാറു ന്നത്. ഒരിക്കല്‍ ഒരു സംഭവത്തില്‍ ഞാന്‍ ശക്തമായി പ്രതികിരിച്ചിരുന്നു. അത് അത്രയ്ക്ക് ബുദ്ധിമുട്ട് തോന്നി യിട്ടായിരുന്നു. പക്ഷേ അത് ആളുകള്‍ മാസ് പോലെയാണ് സ്വീകരിച്ചതെന്നും ഗോകുല്‍ പറയുന്നു.

Articles You May Like

Comments are closed.