അമൃതയും ഗോപി സുന്ദറും വേര്‍ പിരിയലിന്റെ വക്കിലോ?, അണ്‍ ഫോളോ ചെയ്തു, പ്രണയ പ്രഖ്യാപനം നടത്തിയ പോസ്റ്റും ഇരുവരും പിന്‍ വലിച്ചു; എന്താണ് സംഭവിച്ചതെന്ന് സോഷ്യല്‍ മീഡിയ

അമൃയും ഗോപീ സുന്ദറുമായിട്ടുള്ള പ്രണയവും പിന്നീട് ഇരുവും തമ്മിലുള്ള ജീവിതവുമൊക്ക സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ വാര്‍ത്ത ആയിരുന്നു. രണ്ട് പേരും താരങ്ങളായതിനാലും ഇരുവരും മുന്‍പ് വിവാഹം കഴിച്ചവരായതിനാലും ഇരുവര്‍ക്കും നേരെ എപ്പോഴും സോഷ്യല്‍ മീഡിയ ഉണ്ട്. മാത്രമല്ല ഇവര്‍ പങ്കിടുന്ന ഒാരോ പോസ്റ്റുകളിലും ചിത്രങ്ങളിലും നെഗറ്റീവ് കമന്റുകളും കാണാമായിരുന്നു. ഗോപീ സുന്ദര് മുന്‍പ് വിവാഹം കഴിച്ചതാണ്യ പ്രിയ എന്ന സ്ത്രീയെ വിവാഹം കഴിച്ച ഗോപിക്ക് രണ്ട് ആണ്‍ കുട്ടികളുമുണ്ട്. എന്നാല്‍ വിവാഹ ബന്ധത്തില്‍ ഇരിക്കുമ്പോള്‍ തന്നെ അഭയ ഹിരണ്‍മയി എന്ന ഗായികയുമായി താരം പ്രണയത്തിലാവുകയും പിന്നീട് ഇരുവരും ലിവിങ് റിലേഷനില്‍ ജീവിക്കുകയായിരുന്നു.

പതിമൂന്ന് വര്‍ഷത്തോളം ഒരുമിച്ച് കഴിഞ്ഞിട്ടാണ് ഇരുവരും വേര്‍ പിരിയുന്നത്. അഭയയെ പിരിഞ്ഞ് കുറച്ച് നാളുകള്‍ക്കുള്ളിലാണ് ഗോപിസുന്ദറും അമൃത സുരേഷും തങ്ങളുടെ പ്രണയം പോസ്റ്റിലൂടെ പങ്കിട്ടത്. ഇവര്‍ വിവാഹിതരായോ എന്നത് വ്യക്തമാക്കി യിട്ടില്ല. മകള്‍ പാപ്പുവിന്റെ താല്‍പ്പര്യ പ്രകാരമാണ് അമൃത സുരേഷ് ഗോപീ സുന്ദറുമായി ജീവിക്കുന്നത്. നിരവധി തവണ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന താരമാണ് അമൃത സുരേഷ്.

ഇപ്പോഴിതാ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കണ്ടത്തിയിരിക്കുനന്ത്. പ്രണയിക്കുന്ന പോസ്റ്റ് പങ്കിട്ട് അമൃതയും ഗോപിയും ഇന്‍സ്റ്റയില്‍ പിന്‍ ചെയ്തുവച്ചിരുന്ന സ്റ്റോറി കാണാതെ വന്നതോടെയാണ് ആാധകര്‍ക്ക പല സംശയങ്ങളും വന്നത്. മാത്രമല്ല, ഇരുവരും തമ്മില്‍ ഒരുമിച്ചുള്ള യാത്രകളുടെ ചിത്രങ്ങള്‍ എപ്പോഴും പങ്കിടാറുണ്ട്. മാത്രമല്ല ഇരുവരും തമ്മില്‍ ചിത്രങ്ങള്‍ ടാഗ് ചെയ്യാറുമുണ്ട്.

എന്നാല്‍ അതൊന്നും കുറച്ച് നാളുകളായി ഇല്ലെന്നുള്ളതും സോഷ്യല്‍ മീഡിയ കണ്ടെത്തിയിട്ടുണ്ട്, അടുത്തിടെ അമൃത പുതിയ വീടിന്‍രെ പാലുകാച്ചല്‍ നടത്തിയത്. അമ്മയും സഹോദരി അഭിരാമിയും അമ്മയും അടുത്ത ബന്ധുക്കളും മാത്രമാണ് ആ ചടങ്ങിന് ഉണ്ടായിരുന്നത്. ഇതില്‍ ഗോപി ഇല്ലായിരുന്നു. മാത്രമല്ല ഗോപിയെ ടാഗ് ചെയ്തുപോലും ഇല്ലായിരുന്നു അമൃത. ഇതെല്ലാ മാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് ആരാധകര്‍ക്ക് സംശയം നല്‍കുന്നത്.

Articles You May Like

Comments are closed.