എനിക്ക് സ്റ്റേജില്‍ മരിച്ചു വീഴുന്നതാണ് ഇഷ്ടം, എന്നെ പോലെ ഒരാള്‍ക്ക് സിനിമയില്‍ എല്ലാ വേഷവും ചെയ്യാനാകില്ലലോ; ഗിന്നസ് പക്രു

സിനിമയിലും ടെലിവിഷനിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഗിന്നസ് പക്രു. തന്റെ പരിമിതികളെ അദ്ദേഹം കഴിവാക്കി മാറ്റുകയായിരുന്നു. ഇപ്പോല്‍ രണ്ട് മക്കളും ഭാര്യയുമായി വലിയ സന്തോഷത്തിലാണ് താരം കഴിയുന്നത്. മിമിക്രി വേദികളിലൂടെയാണ് താരം സിനിമയിലെത്തുന്നത്. തന്റെ പരിമിതികള്‍ ഒരു കുറവായി കാണാതെ തന്റെ എല്ലാ കലകളും കഴിവുകളും തന്റെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും അതാണ് താന്‍ ഇന്നീ കാണുന്ന നിലയിലേയ്ക്ക് എത്തിയതെന്നും ഗിന്നസ് പക്രു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ അദ്ദേഹം തന്നെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. വേദികലില്‍ അഭിനയിക്കാനാണോ സിനിമ ചെയ്യാനാണോ കൂടുതല്‍ താല്‍പ്പര്യമെന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ തനിക്ക് രണ്ടില്‍ നിന്നും അവസരങ്ങള്‍ കുറവാണ് എന്ന് തുറന്ന് പറയുകയാണ് താരം.

സിനിമയില്‍ അവസരം കുറഞ്ഞാല്‍ സ്റ്റേജ് ഷോകളും കുറയും. എനിക്ക് സ്റ്റേജില്‍ മരിച്ചു വീഴുന്നതാണ് ഇഷ്ടമെന്നൊക്കെ വേണമെങ്കില്‍ പറയാം. സ്‌റ്റേജ് തന്നെയാണ് ഇഷ്ടം. പക്ഷേ നമ്മുക്ക് ഒന്ന് തീരുമാനിക്കാന്‍ പറ്റില്ല. എന്നെ പോലൊരാള്‍ക്ക് സിനിമയില്‍ എല്ലാ വേഷങ്ങളും ചെയ്യാനാകില്ല. വേഷങ്ങള്‍ കിട്ടുക വിരളമാണ്.

ഒരുപാട് പരിമിതികള്‍ക്ക് ഉള്ളില്‍ നിന്ന് കളിക്കുന്ന വ്യക്തിയായതിനാല്‍ അങ്ങനെയുള്ള സിനിമകളില്‍ മാത്രമേ എനിക്ക്് വേഷം കിട്ടുകയുള്ളു. പ്രതീക്ഷിക്കാതെയാണ് ത മിഴ് സിനിമയില്‍ നിന്ന് നല്ല അവസരങ്ങള്‍ വന്നത്. അത് വലിയ സന്തോഷമായിരുന്നു. നല്ല കഥാപാത്രങ്ങള്‍ തമിഴിലാണെങ്കിലും മലയാളത്തിലും ചെയ്യണമെന്നാണ് എനിക്ക് ആഗ്രഹമെന്നും താരം പറയുന്നു. തമിഴില്‍ വിജയ് സൂര്യ എന്നിവര്‍ക്കൊപ്പം താരം അഭിനയിച്ചു കഴിഞ്ഞു. നടനും ഡാന്‍സറുമായ പ്രഭുദേവയുടെ പുതിയ ചിത്രമായ ബഗീരയിലും പക്രു ഉണ്ട്.

Articles You May Like

Comments are closed.