അച്ചനും അമ്മയും എന്റെ ചെറുപ്പത്തില്‍ തന്നെ വേര്‍ പിരിഞ്ഞിരുന്നു. അത് ആര്‍ക്കുമറിയില്ല, അമ്മ ഞങ്ങളെ വളര്‍ത്താന്‍ ഒരു പാട് കഷ്ട്ടപ്പെട്ടു; ഗൗതം കാര്‍ത്തിക്‌

തമിഴ് നടന്‍ കാര്‍ത്തിക്ക് ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന റൊമാന്റിക് ഹീറോ ആയിരുന്നു. നിരവധി ഹിറ്റ് സിനിമകള്‍ കാര്‍ത്തിക്കിന് ലഭിച്ചിട്ടുണ്ട്. വലിയ ഒരു ഇടവേളയ്ക്ക് ശേഷം വില്ലന്‍ വേഷങ്ങളിലും കാര്‍ത്തിക് സിനിമയിലേയ്ക്ക് തിരിച്ചെത്തി. കടല്‍ എന്ന സിനിമയിലൂടെ കാര്‍ത്തിക്കിന്റെ മകനായ ഗൗതവും സിനിമയിലെത്തിയിരുന്നു. അടുത്തിടെയാണ് ഗൗതം കാര്‍ത്തിക്കും മലയാളത്തിന്റെ യുവ താരമായിരുന്നു മഞ്ജിമ മോഹനും വിവാഹം കഴിച്ചത്.

ഇപ്പോഴിതാ ഗൗതം തന്റെ അച്ഛനും അമ്മയും വേര്‍ പിരിഞ്ഞതിനെ പറ്റി തുറന്ന് പറയുകയാണ്. കാര്‍ത്തിക്കിന്‍രെ പേരില്‍ മുന്‍പ് തന്നെ പല ഗോസിപ്പുകളും ഉണ്ടായിട്ടുണ്ട്. കാര്‍ത്തിക് നടി രാഗിണിയെയാണ് ആദ്യം വിവാഹം ചെയ്തത്. സിനിമ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നായിരുന്നു താരത്തിന്റെ വരവ്. അതിനാല്‍ തന്നെ സിനിമയില്‍ നിരവധി അവസരങ്ങളും താരത്തെ തേടി യെത്തി. പ്രണയ വിവാഹമായിരുന്നു നടി രാഗിണിയുമായി ഉണ്ടായിരുന്നത്.

എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം നടന്‍ രാഗിണിയുടെ സഹോദരിയായ രതിയെയും കാര്‍ത്തിക് വിവാഹം ചെയ്തു. ആദ്യ ഭാര്യ യുടെ സമ്മതത്തോടെയാണ് രണ്ടാമതും വിവാഹം ചെയ്തതെന്നാണ് കാര്‍ത്തിക് പറഞ്ഞത്. ഇപ്പോഴിതാ തന്റെ അമ്മയും അച്ഛനും തനിക്ക് ഒന്‍പത് വയസുള്ളപ്പോള്‍ മുതല്‍ വേര്‍ പിരിഞ്ഞാണ് താമസിച്ചിരുന്നതെന്ന് തുറന്ന് പറയുകയാണ്

.

അത് ആര്‍ക്കുമറിയില്ലെന്ന് തുറന്ന് പറയുകയാണ്. കാര്‍ത്തിക്കിന്റെ ആദ്യ ഭാര്യ രാഗിണിയില്‍ ജനിച്ച മകനാണ് ഗൗതം. ഞാനും അമ്മയും സഹോദരനുമായിരുന്നു ഒരുമിച്ച് ചെന്നൈയില്‍ താമസിച്ചത്. സിനിമാ തിവല്ലപ്പോഴും മാത്രമേ വിളിക്കുകയുള്ളു. വല്ലപ്പോഴും വന്ന് കാണും. അങ്ങനെ ആയിരുന്നു. വളരെയധികം കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ വളര്‍ത്തിയതെന്നും താരം പറയുന്നു.

Comments are closed.