
കുറെ കഷ്ട്ടപ്പെട്ടിട്ടുണ്ട്. പട്ടിണി കിടന്നിട്ടുണ്ട്, മാമ്പഴം മാത്രം തിന്ന് വിശപ്പടക്കിയ നാളുകളുണ്ടായിട്ടുണ്ട്; മനസ് തുറന്ന് നടന്‍ ഹക്കീം ഷാജഹാന്‍
കുറച്ച് കാലമായി മലയാള സിനിമയില്‍ സജീവമായ താരവും ജനഹൃദയങ്ങള്‍ ഏറ്റെടുത്ത യുവതാരവുമാണ് ഹ ക്കീം ഷാജഹാന്‍. ടീച്ചര്‍, പ്രണയ വിലാസം തുടങ്ങി നിരവധി സിനിമകള്‍ താരം ഇതിനോടകം ചെയ്തു. സിനിമ ഫീല്‍ഡില്‍ എത്തിയിട്ട് നിരവധി വര്‍ഷങ്ങളായെങ്കിലും സിനിമയില്‍ സജീവമാകാന്‍ ഇപ്പോഴാണ് സാധിച്ചത്. സിനിമയുടെ പിന്നാമ്പുറത്തും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദ ന്യൂ ഇന്ത്യന്‍ഡ എക്‌സ്പ്രസിനോട് താന്‍ എടുത്ത കഷ്ട്ടപ്പാടിനെ പറ്റിയും സിനിമയില്‍ തിളങ്ങുന്നതിന് മുന്‍പുള്ള തന്റെ ജീവിതത്തെ പറ്റിയും തുറന്ന് പറയുകയാണ്. സിനിമയിലെത്തിയിട്ട് പത്തു വര്‍ഷമായി.

എങ്കിലും സിനിമയിലെത്തിയ ആദ്യ കാലങ്ങല്‍ പട്ടിണിയുടെയും കഷ്ട്ടപ്പാടിന്റെതുമായിരുന്നുവെന്ന് താരം തുറന്ന് പറയുകയാണ്. പത്തു വര്‍ഷം വേണ്ടി വന്നു ഒരു നടനാകാന്‍ എന്നത് എനിക്കതില്‍ ബുദ്ധിമുട്ടില്ലെന്നാണ് താരം പറയുന്നത്. ഞാനും എന്റെ സുഹൃത്ത് സനൂപ് പടവീടനും മൂന്ന് വര്‍ഷം ഒരുമിച്ചായിരുന്നു. ഇപ്പോഴും ഞങ്ങള്‍ നല്ല സൗഹൃദമാണ്. ഒരുമിച്ചുണ്ടായിരുന്ന കാലത്ത് ഞങ്ങള്‍ വളരെ ഹാപ്പിയായിരുന്നു. ഇപ്പോള്‍ രണ്ടു പേരും വേറെ വേറെ ഫ്ളാറ്റുകളിലാണ്. ഒരുമിച്ചുണ്ടായിരുന്ന രണ്ടോ മൂന്നോ വര്‍ഷം മാമ്പഴത്തിന്റെ കാലം ഞങ്ങള്‍ക്ക് വളരെ സന്തോഷമാണ്.

കാരണം, ഞങ്ങളുടെ പട്ടിണി അന്ന് മാറ്റിയത് മാമ്പഴമായിരുന്നുവെന്നും താരം പറയുന്നു. മാമ്പഴ സീസണ്‍ ആകു മ്പോള്‍ സനൂപിന്റെ സ്‌പ്ലെന്‍ഡര്‍ ബൈക്കില്‍ ഞങ്ങള്‍ എല്ലാ മാവിന്‍ ചുവട്ടിലേയ്ക്കും പോകുമായിരുന്നു. സ്്‌പ്ലെ ന്‍ഡറിന് പെട്രോള്‍ കുറച്ച് മതി. തിരിച്ചെത്തുമ്പോള്‍ പത്തു കിലോയോളം മാന്ഫവമുണ്ടാകും. രാത്രിയില്‍ മൂന്ന് മണി സമയത്തൊക്ക ഞങ്ങള്‍ കട്ടന്‍ ചായ ഉണ്ടാക്കി മാങ്ങ പൂളി കഴിക്കും. എന്നാല്‍ മാങ്ങയ്ക്ക് പുളി ആയ തിനാല്‍ നന്നായിട്ട് വിശക്കും. പിറ്റേന്ന് രാവിലെ നല്ല വിശപ്പോടെയാകും എഴുന്നേല്‍ക്കുന്നത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക മുന്‍പിലെ ഒരു തിരുവോണം ഒരു പച്ചക്കപ്പളങ്ങ വച്ചാണ് ആഘോഷിച്ചത്. കുറെ കഷ്ട്ട പ്പെട്ടിരുന്നു. എന്തെങ്കിലുമൊക്ക ആയിട്ട് വീട്ടിലേയ്ക്ക് പോകുവുള്ളുവെന്ന കരുതിയിരുന്നു. കഷ്ട്ടപാടുകള്‍ വീട്ടില്‍ പറഞ്ഞാല്‍ അവര്‍ക്ക് സങ്കടമാകുമല്ലോ എന്ന് കരുതി അത് പറയാന്‍ പോയില്ല. കൈയ്യിലെ കാശ് തീരുമ്പോള്‍ വീട്ടില്‍ പോകും. അപ്പോള്‍ വീട്ടുകാര്‍ തരും. പിന്നീട് അവരെ ബുദ്ധിമുട്ടിക്കാനാകില്ലലോ.
അങ്ങനെ ഒരുപാട് പട്ടിണിക്കും കഷ്ട്ടപ്പാടിനും ഒക്കെ ശേഷമാണ് ഈ തലത്തിലേയ്ക്ക് താനെത്തുന്നതെന്നു ഹക്കീം പറയുന്നു.