
എനിക്കെന്തെങ്കിലും പറ്റിയാല്‍ നീ മമ്മൂട്ടിയോടും ദിലീപിനോടും പറയണം. മകനെ പറഞ്ഞ് ഏല്‍പ്പിച്ച് മരണത്തിലേയ്ക്ക് പോയ ഹനീഫ്; മമ്മൂട്ടിയും ദിലീപും അവസാനമായി കാണാനെത്തിയപ്പോള്‍
മലയാള സിനിമയിലെ മറ്റൊരു നടന്‍ വിട വാങ്ങിയിരിക്കുകയാണ്. കലാഭവന്‍ ഹനീഫിന്റെ വേഷങ്ങള്‍ പോ ലെ തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. സിനിമയില്‍ ചെറിയ റോളുകലില്‍ മാത്രം പ്രത്യക്ഷപ്പെട്ടി രുന്നുവെങ്കിലും അത് മനോഹരമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 150 ലധികം ചിത്രങ്ങള്‍ അദ്ദേഹം ചെയ്തി രുന്നു. മിമിക്രിയിലൂടെ വന്നതിനാല്‍ തന്നെ ടെലിവിഷനിലും സജീവ സാന്നിധ്യമായിരുന്നു ഹനീഫ്. നാടകങ്ങ ളിലൂടെയാണ് അഭിനയ തുടക്കം. പിന്നീട് കലാഭവനിലും താരം എത്തി. ശ്വാസ കോശ അണുബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരം മരണപ്പെടുന്നത്.

വളരെ ദുഖത്തിലാണ് താരത്തിന്‍രെ കുടുംബവും ആരാധകരും പ്രിയപ്പെട്ട താരങ്ങളും. മമ്മൂട്ടി, ദിലീപ് തുടങ്ങി നിരവധി താരങ്ങള്‍ അദ്ദേഹത്തിനെ അവസാനമായി കാണാന്‍ എത്തിയിരുന്നു. സിനിമയില്‍ മുപ്പത് വര്‍ഷം താ രം പിന്നിട്ടിരുന്നു. കാണുന്നത് പോലെ തന്നെ വളരെ സൗമ്യനും എല്ലാവരോടും വളരെ സ്‌നേഹത്തോടെ മാത്രം പെരുമാറുന്ന ആളുമായിരുന്നു അദ്ദേഹം. അവസാന നിമിഷത്തില്‍ മകനെ പറഞ്ഞ് ഏല്‍പ്പിച്ചതും എന്തെങ്കിലും
എനിക്ക് സംഭവിച്ചാല്‍ മമ്മൂട്ടിയെയും ദിലീപിനെയും വിളിച്ചറിയിക്കണമെന്നായിരുന്നു. മകന്‍ ഷാരൂഖ് അത് പോലെ തന്നെ ചെയ്യുകയും അവര്‍ ഇരുവരും ഹനീഫിനെ കാണാനെത്തുകയും ചെയ്തു.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് പല ജോലികളും താന്‍ ചെയ്തിട്ടുണ്ടെന്ന് താരം മുന്‍പ് നല്‍കിയ അഭിമു ഖത്തില്‍ പറഞ്ഞിട്ടുണ്ട്. ആദ്യം താന്‍ പോസ്റ്റ് ഓഫിസില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. പിന്നീട് പാര്‍സല്‍ സര്‍വീസ് കമ്പനിയില്‍ ബുക്കിങ് ക്ലര്‍ക്ക് ആയി.

അതിനുശേഷം ഹാര്‍ഡ് വെയര്‍ കമ്പനിയില്‍ ജോലിക്ക് കയറി. ഇതിനിടയില്‍ സ്വന്തമായി ഒരു പലചരക്ക് കട നടത്തിയെന്നും മിമിക്രി അപ്പോഴും കൂടെ ഉണ്ടായിരുന്നു. പിന്നീടാണ് കലാഭവനിലെത്തിയത്. അതിലൂടെ സി നിമയിലേയ്ക്കും. ചെപ്പു കിലുക്കണ ചങ്ങാതിയാണ് താരത്തിന്‍രെ ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങള്‍ താരം ചെയ്തിരുന്നു. ഷൈന്‍ നിഗം, രമേഷ് പിഷാരടി തുടങ്ങി സിനിമയിലെയും മിമിക്രി താര ങ്ങളുമെല്ലാം അദ്ദേഹത്തെ അവസാനമായി കാണാനെത്തിയിരുന്നു.