പത്താം ക്ലാസിന് ശേഷം കോളേജില്‍ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നാല്‍ അതിന് കഴിഞ്ഞില്ല. പിന്നീട് കേബിള്‍ കുഴിയെടുക്കാനായി പോയി, കൂടെ പഠിച്ചവര്‍ പോകുമ്പോള്‍ കാണാതിരിക്കാന്‍ തലയില്‍ തോര്‍ത്ത് കെട്ടുമായിരുന്നു; ഹരിശ്രീ അശോകന്‍

മലയാള സിനിമയിലെ ഹാസ്യ നടന്‍മാരില്‍ ഒരിക്കലം മറക്കാനാവാത്ത നടന്‍ തന്നെയാണ് ഹരിശ്രീ അശോ കന്‍. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ ഹരിശ്രീ അശോകന്‍ ആദ്യം ഹാസ്യ നടനായും പിന്നീട് ഹാസ്യ നടന്‍മാര്‍ കളം മാറ്റി ചവിട്ടുന്ന തരത്തില്‍ മറ്റ് ക്യാരക്ടര്‍ റോളുകളും ഏറ്റെടുക്കാന്‍ തുടങ്ങി. മിമിക്രി സ്‌റ്റേജ് ഷോകളിലും താരം വിധി കര്‍ത്താക്കളായി എത്താറുണ്ട്. ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുനും  മലയാള സിനിമയില്‍ സജീവമാണ്. ഇപ്പോഴിതാ മുന്‍പ് കഥ ഇതുവരെ എന്ന ഷോയില്‍ തന്റെ ജീവിതവും സിനിമയിലെത്തുന്നതിന് മുന്‍പേ താന്‍ ചെയ്ത ജോലിയെക്കുറിച്ചുമൊക്കെ തുറന്ന് പറയുന്ന ഹരിശ്രീ അശോ കന്‍രെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

താനടക്കം ഒന്‍പത് മക്കളും അമ്മയും അച്ഛനുമടങ്ങുന്ന ഒരു പഴയ വീടായിരുന്നു തന്‍രേത്. 77 ലാണ് ഞാന്‍ പത്താം ക്ലാസ് പാസാകുന്നത്. കോളേജില്‍ പോകണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പഠിക്കുക എന്ന തിലുപരിയായി മോണോ ആക്ടില്‍ യൂണിവേഴ്സിറ്റി വിന്നര്‍ ആവണം എന്നായിരുന്നു. സ്‌കൂളിന്റെ ചരിത്രത്തില്‍ മോണോ ആക്ടില്‍ സ്റ്റേറ്റില്‍ പോയി സമ്മാനം വാങ്ങുന്നത് ഞാനായിരുന്നു. കോളേജില്‍ പോകാന്‍ ആഗ്രഹമുണ്ടാ യിരുന്നു. പക്ഷെ ആ സമയത്ത് വീട്ടില്‍ ബുദ്ധിമുട്ടായിരുന്നു. അമ്മയ്ക്ക് യൂട്രസിന്റെ ഓപ്പറേഷന്‍ ആയിരുന്നു. അതിനാല്‍ അന്ന് പോകാന്‍ പറ്റിയില്ല.

പിന്നീട് പിക്കാസുമെടുത്ത് റോഡ് കുത്തിപ്പൊളിക്കാന്‍ ചേട്ടന്‍മാരുടെ ജോലിയുടെ കൂടെ കൂടി. ടെലിഫോണി ന്‍രെ കേബിളിടാനാണ് റോഡ് പൊളിച്ചിരുന്നത്. വോള്‍ഗ എന്ന ഹോട്ടലിന് മുമ്പിലായിരുന്നു തുടക്കം. ഞാന്‍ റോഡ് കുത്തിപ്പൊളിച്ചു കൊണ്ടിരിക്കുമ്പോള്‍ ആ വഴി എന്റെ കൂടെ സ്‌കൂളില്‍ പഠിച്ച കുട്ടികള്‍ കോളേജില്‍ പോകുന്നത് കാണാം. അത് കാണുമ്പോള്‍ എനിക്ക് ഭയങ്കര ചമ്മലായിരുന്നു. അതിനാല്‍ തോര്‍ത്തു കൊണ്ട് തല മൂടി കെട്ടുമായിരുന്നു. ആളെ അറിയാതിരിക്കാന്‍. കുറേ കഴിഞ്ഞപ്പോള്‍ എന്തിനാണിങ്ങനെ ചെയ്യുന്നതെന്നും ഞാന്‍ ജോലി ചെയ്യുകയല്ലെയെന്നും ചിന്തിച്ചു. അങ്ങനെ അത് അഴിച്ചുമാറ്റി.

അപ്പോള്‍ അതുവഴി കോളേജില്‍ പോകുന്ന എന്റെ കൂട്ടുകാരൊക്കെ അടുത്ത് വന്നു. നിനക്ക് ജോലിയായി, ഞ ങ്ങള്‍ക്ക് പഠിച്ചിട്ട് വേണം ജോലിയാകാനെന്ന അവരുടെ പറച്ചില്‍ കേട്ടപ്പോല്‍ എനിക്ക് സന്തോഷമായി. ഇപ്പോള്‍ ഇളയ അനിയന്‍ മാത്രമാണ് അവിടെയുള്ളത്. ബാക്കി എല്ലാവരും കല്യാണമൊക്കെ കഴിച്ച് വേറെ വേറെയാണി പ്പോള്‍ താമസം.അവിടുന്ന് പോന്നപ്പോള്‍ ആകെ കൊണ്ടു വന്നത് എന്‍രെ അമ്മയെയും ഞാന്‍ ചെറുപ്പം മുതല്‍ ഭക്ഷണം കഴിക്കുന്ന ഒരു പിച്ചള പാത്രവുമാണെന്ന് താരം പറയുന്നു.

Comments are closed.