കഷ്ടപ്പെട്ട കാലത്ത് പിടിച്ചു നില്‍ക്കാന്‍ മീന്‍ വിറ്റു ഉപജീവനം കണ്ടെത്തി എന്ന് കരുതി മെച്ചപ്പെട്ട ജോലിയും നല്ല ജീവിത സാഹചര്യവും പിന്നീട് കണ്ടെത്തിയതില്‍ എന്തെങ്കിലും തെറ്റുണ്ടോ?; സര്‍ക്കാര്‍ ചെലവില്‍ ദത്തുപുത്രി സുഖിക്കുന്നു; വിമര്‍ശനങ്ങളോട് ശക്തമായി പ്രതികരിച്ച് ഹനാന്‍

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയ മലയാളികളുടെ മനസുകലില്‍ ഇടം നേടിയ പെണ്‍കുട്ടി യായിരുന്നു ഹനാന്‍. കോളേജ് പഠനം കഴിഞ്ഞ് ഉപജീവനമാര്‍ഗത്തിനായി തമ്മനത്ത് മീന്‍ വില്‍പ്പന നടത്തിയ ഹനാന്‍ വളരെ പെട്ടെന്ന് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. യൂണിഫോം ധരിച്ച് ഒരു പെണ്‍കുട്ടി മീന്‍ വില്‍ പ്പന നടത്തിയത് വീട്ടിലെ പ്രാരാംബ്ധങ്ങളില്‍ സഹായകമാകാനാണെന്ന് മനസിലായതോടെ നിരവധി സുമനസുകള്‍ ഹനാനെ സഹായിക്കാനെത്തി. കൂടെ കേരള സര്‍ക്കാരും. പിന്നീട് കേരളത്തിന്‍രെ ദത്തുപുത്രിയെന്ന പേര് ഹനാ ന് ലഭിച്ചു. ഇടയ്ക്ക് അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഹനാന് അന്ന് ആരോഗ്യ മന്ത്രി ആയിരുന്ന ഷൈലജ ടീച്ചര്‍ ചികിത്സ സൗജന്യമാക്കി നല്‍കുകയും ചെയ്തിരുന്നു.

ഹനാനെ പിന്നീട് മലയാളികള്‍ കാണുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ഫോട്ടോ ഷൂട്ടുകളിലൂടെ ഹനാന്‍ മലയാളികളുടെ മുന്നിലെത്തിയത് പഴയ ഹനാന്‍ ആയിട്ടായിരുന്നില്ല. കുറച്ച് ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളൊക്കെ നടത്തിയ താരം പിന്നീട് കുറെ നെഗറ്റീവുകളും കേള്‍ക്കാന്‍ തുടങ്ങി. കഴിഞ്ഞ ബിഗ് ബോസ് സീസണിലും താരം എത്തിയിരുന്നു. ഇപ്പോഴിതാ ഹനാന്‍ തന്നെ വിമര്‍ശിക്കുന്നവരോട് പ്രതികരിച്ചിരിക്കുകയാണ് . സോഷ്യല്‍ മീഡി യയില്‍ ഹനാന്‍ പങ്കിടുന്ന ഫോട്ടോകളിലൂടെ ഹനാന്‍ മെച്ചപ്പെട്ട ജീവിത രീതിയാണ് നയിക്കുന്നതെന്ന് മനസി ലാക്കാം.

ഇതിലൂടെ തന്നെ സര്‍ക്കാര്‍ ചിലവിലാണ് ഹനാന്‍രെ വളര്‍ച്ചയെന്ന് പലരും വിമര്‍ശിച്ചിരുന്നു.സര്‍ക്കാര്‍ ചിലവില്‍ ദത്തുപുത്രി സുഖിക്കുന്നുവെന്ന് വിമര്‍ശനങ്ങല്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ചെലവിലല്ല ജീവിക്കു ന്നതെന്ന് ഹനാന്‍ പറയുകയാണ്. ഫേയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്‍രെ പ്രതികരണം. നീ ചിരിക്കരുത് നിന്റെ ചിരി ഭംഗി ഇല്ല എന്ന് പറയുന്നു ഒരു വിഭാഗം.എങ്ങെനെ എങ്കിലും പച്ച പിടിച്ചു മുന്നോട്ടു പോകാന്‍ ശ്രമി ക്കുമ്പോള്‍ നിനക്കു ചേരുന്നത് പഴയ ജോലിയാണ്. വന്ന വഴി ഒന്നു തിരിഞ്ഞ് നടക്കുന്നത് നല്ലതാണ് എന്ന് ഉപദേ ശിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗം. മരമോന്തയാണ് നിന്നെ ആര്‍ക്കും കണ്ടൂടാ, നിന്റെ ശബ്ദം അലോസരം ഇങ്ങനെ എത്ര മാത്രം കുത്ത് വാക്കുകള്‍ സഹിക്കേണ്ടി വരുന്നു ഞാന്‍ ഇപ്പോഴും.

ഒന്ന് മനസ്സ് തുറന്നു ചിരിക്കാന്‍ ഉള്ള എന്റെ അവകാശത്തെ പോലും നിഷേധിക്കുന്നു. ആര്‍ക്കും ഉപദ്രവം ഇല്ലാ തെ സന്തോഷം ആയി ജീവിതം മുന്നോട്ട് പോകുന്നു. എന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടം ആയി മുഖ്യ മന്ത്രി ഒരു അവാര്‍ഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിത ചിലവും ഞാന്‍ സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വാടക വീട്ടില്‍ ആണ്. സഹായം തരാം എന്ന് പറഞ്ഞ വീട് പോലും ഞാന്‍ വാങ്ങിയിട്ടില്ല. സര്‍ക്കാര് ചിലവില്‍ ദത്ത് പുത്രി സുഖിക്കുന്ന് എന്ന് വിലയിരുത്തുന്നതിനും മുമ്പ് ദയവ് ചെയ്തു അതിന്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചൊതിക്കൂ എല്ലാവരും.

വ്‌ലോഗ് ചെയ്തും നിരവധി കമ്പനികള്‍ക്ക് പരസ്യങ്ങള്‍ ചെയ്തും ട്രേഡിംഗ് വഴിയും കിട്ടുന്ന വരുമാനത്തില്‍ സ്വന്തം കാലില്‍ നിന്ന് അന്തസായി തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. ആരോടും കൈ നീട്ടി അല്ല.അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാല്‍ തന്നെ നോക്കാന്‍ വീട്ടില്‍ ഒരു അനിയന്‍ കുട്ടന്‍ ഉണ്ട്. ചില സുഹൃത്തുക്കളും ഉണ്ട്. എന്നെ ഇങ്ങനെ ഇട്ട് ചൂഷണം ചെയ്യരുത്. സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്. അഞ്ച് വര്‍ഷം മുമ്പ് കഷ്ടപ്പെട്ട കാലത്ത് പിടിച്ചു നില്‍ക്കാന്‍ മീന്‍ വിറ്റു ഉപജീവനം കണ്ടെത്തി എന്ന് കരുതി പഴയതിലും മെച്ചപ്പെട്ട ജോലിയും നല്ല ജീവിത സാഹചര്യവും കണ്ടെത്തിയതില്‍ എന്തെങ്കിലും തെറ്റുണ്ടോ??????? എന്നാണ് ഹനാന്‍ പോസ്റ്റിലൂടെ
പറയുന്നത്.

Comments are closed.