ദൈവം തന്നതല്ലാതെ ഞാനായിട്ട് ഒരു സര്‍ജറിയും ചെയ്തിട്ടില്ല; ഹണി റോസ്

മലയാളികള്‍ ഇന്ന് ഏറെ ഇഷ്ട്ടപ്പെടുന്നതും ട്രോളുന്നതുമായ നടിയാണ് ഹണി റോസ്. ബോഡി ഷെയ്മിങ്ങിന് ഇരയാകേണ്ടി വരുന്ന ഹണി റോസ് പലപ്പോഴും അത്തരം വിമര്‍ശനങ്ങളെ പറ്റി പ്രതികരിച്ചിട്ടുണ്ട്. ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയത്തി ലയ്ക്ക് എത്തിയ ഹണി റോസ് ഇപ്പോള്‍ തെലുങ്കില്‍ വരെ എത്തിയിരിക്കുകയാണ്. അടുത്തിടെ താരത്തിന്റെതായി പുറത്തി റങ്ങിയ പുതിയ ചിത്രമായ റെയ്ച്ചലിന്‍രെ ഫ്സ്റ്റ് ലുക്ക് പോസ്റ്റര്‍ വന്‍ വൈറലായി മാറിയിരുന്നു. ഉദ്ഘാടനങ്ങള്‍യ്ക്കു ഹണി റോസ് ധരിക്കുന്ന വസ്ത്രങ്ങലാണ് കൂടുതലായും ബോഡി ഷെയ്മിങ്ങിന് കാരണമാകുന്നത്.

പലപ്പോഴും സിനിമാ താരങ്ങള്‍ തങ്ങളുടെ സന്ദര്യം വര്‍ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള കാര്യങ്ങളും സര്‍ജറികളും ചെയ്യാ റുണ്ട്. അത്തരം സര്‍ജറി ചെയ്താണ് ഹണി റോസും ഇത്തരത്തില്‍ ആയതെന്ന് പലരും വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ വനിത യ്ക്കു നല്‍കിയ അഭിമുഖത്തില്‍ അത്തരത്തില്‍ യാതൊന്നും ചാന്‍ ചെയ്തിട്ടില്ലെന്ന് താരം തുറന്ന് പറയുകയാണ്. ഒരു സര്‍ജറിയും ചെയ്തി ട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ലെന്നാണ് ഹണി റോസ് വ്യക്തമാക്കുന്നത്.

സൗന്ദര്യം നില നിര്‍ത്താനായി ചില പൊടിക്കൈകള്‍ താന്‍ ചെയ്യാറുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റുമുണ്ട്. പിന്നെ ചെറിയ ട്രീറ്റ്മെന്റുകള്‍ ചെയ്യാറുണ്ടെന്നും താരം പറയുന്നു.ദൈവം തന്നെ ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും എന്തുധരിക്കണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടതും ഞാന്‍ തന്നെയാണ്.

ആദ്യ സിനിമയില്‍ സ്ലീവ്ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞയാളാണ് ഞാന്‍. പക്ഷേ പിന്നീട് അതിലൊന്നും കാര്യമില്ലെന്ന് മനസിലായി. ആദ്യമൊക്കെ ട്രോളുകള്‍ ഒരുപാട് വേദനിപ്പിച്ചിരുന്നു. വീട്ടുകാര്‍ക്കും അത് വലിയ വിഷമം ആയിരുന്നു. ഇപ്പോള്‍ താന്‍ അത് കാര്യമാക്കില്ലെന്നും താരം പറയുന്നു.

Comments are closed.