
എനിക്ക് എന്തെങ്കിലും ഒരു പ്രോഗ്രാം വന്നാല്‍ ചെയ്യണോ വേണ്ടയോ എന്നൊക്കെ അഭിപ്രായം ചോദിക്കാന്‍ പറ്റുന്ന നല്ല സുഹൃത്തായിരുന്നു മണി ചേട്ടന്‍. ആ മരണ വാര്‍ത്ത വലിയ ഷോക്കായിരുന്നു, അദ്ദേഹം കൂടെ ഇല്ല എന്നത് വലിയ വിഷമം ഉണ്ടാക്കുന്നതാണ്; ഇന്ദ്രജ
മലയാള നടിയല്ലെങ്കിലും നിരവധി മലയാള സിനിമകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരം തന്നെയാണ് നടി ഇന്ദ്രജ. ബാല താരമായി തന്ന അഭിനയത്തിലെത്തിയ ആളാണ് ഇന്ദ്രജ. ക്യാരക്ടര്‍ റോളുകളും പൈങ്കിളി റൊമാന്‍സും അങ്ങനെയെല്ലാം ഇന്ദ്രജയുടെ കൈയ്യില്‍ വളരെ ഭദ്രമായിരുന്നു. പൂച്ചക്കണ്ണുള്ള ഈ സുന്ദരി നായിക മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം വളരെ സജീവമായിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ല. തമിഴ് നടനായ അബ്‌സറിനെയാണ് ഇന്ദ്രജ വിവാഹം ചെയ്തത്. മുസ്ലീമാണ് താരത്തിന്റെ ഭര്‍ത്താവ്. ബ്രാഹ്മിണ്‍ കുടുംബത്തില്‍പ്പെട്ട ഇന്ദ്രജ മുസ്ലീമിനെ പ്രണയിച്ചതും വിവാഹം ചെയ്തതും വലിയ പ്രശ്‌നമായിരുന്നു. ഇരു കുടുംബങ്ങളുടെയും എതിര്‍പ്പ് അവഗണിച്ചാണ് ഇരുവരും ജീവിച്ചത്. വളരെ സന്തോഷത്തോടെയുള്ള ജീവിതമാണ് ഇവര്‍ക്കുള്ളത്.

തന്റെ ഏറ്റവും നല്ല തീരുമാനമായിരുന്നു വിവാഹമെന്നും നല്ല ഒരാളെയാണ് താന്‍ വിവാഹം ചെയ്തതെന്നും അ ദ്ദേഹം ഒരിക്കലും എന്നോട് മതം മാറണമെന്ന് ആവിശ്യപ്പെട്ടിട്ടില്ലെന്നും ഞാന്‍ നോണ്‍വെജ് കഴിക്കാത്തതിനാല്‍ അദ്ദേഹം വീട്ടില്‍ അതുണ്ടാക്കാന്‍ എന്നെ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ലെന്നും മാത്രമല്ല എനിക്ക് വീട്ടില്‍ പ്രത്യേക മായി പൂജാ മുറി വരെ അദ്ദേഹം ഒരുക്കിയിട്ടുണ്ടെന്നും ഇന്ദ്രജ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മുന്‍പ് കലാഭവന്‍ മണി യെ പറ്റി ഇന്ദ്രജ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഇന്‍ഡിപെന്‍ഡന്‍സ് എന്ന ചിത്രത്തിലെ പാട്ടുകളൊക്കെ ഇപ്പോഴും ആരാധകര്‍ക്ക് ഇഷ്ടമാണ്. വാണി വിശ്വനാഥും കലാഭവന്‍ മണിയും ഇന്ദ്രജയുമൊക്ക അതില്‍ തകര്‍ത്ത് അഭിനയിച്ചിരുന്നു. മണിയെ പറ്റി ഇന്ദ്രജ ജെ. ബി ജങ്്ഷനില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വളരെ നല്ല ഒരു സുഹൃത്ത് ബന്ധം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഏകദേശം നാലോ അഞ്ചോ ചിത്രങ്ങള്‍ ചെറിയ ഗ്യാപ്പിനിടയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയി ച്ചിട്ടുണ്ട്. എന്റെ വിവാഹത്തിന് ശേഷം മലയാളത്തില്‍ നിന്ന് മാറി. അതോടെ ആ ടച്ച് വിട്ട് പോയി.

ആരെയും വിളിക്കാന്‍ നമ്പരൊന്നും ഇല്ലായിരുന്നു. പിന്നീട് അറിയുന്നത് മണിച്ചേട്ടന്റെ മരണം ആയിരുന്നു. അത് എനിക്ക് വലിയൊരു ഷോക്ക് ആയിരുന്നു. ഞാന്‍ അദ്ദേഹത്തെ പിന്നീട് കണ്ടിരുന്നില്ല. എനിക്ക് എന്തെങ്കിലും ഒരു പ്രോഗ്രാം വന്നാല്‍ മണിച്ചേട്ടാ ഇങ്ങനെ ഒരു പ്രോഗ്രാം വന്നിട്ടുണ്ട്, അത് ഞാന്‍ ചെയ്യണോ, എന്നൊക്കെ ഞാന്‍ അദ്ദേഹത്തോട് അഭിപ്രായം ചോദിച്ചിരുന്നു. വളരെ അപ്രതീക്ഷിതമായിരുന്നു ആ മരണം. വളരെ നല്ലൊരു ആര്‍ട്ടിസ്റ്റായിരുന്നു, ഇപ്പോള്‍ കൂടെ ഇല്ല എന്നത് വലിയ വിഷമം ഉണ്ടാകുന്ന കാര്യമാണെന്നും ഇന്ദ്രജ പറയുന്നു.