തായ്‌ലാന്റിലെ ബീച്ചില്‍ സമ്മര്‍ ആഘോഷിച്ച് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന; ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് സുകുമാരന്റേത്. പൃഥ്വി രാജിന്റെ മകള്‍ അലംകൃതയെ പറ്റി അദികം കാര്യങ്ങള്‍ ആരാധകര്‍ക്ക് അറിയില്ലെങ്കിലും ഇന്ദരജിത്തിന്റംയും പൂര്‍ണ്ണിമയുടെയും മക്കളെ പറ്റി വളരെയധികം കാര്യങ്ങള്‍ ആരാധകര്‍ക്കറിയാം. പ്രാര്‍ത്ഥനയും നക്ഷത്രയും. അച്ഛനെയും അമ്മയെും പോലെ തന്നെ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ് ഇവരുടെ മൂത്ത മകള്‍ പ്രാര്‍ത്ഥനയെ. റീല്‍സുകളും ഫാഷന്‍ ലുക്കുമൊക്കെ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട് താര പുത്രി.

പൂര്‍ണ്ണിമ നടിക്കുപരി നല്ല ഒരു ഫാഷന്‍ ഡിസൈനറുമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മകളും അതേ ഫാഷന്‍ ലോകത്തേയ്ക്കാണ് എത്തിയിരിക്കുന്നത്. അഭിനയത്തിലേയ്ക്ക് എത്തിയില്ലെങ്കിലും പ്രാര്‍ത്ഥന നല്ല ഒരു ഗായികയാണ്. ഇതിനോടകം കുറച്ച് ചിത്രങ്ങളില്‍ താരം പാടിയിട്ടുണ്ട്. അടി, മോഹന്‍ലാല്‍, ഹെലന്‍ എന്നീ ചിത്രങ്ങളിലാണ് താരം പാടിയിരിക്കുന്നത്.

പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. താരപുത്രിയുടെ ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പ്രാര്‍ത്ഥനയുടെ പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. വളരെ ഗ്ലാമറസായിട്ടുള്ള ചിത്രങ്ങളാണ്. തായ്‌ലാന്റ് ബീച്ചില്‍ കുടുംബത്തി നൊപ്പം അടിച്ചു പൊളിക്കുകയാണ് പ്രാര്‍ത്ഥന.

സമ്മര്‍ അടിച്ചു പൊളിക്കുകയാണ് പ്രാര്‍ത്ഥന. അവസാനിക്കാത്ത  സമ്മര്‍ എന്ന് പറഞ്ഞ് കൊണ്ടാണ് ചിത്രങ്ങള്‍ പ്രാര്‍ത്ഥന പങ്കിട്ടിരിക്കുന്നത്. കുടുംബത്തിനൊപ്പം  ആണെങ്കിലും പ്രാര്‍ത്ഥനയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിദേശത്ത് പഠിക്കുകയാണ് ഇപ്പോള്‍ താര പുത്രി. കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയ പ്രാര്‍ത്ഥന ഉന്നത പഠനത്തിനായിട്ടാണ് വിദേശത്ത് പോയത്. ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ മാറി മാറി പരീക്ഷിക്കാന്‍ പ്രാര്‍ത്ഥനയ്ക്ക് എപ്പോഴും റെഡിയാണ്. വെസ്റ്റേണ്‍ മ്യൂസിക്കിനോട് താല്‍പ്പര്യമുള്ള പ്രാരര്‍ത്ഥന മ്യൂസിക് വീഡിയോസും ചെയ്യാറുണ്ട്.

Comments are closed.