ദേശീയ അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. സിനിമ ഇറങ്ങിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു ഇതൊക്കെ കഴിഞ്ഞുപോയി എന്നാണ് കരുതിയത്, കിട്ടിയതില്‍ സന്തോഷം; ഇന്ദ്രന്‍സ്

നടന്‍ ഇന്ദ്രന്‍സ് മലയാള സിനിമയില്‍ ഹെയിറ്റേഴ്‌സ് ഇല്ലാത്ത നടനാണെന്നത് നിസംശയം പറയാം. എല്ലാവര്‍ക്കും അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. നടനാണെന്ന സ്റ്റാര്‍ഡമൊന്നുമില്ലാതെയാണ് അദ്ദേഹം എല്ലാവരോടും ഒരുപോലെ യാണ് പെരുമാറുന്നത്. ഇപ്പോഴിതാ ദേശീയ പുരസ്‌ക്കാരം അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. പല സമയ ത്തും കയ്യില്‍ നിന്ന് പോയ അവാര്‍ഡാണ് ഇപ്പോള്‍ അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസ മാണ് അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച്ത്. പുഷ്പ സിനിമയിലെ പ്രകടന ത്തിന് നടന്‍ അല്ലു അര്‍ജുന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാര്‍.

കേരളത്തിന് അഭിമാനമായിട്ടാണ് പ്രത്യേക ജൂറി പുരസ്‌കാരം ഇന്ദ്രന്‍സിന് ലഭിച്ചത്. ഹോം സിനിമയിലൂടെ ഇന്ദ്ര ന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം നേടിയത്. മികച്ച മലയാള ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ടത് ഹോം എന്ന സിനിമയാണ്. ഹോം വലിയ വിജയം നേടിയ സിനിമയായിരുന്നു ഹോം. ഒരു ഫീല്‍ ഗുഡ് മൂവി എന്നതിലുപരി നടന്‍ ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയ മികവും ഏറെ പ്രശംസനീയമായിരുന്നു. ഇപ്പോഴിതാ തനിക്ക് അവാര്‍ഡ് ലഭിച്ചതിനെ പറ്റി അദ്ദേഹം പ്രതികരണം അറിയിച്ചിരിക്കുകയാണ്. എല്ലാവരോടും വലിയ എളിമയോടും സൗമ്യമായും പെരുമാറുന്ന നല്ല വ്യക്തിയാണ് ഇന്ദ്രന്‍സ്.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് തനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ച വിവരം അറിയുന്നത്. സിനിമ അണിയറക്കാര്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചാണ് സന്തോഷം പങ്കിട്ടത്. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ‘മനുഷ്യരല്ലേ… കിട്ടുമ്പോള്‍ സന്തോഷം… കിട്ടാത്തപ്പോള്‍ വിഷമം’ എന്നാണ് ഇന്ദ്രന്‍സ് പ്രതികരിച്ചത്. പ്രപഞ്ചത്തില്‍ ഒരു സത്യമുണ്ട്. മനുഷ്യരല്ലേ അവാര്‍ഡ് കിട്ടുമ്പോള്‍ സന്തോഷം വരും കിട്ടാ ത്തപ്പോള്‍ വിഷമം തോന്നും. അവാര്‍ഡ് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഹോം സിനിമ ഇറങ്ങിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു ഇതൊക്കെ കഴിഞ്ഞുപോയി എന്നാണ് കരുതിയത്.

പക്ഷെ ദേശീയ പുരസ്‌കാരം കഴിഞ്ഞില്ലെന്ന് എനിക്ക് അറിയില്ലായിരുന്നു.’ ‘എന്നേക്കാള്‍ വളരെ കഷ്ടപ്പെട്ടവരാണ് സിനിമയില്‍ മറ്റുള്ളവര്‍. അത് അംഗീകരിക്കാതെ പോയതില്‍ അന്ന് എല്ലാവര്‍ക്കും സങ്കടം ഉണ്ടായിരുന്നു. സി നിമ ഒടിടിയില്‍ റിലീസ് ചെയ്തത് വലിയ ദുഖമുണ്ടാക്കിയിരുന്നു. ഒരുവര്‍ഷത്തോളം തിയറ്റര്‍ തുറക്കാന്‍ കാത്തിരു ന്നാണ്. എന്നിട്ടും തുറക്കാതെ വന്നപ്പോഴാണ് ഒടിടിയില്‍ കൊടുത്തത്. പക്ഷെ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തി രുന്നു. ഇപ്പോള്‍ ദേശീയതലത്തില്‍ അംഗീകാരം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന്’, ഇന്ദ്രന്‍സ് പറയുന്നു. താരങ്ങ ളടക്കം ഇന്ദ്രന്‍സിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

Comments are closed.