
ഗ്ലാമറാകേണ്ടത് യങ് എയ്ജിലാണ്. ഇന്റിമസി രംഗങ്ങള്‍ സിനിമയില്‍ ചെയ്യാന്‍ എനിക്കറിയില്ലായിരുന്നു, എന്നാല്‍ ചെയ്തതിന് ശേഷം കോണ്‍ഫിഡന്‍സ് വന്നു; ഇനിയ
മലയാള സിനിമയില്‍ ചില സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരമാണ് ഇനിയ. ഇനിയ ഗ്ലാമര്‍ വേഷങ്ങളും ഫോട്ടോ ഷൂട്ടുകളും ചെയ്യാറുണ്ട്. താരത്തിന് സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ താരം ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ തന്റെ അഭിനയത്തെ പറ്റിയും ഗ്ലാമര്‍ വേഷത്തെ പറ്റിയുമൊക്ക താരം തുറന്ന് പറയുകയാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ ഇന്റിമസി രംഗങ്ങല്‍ ചെയ്യാന്‍ തനിക്കറിയില്ലായിരുന്നുവെന്നും ഒരു സിനിമയില്‍ സംവിധായകന്‍ പറഞ്ഞതനുസരിച്ച് ചെയ്തുവെന്നും ആ സീന്‍ കഴിച്ചപ്പോള്‍ ബോള്‍ഡായി ചെയ്തുവെന്ന് പറഞ്ഞ് എല്ലാവരും കൈയ്യടിച്ചുവെന്നും അത് കോണ്‍ഫിഡന്‍സ് കൂട്ടിയെന്നും അത് ചെയ്യുന്നതില്‍ തെറ്റില്ലെന്നും ജോലിയുടെ ഭാഗമാണെന്നും തമിഴില്‍ അഭിനയിക്കുമ്പോള്‍ വയറ് കാണിക്കണം സെക്‌സിയായി ഡാന്‍സ് ചെയ്യണമെന്ന് പറയുാമയിരുന്നു.

അതെല്ലാം ജോലിയുടെ ഭാഗമാണ്. മോഡേണ്‍ ഡ്രസുകള്‍ ഇടാനൊന്നും തനിക്ക് മടിയില്ലെന്നും സിറ്റിയിലാണ് താന്‍ വളര്‍ന്നതെന്നും അത് കൊണ്ട് തന്നെ നാടന്‍ പെണ്‍കുട്ടിയല്ലെന്നും താരം പറയുന്നു. ഗ്ലാമറാകേണ്ടത് ചെറുപ്പമായിരിക്കുമ്പോഴാണെന്നും അതാണ് നമ്മളുടെ എനര്‍ജിറ്റി സമയമെന്നും താരം പറയുന്നു.

സിനിമയില്‍ കഥാപാത്രത്തിനും കഥയ്ക്കുമൊക്കെ അനുസരിച്ച് ഗ്ലാമര്‍ ആകാന്‍ കുഴപ്പമില്ലെന്നും എന്നാല്‍ അത് ഏത് ലെവല്‍ വരെ പോകണമെന്ന് തീരുമാനിക്കുന്നത് നമ്മളാണെന്നും താരം പറയുന്നു. നടിക്കുപരി നര്‍ത്തകിയും മോഡലുമൊക്കയാണ് താരം. താരം പങ്കിടുന്ന ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്.