ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഇന്നസെന്റ് തകര്‍ന്നു പോയിരുന്നു. എന്നാല്‍ അദ്ദേഹം വളരെ പോസിറ്റീവായിരുന്നു; പി. വി ഗംഗാധരന്‍

നടന്‍ ഇന്നസെന്റ് മരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. നീണ്ട പതിറ്റാണ്ടുകാലം ഇന്നസെന്റ് മലയാള സിനിമയുടെ ഭാഗമായിരുന്നു. നടനുപരി താരം രാഷട്രീയക്കാരനും ആയിരുന്നു. ഇന്നസെന്റിന്റെ മരണം സിനിമാ താരങ്ങളെയും ആരാധകരെയും ഒരുപോലെ തളര്‍ത്തിക്കളഞ്ഞ സംഭവമായിരുന്നു. ക്യാന്‍സര്‍ ബാധിത നായിട്ടും അതില്‍ നിന്നെല്ലാം മുക്തി നേടി എത്തിയ താരമായിരുന്നു ഇന്നസെന്റ്. ക്യാന്‍സറിനെ വളരെ പുഞ്ചി രിയോടെയാണ് അദ്ദേഹം നേരിട്ടത്. ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന അദ്ദേഹത്തിന്‍രെ പുസ്തകം തന്നെ ഒരു മോട്ടീവേഷന്‍ ആയിരുന്നു. സിനിമയിലെ കഥാപാത്രങ്ങളില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും അദ്ദേഹം വളരെ ഫലിത പ്രിയനായിരുന്നു.

കോറോണ വന്നത് മൂലമുള്ള ശ്വാസകോശ അണുബാധ മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം. കേറല മുഴുവന് വന്‍ വിലാപ യാത്രയോടെയാണ് അദ്ദേഹത്തെ യാത്ര ആക്കിയത്.ഇപ്പോഴിതാ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറായ പി.വി ഗംഗാധരന്‍ ഇന്ത്യന്‍ എക്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്നസെന്റിനെ പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയാണ്. ക്യാന്‍സര്‍ എന്ന അസുഖത്തെ പറ്റി പറയുമ്പോള്‍ തന്നെ എല്ലാവര്‍ക്കും ഷേക്കാണ്. ക്യാന്‍സര്‍ രോഗികളോട് അതേ പറ്റി പറയുമ്പോള്‍ പലരും പല രീതിയിലാണ് അതെടുക്കുക. ചിലര്‍ക്ക് ഞെട്ടലായിരിക്കും പിന്നീട് ദേഷ്യവുമൊക്കെയാകും.

ആദ്യം ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഇന്നസെന്റ് തകര്‍ന്നു പോയിരുന്നു. എന്നാല്‍ പെട്ടെന്ന് റിക്ക വറായി. ഇന്നസെന്റ് വളരെ പോസിറ്റീവായിരുന്നു. അദ്ദേഹം എല്ലാവരോടും തന്നെ അസുഖ വിവരം പറഞ്ഞി രുന്നു. അദ്ദേഹത്തിന് പിന്നീട് ആ രോഗത്തോടുള്ള പേടി മാറിയിരുന്നു. ബയോപ്‌സി കഴിഞ്ഞ് പോയതാണ് ഇന്നസെന്റിനെ റിസല്‍ട്ട് വന്നതിന് ശേഷം ഞാന്‍ വിളിക്കുമ്പോള്‍ അദ്ദേഹം ഷൂട്ടിംഗ് സ്ഥലത്തായിരുന്നു.

ഒരു പ്രോബ്ലം ഉണ്ട് കാണണം എന്ന് പറഞ്ഞു. എനിക്കപ്പോഴേ മനസ്സിലായെന്ന് ഇന്നസെന്റ് കണ്ടപ്പോള്‍ പറഞ്ഞു. ഷൂട്ടിംഗില്‍ പത്ത് മിനുട്ട് ദൈര്‍ഘ്യമുള്ള ഡയലോഗ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. പക്ഷെ ഒരു വാക്ക് പോലും അദ്ദേഹത്തിന് പറയാനായില്ല. അതാണ് ഷോക്കെന്നും ഡോക്ടര്‍ വിപി ഗംഗാധരന്‍ പറഞ്ഞു. അസുഖം സ്ഥിരീകരിച്ചപ്പോള്‍ വല്ലാത്ത മാനസികാവസ്ഥ ആയിരുന്നുവെന്നും ഭാര്യയ്ക്കും ക്യാന്‍സര്‍ ആണെന്നറിഞ്ഞപ്പോള്‍ വല്ലാതെ തകര്‍ന്നുവെന്നും ഇന്നസെന്‍ര് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ചികിത്സിച്ചു ഭേദമായ ക്യാന്‍സര്‍ താരത്തെ തേടി വീണ്ടും എത്തിയിരുന്നുവെങ്കിലും അതില്‍ നിന്നും താരം മുക്തി നേടിയിരുന്നു.

Comments are closed.