അര്‍ഹാമിന് കൂട്ടായി കുഞ്ഞതിഥി എത്തി, വീണ്ടും അമ്മയായ സന്തോഷം പങ്കുവെച്ച് ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി; ആശംസകളുമായി ആരാധകര്‍

ശ്രീലക്ഷ്മി ശ്രീകുമാര്‍ എന്ന താരത്തെ ആരാധകര്‍ക്കെല്ലാം വളരെ പരിചയമുള്ളതാണ്. ശ്രീലക്ഷ്മി മലയാളം കണ്ട മികച്ച അഭിനേതാവായ ജഗതി ശ്രീകുമാറിന്റെ മകളാണെന്നതും ആരാധകര്‍ക്ക് അറിയാം. അവതാരിക, നടി, മോഡല്‍ നര്‍ത്തകി, റേഡിയോ ജോക്കി എന്നിങ്ങനെ അനേകം ജോലികള്‍ താരം ചെയ്തിട്ടുണ്ട്. ബിഗ് ബോസിലും താരം പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ശ്രീ ലക്ഷ്മി ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ദുബായിലാണ് താമസം. ഇപ്പോഴിതാ താരം വീണ്ടും അമ്മയായ വിശേഷം പങ്കിട്ടെത്തിയിരിക്കുകയാണ്. ഒരു പെണ്‍കുഞ്ഞാണ് തങ്ങള്‍ക്ക് പിറന്നതെന്നും താരം പറയുന്നു. ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷത്തെ കുറിച്ച് പങ്കിട്ട് എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി. ഒരു മകള്‍ കൂടി തനിക്ക് പിറന്ന സന്തോഷമാണ് സോഷ്യല്‍ മീഡിയ വഴി ശ്രീലക്ഷ്മി പങ്കിട്ടിരിക്കുന്നത്. കുഞ്ഞിനും കുടുംബത്തിനും തന്നെ ശുശ്രൂഷിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമൊപ്പമുള്ള ചിത്രവും ശ്രീലക്ഷ്മി പങ്കുവെച്ചു.

ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ഇഷ ജിജിന്‍ ജഹാംഗീര്‍ എന്നാ ണ് മകള്‍ക്ക് പേരിട്ടിരിക്കുന്നതന്നും താരം കുറിച്ചുയ നിരവധി പേരാണ് ശ്രീലക്ഷ്മിക്കും കുടുംബത്തിനും ആശം സകള്‍ നേര്‍ന്ന് എത്തിയത്. ശ്രീലക്ഷ്മിക്കും ജിജിന്‍ ജഹാംഗീറിനും അര്‍ഹാം എന്നൊരു മകന്‍ കൂടിയുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മകനും ഭര്‍ത്താവിനും ഒപ്പം നിറവയറില്‍ ഇരിക്കുന്ന ചിത്രം പങ്കിട്ട് താന്‍ വീണ്ടും അമ്മ യാകാന്‍ പോവുകയാണെന്ന വിവരം ശ്രീലക്ഷ്മി അറിയിച്ചത്. അടുത്തിടെയാണ് ശ്രീലക്ഷ്മിയുടെ മകന്‍രെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. എന്റെ ഏറ്റവും വലിയ അനുഗ്രഹം അവന്റെ ആദ്യ ജന്മദിനം ആഘോഷിക്കുന്ന താണ്.

ഈ കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷവും സ്നേഹവും നിറഞ്ഞ വര്‍ഷമായി രുന്നു. നിരവധി പ്രത്യേക നിമിഷങ്ങള്‍ നിറഞ്ഞതാണ്. അതിന് ഞങ്ങള്‍ നിന്നോട് നന്ദി പറയണം. ഞങ്ങളുടെ പൊന്നോമന എന്ന മകന്റെ ചിത്രങ്ങള്‍ പങ്കിട്ട് താരം കുറിച്ചിരുന്നു. ഇപ്പോഴിതാ അര്‍ഹാമിന് കൂട്ടായി സഹോ ദരി എത്തിയിരിക്കുകയാണ്. ജഗതിയുടെ മകള്‍ എന്ന നിലയില്‍ പ്രശസ്തിയും അതിനൊപ്പം കുറച്ച് പരിഹാസ ങ്ങളും നേരിടേണ്ടി വന്നിരുന്നുവെങ്കിലും അതിനെയെല്ലാം അതി ജീവിച്ചാണ് ശ്രീ ലക്ഷ്മി ജീവിച്ചത്.

എറണാകു ളത്ത് കോളേജില്‍ പഠിക്കുമ്പോള്‍ ഫ്‌ളാറ്റിലെ തൊട്ടടുത്താണ് ജിജിനും കുടുംബവും താമസിച്ചിരുന്ന തെന്നും അങ്ങനെയാണ് പ്രണയത്തിലേയ്ക്കും പിന്നീട് വിവാഹത്തിലേയ്ക്കും എത്തിയതെന്നും മുസ്ലീമായ ജി ജി നെ വിവാഹം കഴിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലായിരുന്നുവെന്നും ശ്രീ ലക്ഷ്മി പറഞ്ഞിരുന്നു. ശ്രീലക്ഷ്മി 2019ലാണ് പൈലറ്റായ ജിജിനെ വിവാഹം ചെയ്തത്. ആദ്യം മുസ്ലീം മത ആചാരപ്രകാരവും പിന്നീട് ഹിന്ദു ആചാര പ്രകാരവുമായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. ഇപ്പോള്‍ ദുബായില്‍ ആര്‍. ജെ ആയി ജോലി ചെയ്യുകയാണ് ശ്രീ ലക്ഷ്മി.

Articles You May Like

Comments are closed.