
മകന്‍ അര്‍ഹാന്റെ ഒന്നാം പിറന്നാളിന് പിന്നാലെ മറ്റൊരു വലിയ സന്തോഷ വാര്‍ത്തയുമായി ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി; കാത്തിരിപ്പിലാണെന്ന് താര പുത്രി
മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം മലയാള സിനിമ യില്‍ സജീവല്ലെങ്കിലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയെ ക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ശ്രീലക്ഷ്മി നടി, അവതാരിക, ബിഗ്‌ബോസ് താരം
എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും സുപരിചിതയാണ്. വിവാഹം കഴിഞ്ഞ് ്ദുബായിലാണ് ഇപ്പോള്‍ ശ്രീ ലക്ഷ്മി. കൂടാതെ ദുബായില്‍ റേഡിയോ ജോക്കിയുമാണ് താരം. 2019ലാണ് ശ്രീലക്ഷ്മിയും ജിജിന്‍ ജഹാംഗീറുമായി വിവാ ഹം നടന്നത്. ഇരുവകരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.


കഴിഞ്ഞ വര്‍ഷമാണ് ശ്രീലക്ഷ്മിക്ക് അര്‍ഹാം എന്ന മകന്‍ ജനിച്ചത്. അവന്‍ വന്നപ്പോള്‍ ജീവിതം കൂടുതല്‍ മനോഹരമായി എന്നാണ് ശ്രീലക്ഷ്മി അന്ന് വ്യക്തമാക്കിയത്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് തന്റെ പോന്നോ മനയ്ക്ക് ഒന്നാം പിറന്നാളാണെന്ന വാര്‍ത്ത താരം പങ്കിട്ടത്.

വളരെ സന്തോഷത്തോടെയാണ് മകന്റെ പിറന്നാള് ആഘോഷിക്കുന്നതെന്നും അവന്‍ വന്നതിന് ശേഷം ജീവിതം കൂടുതല്‍ മനോഹരമായെന്നുമാണ് താരം അന്ന് കുറിച്ചത്. ഇപ്പോഴിതാ താന്‍ വീണ്ടും അമ്മയാകാന്‍ പോകുന്ന സന്തോഷ വാര്‍ത്തയാണ് താരം പങ്കിടുന്നത്. അര്‍ഹാന് കൂട്ടായി ഒരാള്‍കൂടി എത്തുന്നുവെന്നാണ് താരം പറഞ്ഞത്.