കുട്ടിക്കാലം മുതലുള്ള പ്രണയമായിരുന്നു. പിന്നീട് ഞാന്‍ സിനിമയുടെ പിന്നാലെ പോയതോടെ അവളെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചു കൊടുത്തു, എന്നാല്‍ രണ്ട് വര്‍ഷം മാത്രമാണ് അവള്‍ അയാള്‍ക്കൊപ്പം ജീവിച്ചത്, പിന്നീട് സംഭവിച്ചത്; ജനാര്‍ദ്ദനന്‍ മനസ് തുറക്കുന്നു

ജനാര്‍ദ്ദനന്‍ എന്ന നടന്‍ മലയാളത്തിന്‍രെ പ്രിയപ്പെട്ട താരമാണ്. കോമഡി വേഷളും വില്ലന്‍ വേഷങ്ങളുമെല്ലാം അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല, ശബ്ദത്തിലും അദ്ദേഹം മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാണ്. ക്യാരക്ടര്‍ റോളുകളും അദ്ദേഹം വളരെ മനോഹരമാക്കിയിട്ടുണ്ട്. ഇപ്പോഴും അഭിനയത്തില്‍ അദ്ദേഹം വളരെ സജീവമാണ്. വോയിസ് ഓഫ്് സത്യനാഥനാണ് അദ്ദേഹത്തിന്റെ പുതിയ സിനിമ. അദ്ദേഹം പ്രമോഷന്റെ ഭാഗമായി സൗന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തന്‍രെ വ്യക്തി ജീവിതത്തെ പറ്റിയും പ്രണയത്തെ പറ്റിയും തുറന്ന് പറയുകയാണ് താരം. സാധാരണ പ്രണയ കഥകളില്‍ നിന്ന് വലിയ വിത്യാസം തന്നെയായിരുന്നു ജനാര്‍ദ്ദനന്‍രെ ജീവിതത്തിലെ പ്രണയം.

സിനിമയിലെ പ്രണയത്തേക്കാല്‍ മനോഹരവും കോപ്ലിക്കേറ്റഡുമായിരുന്നു അതെന്ന് തുറന്ന് പറയുകയാണ് താരം. സാധാരണ പ്രണയം പോലെ ആയിരുന്നില്ല ഞങ്ങളുടെ പ്രണയം. ചെറുപ്പം മുതല്‍ ഒന്നിച്ച് കളിച്ചു വളര്‍ന്നവരാണ്. വലുതായി ജോലിയൊക്കെ ആകുമ്പോള്‍ കല്യാണം കഴിക്കാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അങ്ങനെ പഠ നം കഴിഞ്ഞ് ഞാന്‍ എയര്‍ഫോഴ്‌സില്‍ ചേര്ന്നു. എന്നാല്‍ പിന്നീട് ഞാന്‍ സിനിമ മോഹവുമായി നടന്നു. ആ പെണ്‍കുട്ടിയുടെ അച്ഛന്‍ വലിയ ഒരു ഓഫീസറായിരുന്നു. ഞാന്‍ സിനിമയുമായി ബന്ധപ്പെട്ട് ഉഴപ്പി നടക്കുന്നതി നാല്‍ ആ പെണ്‍കുട്ടിയെ വെറെ ഒരാള്‍ക്ക് കെട്ടിച്ചു കൊടുത്തു.

അന്നത്തെ പെണ്‍ കുട്ടികള്‍ക്ക് ഇന്നത്തെ പോലെ ഒന്നും തുറന്ന് പറയാനുള്ള സ്വാതന്ത്രമില്ല. എന്നാലും തന്റെ പ്രണയം പോയില്ല. അത് മനസില്‍ തന്നെ കിടന്നു. കോളേജിലൊക്കെ പയിട്ടും പല പെണ്‍കുട്ടികളുമായി പരിചയ മായിട്ടും പ്രണയത്തിലേയ്ക്ക് പോകാന്‍ മനസനുവദിച്ചില്ല. എന്നാല്‍ തങ്ങലുടെ പ്രണയത്തിന്‍രെ ക്ലൈമാക്‌സ് മറ്റൊന്നായിരുന്നു. അവളെ കെട്ടിയ വ്യക്തിയുമായി രണ്ട് വര്‍ഷത്തെ ബന്ധം മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളു.

പിന്നീട് അവളുടെ ഭര്‍ത്താവ് അമേരിക്കയിലേയ്്ക്ക് പോവണമെന്ന് പറഞ്ഞ് അവളരെ വിവാഹ മോചനം ചെയ്തു. അവിടെ പോയി  മറ്റൊരു കല്യാണം കഴിച്ച് അവിടെ സെറ്റിലായി. അവള്‍ ആ സമയത്ത് ആകെ വല്ലാത്ത അവ സ്ഥയില്‍ ആയി. അന്ന് എഴുത്തിലൂടെ എന്നെ എല്ലാമറിയിച്ചിരുന്നു. ഒടുവില്‍ ഞാന്‍ തന്നെ അവളെ കെട്ടി. എന്നാല്‍ ഭാര്യയ്‌ക്കൊപ്പം കുറെ വര്‍ഷങ്ങള്‍ കഴിയാന്‍ തനിക്ക് സാധിക്കാതെ വന്നു. രണ്ട് പെണ്‍കുട്ടികളാണ് ജനാര്‍ദ്ദനന് ഉണ്ടായിരുന്നത്. ഭാര്യയുടെ ആദ്യ ബന്ധത്തിലെ മകളെയും അദ്ദേഹം സ്വന്തം മകളായി കണ്ടു. മക്കള്‍ തമ്മില്‍ നല്ല സ്‌നേഹത്തിലാണെന്നും ജാനാര്‍ദ്ദനന്‍ പറയുന്നു.

Comments are closed.