ഇന്ദ്രന്‍സ് ഭയങ്കര ആക്ടറായി വരുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ചെറിയ വേഷങ്ങള്‍ എന്റെ കൂടെ ചെയ്യുമ്പോള്‍ ഇന്ദ്രന്‍സില്‍ നല്ലൊരു നടനുണ്ടെന്ന് അന്നേ എനിക്ക് അറിയാമായിരുന്നു; ജയറാം

സ്റ്റാര്‍ഡം ഇല്ലാത്ത ചില താരങ്ങളില്‍ ഒരാളാണ് നടന്‍ ഇന്ദ്രന്‍സ്. എളിമയും പുഞ്ചിരിയുമാണ് അദ്ദേഹത്തിന്‍രെ മുഖമുദ്ര. ഇന്ദ്രന്‍സിനെ മലയാളികളെല്ലാം സ്‌നേഹിക്കുന്നത് അദ്ദേഹത്തിന്‍രെ അഭിനയ മികവ് കൊണ്ട് മാത്രമല്ല, മറിച്ച് നല്ല സ്വഭാവം കൊണ്ടു കൂടിയാണ്. മറ്റുള്ളവര്‍ പരിഹസിക്കുമ്പോഴും തനിക്ക് മറ്റുള്ളവരെ സ്‌നേഹിക്കാന്‍ മാത്രമേ പറ്റുകയുള്ളുവെന്നും ആരോടും ദേഷ്യം കാണിക്കാന്‍ പറ്റാത്തതുമായ ഒരു താരമാണ് ഇന്ദ്ന്‍സ്. സിനിമയില്‍ കോസ്റ്റിയും ഡിസൈനറായിരുന്ന ഇന്ദ്രന്‍സ് പിന്നീട് ചെറിയ കോമഡി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും പിന്നീട് വില്ലന്‍. ക്യാരക്ടര്‍ റോളുകലില്‍ ആടി തിമിര്‍ത്തതുമാണ് മലയാളികള്‍ കണ്ടത്.

മുന്‍പുള്ള സംവിധായകരേക്കാള്‍ ഇപ്പോഴുള്ള സംവിധായകരാണ് ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയം കൂടുതല്‍ തിരിച്ചരിഞ്ഞതും പുറത്ത് കൊണ്ടുവന്നതും. വലിയ കാലിബറുള്ള നടനെ വെറും കോമഡി റോളുകലില്‍ മാത്രം ഒതുക്കപ്പെട്ടിരുന്നുവെങ്കിലും അതില്‍ നിന്നെല്ലാം തന്‍രെ പ്രതിഭയെ പുറത്ത് കൊണ്ടുവരാന്‍ സാധിക്കത്തക്ക കഥാപാത്രങ്ങല്‍ താരത്തിന് ലഭിച്ചു. ഇപ്പോഴിതാ ഇന്ദ്രന്‍സിനെക്കുറിച്ച്  ജയറാം പറഞ്ഞ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. ബിഹൈന്റ്വുഡ്‌സിനോടാണ് പ്രതികരണം. അപരന്‍ സിനിമയുടെ സമയത്തെല്ലാം ഇന്ദ്രന്‍ കോസ്റ്റ്യൂമറാണ്.

അതിലൊക്കെ ചെറിയ വേഷങ്ങളില്‍ അഭിനയിക്കും. അപ്പോഴൊക്കെ ഭയങ്കര ആക്ടറായി വരുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇന്ദ്രന്‍സില്‍ നല്ലൊരു നടനുണ്ടെന്ന് അന്നേ തനിക്ക് അറിയാമായിരുന്നു.അദ്ദേഹത്തോട് എപ്പോഴെങ്കിലും ചോദിച്ച് നോക്കാം. എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചുണ്ട്. ആ സമയത്തും അകത്ത് വേറൊരു ആക്ടറുണ്ടെന്ന് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. നന്നായിട്ട് പുസ്തകം വായിക്കുന്ന ആളാണ്.

ഇന്റലക്ച്വലായുള്ള കാര്യങ്ങളെല്ലാം മനസിലാക്കുന്ന ആളാണ് ഇന്ദ്രന്‍സെന്നും ജയറാം വ്യക്തമാക്കി. അതേ സമയം ഏറെ കാലമായി മലയാള സിനിമയില്‍ സജീവമല്ലാതിരുന്ന ജയറാം എബ്രഹാം ഓസ്ലറിലൂടെ തിരിച്ചെ ത്തിയിരിക്കുകയാണ്. മലയാളത്തില്‍ ഇല്ലെങ്കിലും തമിഴിലും തെലുങ്കിലും വളരെ തിരക്കുള്ള താരമായി അദ്ദേഹം മാറി. മാത്രമല്ല, വന്‍ ബിഗ് ബജറ്റ് ചിത്രങ്ങളും നല്ല കഥാപാത്രങ്ങളുമാണ് താരത്തെ തേടിയെത്തിയത്.

Articles You May Like

Comments are closed.