ഇന്നസെന്‍ര് ചേട്ടന്‍ മരിച്ച സമയത്ത് ഞാന്‍ പോയി കണ്ടിരുന്നു. അപ്പോള്‍ ദേഹത്ത് നിന്നും ജീവന്‍ പോയി രണ്ടോ മൂന്നോ മിനിറ്റു മാത്രമേ ആയിരുന്നുള്ളു, ആ കാഴ്ച്ച കുറെ ദിവസത്തേയ്ക്ക് എന്നെ ഹോണ്ട് ചെയ്തിരുന്നു; ജയറാം

ഇന്നസെന്റ് എന്നത് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മാത്രമായിരുന്നില്ല. ജന ഹൃദയങ്ങള്‍ കീഴടക്കിയ തികഞ്ഞ ഒരു രാഷ്ട്രീയക്കാരനുമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് എല്ലാവര്‍ക്കും വലിയ ദുഖം തന്നെ ആയിരുന്നു. വലിയ യാത്ര അയപ്പ് തന്നെയാണ് അദ്ദേഹത്തിന് മലയാളികല്‍ നല്‍കിയത്. അത്രയും ഹൃദയത്തോട് ചേര്‍ത്ത് വച്ച കഥാപാത്രങ്ങളാണ് താരം ചെയ്തത്. 2023 മാര്‍ച്ച് 26 ആം തീയതി ആയിരുന്നു ഇന്നസെന്റ് മരണപ്പെടുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ക്യാന്‍സര്‍ രോഗത്തോട് ഏറെ പടവെട്ടിയ താരം തന്നെയായിരുന്നു ഇന്നസെന്‍ര്.

എന്നാല്‍ അതില്‍ നിന്നെല്ലാം ഒരു ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തേഴുന്നേല്‍ക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയുടെ വലിയ നഷ്ടം തന്നെയാണ് അദ്ദേഹത്തിന്‍രെ വിടവാങ്ങലില്‍ ഉണ്ടായത്. എപ്പോഴും ആരാ ധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ സാധിക്കത്തക്ക വിധമുള്ള മനോഹര കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ് ആ അനശ്വര
കലാകാരന്‍ വിടവാങ്ങിയത്.ഇന്നസെന്റ് എന്ന നടനൊപ്പം ഒട്ടുമിക്ക എല്ലാ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ഇപ്പോ ഴിതാ തന്റെ ഏറ്റവും പുതിയ സിനിമ ആയ എബ്രഹാം ഓസ്ലറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ജയറാം ഇന്നസെന്റിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ്. ആഴ്ചയില്‍ രണ്ടു പ്രാവശ്യം എങ്കിലും രാവിലെ ഏഴുമണിക്ക് എന്നെ ഇന്നസെന്റ് ചേട്ടന്‍ വിളിക്കുമായിരുന്നു.

എന്തെങ്കിലും ഒരു പുതിയ കഥ ഉണ്ടാക്കും ഏതേലും താരങ്ങളെ കുറിച്ച്. അത് ചിലപ്പോ മമ്മൂട്ടി ആയിരിക്കും ചിലപ്പോ മോഹന്‍ലാല്‍ ആയിരിക്കും അങ്ങിനെ ആരെയെങ്കിലും കുറിച്ച് ഒരു തമാശ കഥ ഉണ്ടാക്കി അത് എന്നെ വിളിച്ച് പറയും. ഞാന്‍ അത് കേട്ടിട്ട് തലകുത്തി കിടന്നു ചിരിക്കും. എന്നിട്ട് ഇഷ്ടായോ നിനക്ക് എന്ന് ചോദിക്കും. എന്നാ പിന്നെ ഞാന്‍ ഇത് വില്‍ക്കും എന്നും പറഞ്ഞ് കട്ട് ആക്കും. അതുപോലെ എന്തേലും വൃത്തി കെട്ട കഥ ആയിരിക്കും രാവിലെ എന്നോട് പറഞ്ഞത്. ഇന്നസെന്റ് ചേട്ടന്റെ കഥകള്‍ കടലുപോലെയാണ്, ഒരുപാട് കഥകള്‍ ഉണ്ട് അദ്ദേഹം പറഞ്ഞതും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകളും.

അദ്ദേഹത്തിന്റെ അവസാന ദിവസം ആ ഹോസ്പിറ്റലില്‍ അതിനുള്ളില്‍ പോയി ഞാന്‍ കണ്ടിരുന്നു. ദേഹത്ത് നിന്നും ജീവന്‍ പോയി ഒരു രണ്ടോ മൂന്നോ മിനിറ്റിനുള്ളില്‍ ആണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. അത് കാണേണ്ടി യിരുന്നില്ല എന്നെനിക്ക് പലപ്പോഴും പിന്നീട് തോന്നി. അദ്ദേഹത്തിന്റെ ചിരിച്ച ആ നല്ല മുഖം എന്നും ഇങ്ങനെ ഓര്‍മ്മയില്‍ നിന്നാല്‍ മതിയായിരുന്നു. ആശുപത്രിയിലെ കാഴ്ച്ച എന്നെ അത് വല്ലാതെ ഹോണ്ട് ചെയ്തു കൊണ്ടി രുന്നു. കുറെ ദിവസത്തേക്ക് ഞാന്‍ രാത്രി കണ്ണടയ്ക്കുമ്പോള്‍ ഒക്കെ എനിക്ക് ചേട്ടന്‍ ഇങ്ങിനെ മരിച്ചു കിടക്കുന്ന രൂപം മാത്രമായിരുന്നുവെന്നും താരം പറയുന്നു.

Comments are closed.