ആ സമയത്ത് എനിക്ക് ഒറ്റയ്ക്ക് ഒരു ബെഞ്ചിലിരുന്ന് പഠിക്കേണ്ടി വന്നിട്ടുണ്ട്,, എയ്ഡ്സ് വന്നതുപോലെയായിരുന്നു എല്ലാവരുടെയും പെരുമാറ്റം; തുറന്ന് പറഞ്ഞ് ജൂവല്‍ മേരി

നടി, അവതാരിക എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ജൂവല്‍ മേരി വര്‍ഗീസ്. ഉട്ട്യോ പയിലെ രാജാവ്, പത്തേമാരി, ഞാന്‍ മേരിക്കുട്ടി.തുടങ്ങി നിരവദി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരമാണ് ജൂവല്‍. നിരവദി സ്റ്റേജ് ഷോകളും താരം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ജൂവല്‍ താനും വളരെ പ്രതിസന്ധികളിലൂടെയും ഒറ്റപ്പെടലിലൂടെയും പോയ അവസ്ഥയെ പറ്റിയും പരിഹാസങ്ങളും കളിയാക്കലുകളും കാരണം അനുഭവിക്കേണ്ടി വന്ന ദുഖത്തെ പറ്റിയും താരം പറയുകയാണ്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്.

പ്രണയം ഒരുപാട് ഉണ്ടായിട്ടുണ്ട്. നല്ല തേപ്പു കിട്ടിയിട്ടുണ്ട്. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇന്നും വളരെ വലിയ വിഷമം ഉണ്ടാകും. കാരണം സ്‌കൂളില്‍ എന്നെ ഒറ്റപ്പെടുത്തിയ അവസ്ഥ ഉണ്ടായിട്ടുണ്ട്. മാനസികമായി എന്നെ എല്ലാവരും തളര്‍ത്തിയിട്ടുണ്ട്. അവസാനം താന്‍ സ്‌കൂളില്‍ നിന്ന് പോകേണ്ടി വരെ വന്നിട്ടുണ്ട്. അന്ന് തനിക്ക് വെറും പതിമൂന്ന് വയസ് മാത്രമായിരുന്നു. അന്ന് വലിയ രീതിയില്‍ തന്റെ ഹൃദയത്തിന് മുറിവേറ്റു.

പ്രണയത്തകര്‍ച്ചയല്ല മറിച്ച് മറ്റുള്ളവരുടെ പെരുമാറ്റം തന്നെ വല്ലാതെ ബാധിച്ചിരുന്നു. അന്ന് പ്രണയം നാട്ടിലും വലിയ സംഭവമാണ്. മറ്റുള്ളവരൊക്കെ നമ്മളെ വല്ലാത്ത രീതിയില്‍ തുറിച്ചുനോക്കും എനിക്ക് എയ്ഡ്്‌സ് വന്നതുപോലെ ആയിരുന്നു എല്ലാവരുടെയും പെരുമാറ്റം.

ഒററയ്ക്ക് ഒരു ബഞ്ചിലിരുന്ന പഠിക്കേണ്ടി വന്നപ്പോള്‍ സ്‌കൂള്‍ വരെ വെറുത്തു. അത് മാറേണ്ടി വന്നു. അന്ന് ഒത്തിരി പ്രശ്‌നങ്ങളിലൂടെ കടന്നു പോയിട്ടും തളര്‍ന്ന് പോകാതെ താന്‍ ഇവനിടെ വരെ എത്തി. തന്നെക്കൊണ്ടും പലതും കഴിയുമെന്ന് മറ്റുള്ളവര്ക്ക് കാണിച്ച് കൊടുക്കാന്‍ പറ്റിയെന്നും ജൂവല്‍ പറയുന്നു,

Comments are closed.