എന്റെ മൗനം നിങ്ങള്‍ മുതലെടുക്കുന്നത് ഞാന്‍ കാണുന്നുണ്ട്; ജിഷിന്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് പിന്നാലെ വരദയുടെ പോസ്റ്റ് വൈറലാകുന്നു

സീരിയല്‍ താരം വരദയും ജിഷിനും തമ്മിലുള്ള പ്രണയവും വിവാഹവുമല്ലൊം ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമല എന്ന സീരിയിലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വരദ. സീരിയലില്‍ വില്ല നായി തിളങ്ങിയ താരമായി രുന്നു ജിഷിന്‍. കുറച്ച് മാസങ്ങളായി ഇരുവരും വേര്‍ പിരിഞ്ഞാണ്താമസി ക്കുന്നത്. അതിന്റെ യഥാര്‍ത്ഥ കാരണമെന്താണെന്ന ഇരുവരും തുറന്ന് പറഞ്ഞിരുന്നില്ല. അടുത്തിടെ വരദ പുതിയ ഫ്ളാറ്റ് വാങ്ങിയിരുന്നു. അതിന്റെ ചിത്രങ്ങള്‍ പങ്കിട്ടപ്പോഴും ജിഷിനെ കണ്ടിരുന്നില്ല. വരദയുടെ ഒപ്പമാണ് ഇരുവരുടെയും മകനും ഉള്ളത്.

ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ തനിക്ക് ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാന്‍ വയ്യ എന്നാണ് വരദ അന്ന് പറഞ്ഞത്. ജിഷിന്‍ ഇപ്പോള്‍ അഭിനയത്തില്‍ സജീവമാണ്. വരദയാകട്ടെ യൂ ട്യൂബിലും സജീവമാണ്. കഴിഞ്ഞ ദിവസം ഏറെ നാളുകള്‍ക്ക് ശേഷം വരദയുമായിട്ടുള്ള ചിത്രം പങ്കുവച്ചിരുന്നു ജിഷിന്‍. ഇരുവരും പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രം ആത്മ എന്ന മിനിസ്‌ക്രീന്‍ താരങ്ങളുടെ സംഘടന മീറ്റിങ്ങി നിടെ പകര്‍ത്തിയ ചിത്രത്തിനൊപ്പം ഒരു കുറിപ്പും ജീഷിന്‍ പങ്കു വച്ചിരുന്നു അതിന് പിന്നില്‍ ഒരു കുറിപ്പും താരം പങ്കിട്ടിരുന്നു.

ചിലപ്പോഴൊക്കെ പ്രതീക്ഷിക്കുന്ന ഉത്തരങ്ങള്‍ ലഭിക്കാത്തതാവാം ചോദ്യങ്ങള്‍ അവശേഷിക്കാന്‍ കാരണം. അല്ലെന്നറിയാമെങ്കിലും പിന്നെയും ചിലര് ചോദിക്കാറില്ലേ .. സുഖം തന്നെയല്ലേ എന്ന് അല്ലെന്നു പറയണമെ ന്നുണ്ടെങ്കിലും, മുഖത്തൊരു പുഞ്ചിരി വരുത്തി നമ്മള്‍ പറയും അതെ,സുഖമാണ് ചില ചോദ്യങ്ങള്‍ അങ്ങനെ യാണ് .ചില ഉത്തരങ്ങളും എന്നായിരുന്നു ജിഷിന്‍രെ കുറിപ്പ്. ആത്മ മീറ്റിങ്ങിലെ ചിത്രങ്ങള്‍ വരദയും പങ്കു വച്ചിരുന്നു. എന്നാല്‍ ജിഷിനൊപ്പമുളള ചിത്രം താരം പങ്കുവച്ചിരുന്നില്ല.

പകരം നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെങ്കിലും വിഡ്ഢികളുടെ മുന്നില്‍ മിണ്ടാതിരിക്കുന്നതാണ് ക്ലാസ് എന്നാണ് വരദ പോസ്റ്റ് പങ്കിട്ടത്. കൂടാതെ നാടകം എനിക്ക് ഇഷ്ടമലെല്‌നും അക്കാരണത്താലാണ് ഞാന്‍ നിശബ്ദയാകുന്നതെന്നും  വ്യക്തമാക്കുന്നു ഒരു സ്റ്റോറിയും പങ്കിട്ടിരുന്നു. എന്റെ മൗനം നിങ്ങള്‍ മുതലെടുക്കുന്നത് ഞാന്‍ കാണുന്നുണ്ട്.. എന്നാലും കുഴപ്പമില്ല..

എന്റെ ടോളറന്‍സ് ലെവല്‍ ഇപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കുന്നു.. അത് തകര്‍ക്കാന്‍ ശ്രമിക്കരുത്.. കാരണം എനിക്ക് ഒരുപാട് പറയാനുണ്ട്.. മിണ്ടാതിരിക്കുക എന്നത് എന്റെ ചോയ്സാണ്.. അത് തകര്‍ക്കാന്‍ എനിക്ക് പറ്റുമെന്നും വരദ വ്യക്താമക്കുന്ന കുറിപ്പ് പങ്കിട്ടിട്ടുണ്ട്. ജിഷിനെ ഉദ്ദേശിച്ച് തന്നെയാണ് ഈ പോസ്‌റ്റെന്നാണ് ആരാധകരും മനസിലാക്കുന്നുത്.

Articles You May Like

Comments are closed.