ജിഷിനും വരദയും ഒന്നിച്ചു, സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങളുമായി ജിഷിന്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

അമല എന്ന സീരിയിലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വരദ. സിനിമയിലൂടെയാണ് വരദ വന്നതെങ്കിലും പിന്നീട് സീരിയലിലും താരം തിളങ്ങി. ഇതേ സീരിയലില്‍ വില്ലനായി തിളങ്ങിയ താരമായി രുന്നു ജിഷിന്‍. സീരിയലില്‍ നായികയും വില്ലനുമായിരുന്നെങ്കിലും ജീവിതത്തില്‍ പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നുഎന്നാല്‍ കുറച്ച് മാസങ്ങളായി ഇരുവരും വേര്‍ പിരിഞ്ഞാണ്താമസിക്കുന്നത്.

അതിന്റെ യഥാര്‍ത്ഥ കാരണമെന്താണെന്ന ഇരുവരും തുറന്ന് പറഞ്ഞിരുന്നില്ല. അടുത്തിടെ വരദ പുതിയ ഫ്‌ളാറ്റ് വാങ്ങിയിരുന്നു. അതിലും ജിഷിനെ കണ്ടിരുന്നില്ല. വരദയുടെ ഒപ്പമാണ് ഇരുവരുടെയും മകനും ഉള്ളത്. ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ പലതവണ വന്നിരുന്ന. ജിഷിനൊപ്പം ചിത്രങ്ങളില്‍ വരദയെ കണ്ടിരുന്നില്ല. ജിഷിന്‍ ഇപ്പോള്‍ അഭിനയത്തില്‍ സജീവമാണ്. വരദയാകട്ടെ യൂ ട്യൂബിലും സജീവമാണ്.

ഇപ്പോഴിതാ ഏറെ നാളുകള്‍ക്ക് ശേഷം വരദയുമായിട്ടുള്ള ചിത്രം താരം പങ്കുവച്ചിരിക്കുകയാണ് ജിഷിന്‍. ഇരുവരും പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രം ആത്മ എന്ന മിനിസ്‌ക്രീന്‍ താരങ്ങളുടെ സംഘടന മീറ്റിങ്ങിനിടെ പകര്‍ത്തിയ ചിത്രത്തിനൊപ്പം ഒരു കുറിപ്പും ജീഷിന്‍ പങ്കു വച്ചിട്ടുണ്ട്. കുറേപ്പേര്‍ ചോദിക്കാറുണ്ട് ,എന്താ വരദയുടെ കൂടെ ഉള്ള ഫോട്ടോ ഇടാത്തത് എന്ന് .ചോദ്യങ്ങള്‍ ചോദിക്കാന്‍ എളുപ്പമാണ് ..ഉത്തരം പറയാനാണ് പ്രയാസം .ഉത്തരം പറഞ്ഞാലും ചില ചോദ്യങ്ങള്‍ അവശേഷിക്കും .

ചിലപ്പോഴൊക്കെ പ്രതീക്ഷിക്കുന്ന ഉത്തരങ്ങള്‍ ലഭിക്കാത്തതാവാം ചോദ്യങ്ങള്‍ അവശേഷിക്കാന്‍ കാരണം. അല്ലെന്നറിയാമെങ്കിലും പിന്നെയും ചിലര് ചോദിക്കാറില്ലേ .. സുഖം തന്നെയല്ലേ എന്ന് അല്ലെന്നു പറയണമെന്നുണ്ടെങ്കിലും, മുഖത്തൊരു പുഞ്ചിരി വരുത്തി നമ്മള്‍ പറയും അതെ,സുഖമാണ് ചില ചോദ്യങ്ങള്‍ അങ്ങനെയാണ് .ചില ഉത്തരങ്ങളും എ്ന്നാണ് ജിഷിന്റെ കുറിപ്പ്. താങ്കള്‍ ഉദ്ദേശിച്ചത് എന്താണെന്നും നിങ്ങള്‍ എപ്പോഴും ഒരുമിച്ചുണ്ടാകട്ടയെന്നുമൊക്കെയാണ് ആരാധകരും കമന്റു ചെയ്യുന്നത്.

Articles You May Like

Comments are closed.