
മലയാളത്തിന്റെ ഗാന കോകിലത്തിന് ഇന്ന് അറുപതാം പിറന്നാള്‍. മകളുടെ പിറന്നാള്‍ മാത്രമേ ആഘോഷിച്ചിരുന്നുള്ളുവെന്ന് ചിത്ര; ആശംസകളുമായി സിനിമാ ലോകവും ആരാധകരും
മലയാളത്തിന്റെ സ്വനം വാനമ്പാടിയാണ് കെ എസ് ചിത്ര. ഒരിക്കലും പതറാത്ത ശ്ബദമാധുരിയാല്‍ മലയാളികളുടെ മനസിനും കാതിനും കുളിര്‍മയേകാന്‍ ഇന്നും ചിത്രയ്ക്ക് കഴിയുന്നു. ഇന്നിതാ നമ്മുടെ പ്രിയപ്പെട്ട ചിത്രാമയ്ക്ക് വയസ് അറുപത് തികഞ്ഞി രിക്കുകയാണ്. ഷഷ്ടി പൂര്‍ത്തിയാകുന്ന ഈ വേളയിലും വളരെ നിഷ്‌കളങ്കതയുള്ള ശബ്ദത്തില്‍ താന്‍ പിറന്നാള്‍ ആഘോഷിക്കാറേ യില്ലെന്ന് തുറന്ന് പറയുകയാണ് ഈ ഗായിക. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒഡിസീ, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും താരം പാടിയിട്ടുണ്ട്. ഗായിക പതിനായിരത്തിലധികം പാട്ടുകള്‍ ചിത്രയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.

ചെറുപ്പത്തില്‍ തന്നെ സംഗീതത്തോട് അതീവ താല്‍പ്പര്യമുണ്ടായിരുന്നു ചിത്രയ്ക്ക്. മാതാപിതാക്കള്‍ ചിത്രയുടെ കഴിവ് തിരിച്ചറി യുകയും അത് പരിപോഷിപ്പിച്ച് എടുക്കുകയും ചെയ്തപ്പോള്‍ ചിത്ര എന്ന കുട്ടി ഗായിക ലോകം അറിയപ്പെടുന്ന ഗായികയായി. സം ഗീതത്തോടുള്ള ഇഷ്ടം കാരണം തന്നെ ഒരു സംഗീത അധ്യാപിക ആകാനായിരുന്നു തനിക്ക് താല്‍പ്പര്യം.

പിന്നണി ഗായിക ആകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.എം.ജി രാധാകൃഷ്ണന്‍ സാറാണ് അതിനവസരം തന്നത്. എല്ലാ്ത്തിനും പിന്തുണച്ചത് ആദ്യം തന്റെ പിതാവും പിന്നീട് തന്റ ഭര്‍ത്താവുമായിരുന്നു.ഗുരുവായൂരപ്പനോട് വല്ലാത്ത അടുപ്പമാണ് ചിത്രയ്ക്കുള്ളത്. വിവാഹം കഴിഞ്ഞ് കുറച്ച് കാലമായിട്ടും കു്ട്ടികളില്ലാത്ത ചിത്രയ്ക്ക് ഗുരുവായൂരപ്പന്റെ നിധി ആയിട്ടാണ് നന്ദനയെ ലഭിച്ചത്. പക്ഷേ വിടരാന്‍ മുന്‍പ് കൊഴിയാനായിരുന്നു ആ കു്ഞ്ഞിന്റെ വിധി. കരിയറില്‍ മാത്രമല്ല എല്ലാം കൊണ്ടും ചിത്ര മികച്ചു നില്‍ക്കുമ്പോള് നികത്താനാവാത്ത നഷ്ടമാണ് മകളുടെ മരണത്തോടെ ചിത്രയ്ക്ക് ലഭിച്ചത്.

ജീവിതത്തില്‍ തങ്ങല്‍ ആഘോഷിച്ചത് മകള്‍ നന്ദനയുടെ പിറന്നാള്‍ മാത്രമായിരുന്നുവന്നും ഇത്തവണ ഹിമാലയത്തില്‍ വല്ലോം പോയി ഉളിച്ചിളിരുന്നാലോ എന്ന് ഓര്‍ത്തതാണെന്ന താരം ഏഷ്യാനൈറ്റ് ന്്യൂസിനോട് പറയുന്നു. വെറും പിറന്നാല്‍ അല്ല ഷഷ്ടി പൂര്‍ത്തിയാണ് എങ്കിലും ആഘോഷിക്കേണ്ട എന്ന് തീരുമാനിച്ചതാണ് പക്ഷേ ഇത്തവണ അത് തന്നിലേയ്ക്കു വന്നുവെന്നും താരം പറയുന്നു. പിറന്നാളിന് കേക്ക് മക്കളെ പോലെ സ്‌നേഹിക്കുന്ന തന്റെ കുട്ടികള്‍ തന്നാല്‍ സ്വീകരിക്കുമെന്നതൊഴിച്ചാല്‍ വെറെ ആഘോഷമൊനനും ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു.