മിമിക്രി വേദികളിലൂടെ സിനിമയില്‍. മിസ് തൃശൂരായിരുന്ന സുന്ദരിയെ പ്രണയിച്ച് സ്വന്തമാക്കിയ നായകന്‍; കലാഭവന്‍ ഷാജോണിന്റെ ജീവിതം

കലാഭവനിലൂടെ നിരവധി താരങ്ങളെ നമ്മുക്ക് ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു താരമാണ് കലാഭവന്‍ ഷാ ജോണ്‍. കോമഡി താരമായി നിന്ന ഷാജോണ്‍ പിന്നീട് വില്ലനായും മാറി. ഇപ്പോള്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമുള്ള താരമാണ് കലാഭവന്‍ ഷാജോണ്‍. കലാഭവന്‍ ഷാജോണിന്റെ വ്യക്തി ജീവിതം അദികമാര്‍ക്കു മറിയില്ല.

ഇപ്പോഴിതാ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഷാജോണ്‍. ലവ് എന്ന ക്യാപ്ഷ്യനോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പ്രണയിച്ചാണ്‌ ഷാജോണും ഭാര്യയും വിവാഹം കഴിച്ചത്. ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോല്‍ ഷാജോണ്‍ തന്റെ പ്രണയ വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നു. മുന്‍ മിസ് തൃശൂരാണ് ഷാജോ ണിന്റെ ഭാര്യ.

അഭിനയത്തിന്‍രെ തുടക്കകാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. നല്ല നര്‍ത്തകിയായിരുന്ന തിനാല്‍ സ്റ്റേജ് പ്രോഗ്രാമുകളിലും ഡിവി സജീവ സാന്നിധ്യമായിരുന്നു. ഡിനിയുടെ നൃത്തമാണ് ഷാജോണിനെ ആകര്‍ഷിച്ചത്. വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോഴാണ് പ്രണയം പറയുന്നത്.

വീട്ടില്‍ വന്ന് ചോദിച്ചോളൂ, വീട്ടുകാര്‍ക്ക് ഒക്കെ ആണെങ്കില്‍ കുഴപ്പമില്ലെന്നായിരുന്നു മറുപടി. ഉടനെ ദുബായില്‍ ഉള്ള സഹോദരനെ കൊണ്ട് ഷാജോണ്‍ സംസാരിപ്പിച്ചു. തുടര്‍ന്ന് നാട്ടിലെത്തിയ ശേഷം ഷാജോണ്‍ ഡിനിയുടെ വീട്ടില്‍ പോയി വിവാഹം ആലോചി ക്കുകയായിരുന്നു. 2004 ല്‍ ആയിരുന്നു ഷാജോണിന്റെയും ഡിനി ജോണിന്റെയും വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്.

Articles You May Like

Comments are closed.