കാളിദാസിന്റെ കൈപിടിച്ച് തരുണി. തമിഴ് ആചാര പ്രകാരം നടന്ന ചടങ്ങില്‍ മോതിരം കൈമാറി ഇരുവരും; ആശംസയോടെ ആരാധകരും താരങ്ങളും

കാളിദാസ് ജയറാമിനെ പറ്റി പ്രത്യേകമായി പറയേണ്ടതില്ല. അഭിനയത്തില്‍ അച്ഛന്‍രെയും അമ്മയുടെയും പാതാ പിന്‍തുടര്‍ന്ന് തമിഴിലും മലയാളത്തിലുമെല്ലാം സജീവ സാന്നിധ്യമായിരിക്കുകയാണ് കാളിദാസ് പുതിയ ചിത്ര മായ രത്തിനത്തിന്റെ പ്രമോ ഷന്റെ തിരക്കുകളിലായിരുന്നു താരം. കാളിദാസ് സോഷ്യല്‍ മീഡിയയില്‍ വള രെ സജീവമായിരുന്നു. കുറച്ച് കാലമായി കാളി ദാസിനൊപ്പം കേള്‍ക്കുന്ന മറ്റൊരു പേരായിരുന്നു തരുണി കലിം ഗരായരുടേത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത കല്‍ പുറത്ത് വന്നിരുന്നു. ആദ്യം ഇതിനെ പറ്റി താരം പ്രതികരിച്ചിരുന്നില്ലെങ്കിലും പിന്നീട് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാ ഹം കഴിക്കാന്‍ തീരുമാനി ച്ചിരിക്കുകയാണെന്നും ഇവര്‍ തന്നെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ജയറാമിനും പാര്‍വ്വതിക്കുമൊപ്പം കുടുംബ ത്തിലെ എല്ലാ ചടങ്ങുകലിലും തരുണിയും സജീവ സാന്നിധ്യമായി മാറിയിരുന്നു.

ചെന്നൈ സ്വദേശിയായ തരുണി മോഡലാണ്. 2021 ലെ ലിവ മിസ് ദിവാ റണ്ണറപ്പാണ് തരിണി കലിംഗരായര്‍. വി ഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരി കൂടിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇഷ്ടത്തിലാവുകയായിരുന്നു. തങ്ങളുടെ പൊതു സുഹൃത്തുക്കളില്‍ നിന്നാണ് തങ്ങള്‍ പരിചയപ്പെടു ന്നതെന്നും പിന്നീട് ഇഷ്ട്ടത്തിലായെന്നും പിന്നെ തന്‍രെ വീട്ടുകാര്‍ പ്രണയം കണ്ടു പിടിച്ചുവെന്നും കാളിദാസ് പറഞ്ഞു. പിന്നീട് തരുണിയുടെ വീട്ടുകാരുടെ ഭാഗത്തു നിന്നും എതിര്‍പ്പില്ലാതെ വന്നതോടെ തങ്ങളുടെ പ്രണയം തുടരുകായിരുന്നുവെന്നും ചിലപ്പോള്‍ പെട്ടെന്ന്‌ തന്നെ വിവാഹം നടക്കമെന്നും കാളിദാസ് വ്യക്തമാക്കിയി രുന്നു.

ഇപ്പോഴിതാ ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാ കുന്നത്. വളരെ സിംപിളായി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിട്ടാണ് ചടങ്ങ് നടന്നത്. കാളി ദാസും തരിണിയും വേദിയിലൂടെ നടന്ന് വരുന്നതും ശേഷം ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യ ത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. കാളിദാസിന്റെ ഭാഗത്ത് മാതാപിതാക്കളായ ജയറാമും പാര്‍വതിയും സഹോദരി മാളവികയുമാണ് ഉണ്ടായിരുന്നത്. തരിണിയ്ക്കൊപ്പം മാതാപിതാക്കളും സഹോദരിയുമായിരുന്നു ഉണ്ടായിരുന്നത്. ഇരുവരും പരസ്പരം മോതിരങ്ങള്‍ അണിയിക്കുന്നതാണ് വീഡിയോയിലുള്ളത്.

തരിണിയെ പ്രൊപ്പോസ് ചെയ്തതിന് ശേഷം നെറ്റിയില്‍ ചുംബിക്കുന്ന കാളിദാസിനെയും കാണാനാകും. ചെ ന്നൈയില്‍ വച്ച് തമിഴ് പരമ്പരാഗതമായ രീതിയില്‍ പൂജയോട് കൂടിയാണ് വിവാഹനിശ്ചയം നടത്തിയത്. ആരാധകരും താരങ്ങളുമെല്ലാം കാളിദാസിനും തരുണിക്കും ആശംസകള്‍ നേരുകയാണ്. ബേബി പിങ്ക് നിറത്തിലുള്ള മുണ്ടും ഡിസൈനര്‍ ജുബ്ബയുമാണ് കാളിദാസിന്റെ വേഷം. ഇതേ കളറില്‍ ഉള്ള ലെഹങ്കയാണ് തരിണി അണിഞ്ഞിരിക്കുന്നത്. മിതമായ ആഭരണങ്ങളും മേക്കപ്പുമേ ഉള്ളുവെങ്കിലും അതീവ സുന്ദരിയായാണ് തരിണി അണിഞ്ഞൊരുങ്ങിയത്.

Comments are closed.