അമ്മയോട് അഭിനയിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. പാര്‍വ്വതിയുടെ സിനിമയിലേയ്ക്കുള്ള മടങ്ങി വരവിനെ പറ്റി കാളിദാസ് പറഞ്ഞത്

പാര്‍വ്വതിയും ജയറാമും സിനിമയില്‍ നല്ല ജോടികളായിരുന്നുവെന്നതും ഇവരുടെ കെമിസ്ട്രിയാല്‍ നിരവധി ഹിറ്റുകളും മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെന്നതും മലയാളികള്‍ക്ക് അറിയാവുന്നതാണ്. ജീവിതത്തിലും ഈ ജോ ടികള്‍ ഒന്നിച്ചത് വളരെ സന്തോഷമുള്ള വാര്‍ത്തയായിരുന്നു ഇവരുടെ ആരാധകര്‍ക്ക്. ഇന്നും വളരെ ഹാപ്പിയാ യി ജീവിക്കുന്ന ജോടികളാണിവര്‍. മാത്രമല്ല മകന്‍ കാളിദാസനും ഇവരുടെ പാത പിന്‍തുടര്‍ന്ന്‌ സിനിമയിലെ ത്തിയിരുന്നു. കുട്ടിക്കാലം മുതല്‍ താരം സിനിമയില്‍ ഉണ്ടായിരുന്നു. മലയാളത്തിനും തമിഴിലുമൊക്കെ സജീവമാണ് കാളിദാസന്‍.

രജിനിയാണ് കാളിദാസന്റെ പുതിയ ചിത്രം. രജനിയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ തന്റെ അമ്മയുടെ തിരിച്ചു വരവിനെ പറ്റി പറഞ്ഞിരിക്കുകയാണ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമു ഖത്തിലാണ് കാളിദാസ് ഇക്കാര്യം വ്യക്തമാക്കിയത്. അമ്മയോട് അഭിനയിക്കണമെന്ന് ഞാന്‍ പറയാറുണ്ടെന്നും നല്ലൊരു സിനിമ വന്നാല്‍ അമ്മ ചെയ്യുമെന്നും അമ്മയുടെ കൂടെ സിനിമ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും കാളിദാസ് വ്യക്തമാക്കി.

അമ്മയോട് അഭിനയിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് നല്ലൊരു സിനിമ വന്നാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അമ്മയ്ക്ക് ഇഷ്ടം നമ്മുടെ കൂടെ തന്നെ വീട്ടിലിരിക്കുക, ചില്‍ ചെയ്യുക അതൊക്കെയാണ്. ഞാനും കാത്തിരിക്കുകയാണ് അമ്മ സിനിമയില്‍ തിരിച്ചു വരുന്നത്.

എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് അമ്മയുടെ കൂടെ ഒരു സിനിമ ചെയ്യണമെന്ന്. എപ്പോഴെങ്കിലും നടക്കുമെന്നാണ് കാളിദാസന്റെ വാക്കുകള്‍. കഴിഞ്ഞ ദിവസമാണ് കാളിദാസന്റെയും കാമുകി തരുണിയുടെയും വിവാഹ നിശ്ചയം നടന്നത്.

 

Comments are closed.