പ്രണയം വീട്ടുകാര്‍ കണ്ടു പിടിച്ചതാണ്. പിന്നീട് കുടുംബങ്ങള്‍ തമ്മില്‍ തീരുമാനിച്ചു, ചിലപ്പോള്‍ ആ സിനിമയ്ക്ക് ശേഷം വിവാഹമുണ്ടാകും; കാളിദാസ്

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ജയറാമും പാര്‍വ്വതിയും. ജയറാം ഇപ്പോഴും അഭിനയത്തില്‍ സജീ വമാണെങ്കിലും പാര്‍വ്വതി വിവാഹ ശേഷം അഭിനയം നിര്‍ത്തുകയാണ് ചെയ്തത്. ഇവരെ പോലെ തന്നെ രണ്ട് മക്കളും ചെറുപ്പം മുതല്‍ തന്നെ ആരാധകരുടെ പ്രിയപ്പെട്ടതായിരുന്നു. അച്ഛനെ പോലെ തന്നെ കാളിദാസന്‍ സിനിമയില്‍ ചെറുപ്പം മുതല്‍ തന്നെ ഉണ്ടായിരുന്നു.ഇപ്പോള്‍ തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ താരം സജീവമാണ്. കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ കാളിദാസന്റെയും കാമുകി തരുണിയുടെയും വാര്‍ത്തകളാണ് നിറയുന്നത്. ആദ്യമായി ആ പെണ്‍കുട്ടിയെ ഓണത്തിന് ഇവരുടെ കുടുംബ ചിത്രത്തിലാണ് കണ്ടത്. പിന്നീട് നിരവധി ചിത്രങ്ങള്‍ ഇവരുടെ സോഷ്യല്‍ മീഡിയയില്‍ കാണാന്‍ തുടങ്ങുകയും അവസാനം തങ്ങള്‍ പ്രണയത്തിലാണെന്ന് കാളിദാസ് തുറന്ന് പറയുകയും ചെയ്തു. അടുത്തിടെ സഹോദരി മാളവികയു ടെയും പ്രണയം താരപുത്രി വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയും തുറന്ന് പറയുകയാണ് കാളിദാസ്. തന്റെ പുതി യ സിനിമയായ രജനി എന്ന സിനിമയുടെ പ്രൊമോഷനെത്തിയപ്പോള്‍ ജാംഗോ സ്പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. തരുണിയും ഞാനും പൊതുസുഹൃത്തുക്കളില്‍ നിന്നുമാണ് പരിചയ പ്പെടുന്നത്. അവളുമായി സംസാരിക്കുമ്പോള്‍ എനിക്ക് പ്രത്യേകിച്ച് തുടക്കമൊന്നും വേണ്ട. അങ്ങനൊരു കെമി സ്ട്രി ഉണ്ടെന്ന് മനസിലായി.

അങ്ങനെയാണ് ഇഷ്ടത്തിലായത്. പ്രണയം വീട്ടില്‍ പറഞ്ഞതല്ല അവരായിട്ട് കണ്ടു പിടിച്ചതാണ്. അതിന് ശേഷം തന്റെ മാതാപിതാക്കള്‍ തരുണിയുടെ ഡാഡിയെ കാണാന്‍ പോവുകയായിരുന്നു. വീട്ടുകാര്‍ തമ്മില്‍ തീരുമാ നിക്കുകയും ഈ ബന്ധത്തില്‍ എല്ലാവര്‍ക്കും സന്തോഷമാവുകയും ചെയ്തു. അങ്ങനെയാണ് റിലേഷന്‍ഷിപ്പ് മുന്നോട്ട് പോയത്. എന്നാല്‍ വിവാഹത്തെ പറ്റി പ്രത്യേകിച്ച് ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല. എന്റെ ജീവിതത്തില്‍ ഇതുവരെ പ്ലാന്‍ ചെയ്ത കാര്യങ്ങളൊന്നും നടന്നിട്ടില്ല.

ഈ സിനിമ പോലും അങ്ങനെയായിരുന്നു. ഒരു സമയത്ത് കൊവിഡ് കാരണം ഈ പടം ഇനി നടക്കില്ലെന്നൊരു സാഹചര്യം വന്നു. ഷൂട്ട് ചെയ്യാനൊക്കെ ബുദ്ധിമുട്ടി. എല്ലാം കഴിഞ്ഞ് സിനിമയിപ്പോള്‍ റിലീസ് ചെയ്യാനൊ രുങ്ങുന്നു. ഇതൊന്നും പ്ലാന്‍ ചെയ്തിട്ട് നടന്നതല്ല. അങ്ങനെയാണ് വിവാഹമെന്നും ചിലപ്പോള്‍ ഈ സിനിമ റിലീസ് ചെയ്തതിന് ശേഷം വിവാഹമുണ്ടായേക്കാമെന്നും കാളിദാസ് പറയുന്നു.

Comments are closed.