ഒരു കുഞ്ഞിനെ വേണമെന്ന് തോന്നിയാലോ എന്ന് കരുതി ഞാന്‍ കുറച്ച് കാശ് സേവ് ചെയ്ത് അണ്ഡം ഫ്രീസ് ചെയ്തു വച്ചിട്ടുണ്ട്. ആവശ്യക്കാര്‍ ആരാണെങ്കിലും തനിക്ക് അത് കൊടുക്കാന്‍ സമ്മതമാണ്, മുന്‍പത്തെ പങ്കാളിയുമായി ഇപ്പോള്‍ സഹോദര ബന്ധം മാത്രമാണ് ഉള്ളത്; കനി കുസൃതി

വളരെ ചുരുക്കം ചില സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും തന്റേതായ വ്യക്തി മുദ്ര കഥാപാത്രങ്ങള്‍ക്ക് നല്‍കിയ താരമാണ് കനി കുസൃതി. കനിയുടെ ജീവിതം തന്നെ മറ്റൊരു ലെവലിലായിരുന്നു. കാരണം കനിയുടെ പിതാവിനെ കനി പേരായിരുന്നു വിലിച്ചിരുന്നത്. കനിയുടെ മാതാപിതാക്കള്‍ ലിവിങ് റിലേഷനിലാണ് ജീവിച്ചിത്. അച്ഛനായ മൈത്രേയനും അമ്മ ജയശ്രീയും തനിക്കെല്ലാ സ്വാതന്ത്രവും തന്നാണ് വളര്‍ത്തിയതെന്ന് തുറന്ന് പറഞ്ഞി ട്ടുണ്ട് കനി. കനിയുടെ നിലപാടുകളും കാഴ്ച്ചപ്പാടുകളുമെല്ലാം പൊതു സമൂഹത്തിന് ചിലപ്പോള്‍ ദഹിക്കാവുന്ന തല്ല. എന്നാല്‍ തന്റേ്തായ നിലപാടുകള്‍ പറയുക മാത്രമല്ല ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്ത നടിയാണ് കനി.

മാതാപിതാക്കളായ മൈത്രേയനെയും ജയശ്രീയെയും പോലെ  ലിവിങ് റിലേഷനിലായിരുന്നു കനി. സംവിധാ യകന്‍ ആനന്ദ് ഗാന്ധി ആയിരുന്നു താരത്തിന്‍രെ ജീവിത പങ്കാളി. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ പിരിഞ്ഞുവെന്നും സഹോദര ബന്ധം മാത്രമാണ് ഇപ്പോള്‍ ആനന്ദുമായി ഉള്ളതെന്നും ആനന്ദിന്‍രെ പുതിയ പാര്‍ടണറുമായി താന്‍ നല്ല സൗഹൃദമാണെന്നും കനി പറയുന്നു. ഒരു കുട്ടി വേണമെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നും താരം പറ യുന്നു.

പണ്ടുമുതലേ കുട്ടികള്‍ വേണെന്ന് തനിക്ക് തോന്നിയിരുന്നില്ല.”28-30 വയസ് വരെയൊക്കെ ഒരിക്കലും കുട്ടി വേണമെന്ന് തോന്നാത്ത ആളായിരുന്നു ഞാന്‍. ഗര്‍ഭിണിയാകാനൊന്നും ഒരിക്കലും തോന്നിയിട്ടില്ല. ഒരു റിലേഷ ന്‍ഷിപ്പിലേക്ക് പോകുമ്പോള്‍ നമ്മളെന്തായാലും കുട്ടിയുണ്ടാക്കാന്‍ പോകുന്നില്ല, നമ്മള്‍ ചിലപ്പോള്‍ ഒരുമിച്ച് ജീവി ക്കാനും സാധ്യതയില്ല. ആദ്യമൊക്കെ വേണമെങ്കില്‍ നമുക്ക് ഒരുമിച്ച് ജീവിക്കാം, പക്ഷെ രണ്ട് വര്‍ഷം കഴിയു മ്പോള്‍ എനിക്ക് വേറെയാരാളെ ഇഷ്ടപ്പെടും, അപ്പോള്‍ അവര്‍ വരും, നിങ്ങള്‍ വേറെ മുറിയില്‍ കിടക്കേണ്ടി വരും എന്നൊക്കെയാണ് ഞാന്‍ പറഞ്ഞിരുന്നുവെന്നും കനി പറയുന്നു.

ഇപ്പോഴാണ് മാറി ചിന്തിച്ച് തുടങ്ങിയത്. തനിക്ക് കുഞ്ഞ് വേണം എന്ന് തോന്നിയത് ഒരിക്കല്‍ മാത്രമായിരുന്നു. 28 വയസിലോ മറ്റോ നാടകം കളിക്കുമ്പോള്‍ ഞാനൊരാളെ കണ്ടു. എനിക്കയാളുടെ കൊച്ചിനെ വേണം എന്ന് തോ ന്നി. എന്നാല്‍ എനിക്കയാള്‍ക്ക് ഉമ്മ കൊടുക്കണം എന്ന് പോലും തോന്നിയില്ലെന്നാണ് കനി പറയുന്നത്. തനിക്ക് കല്യാണം കഴിഞ്ഞവരോ മോണോഗമസ് റിലേഷന്‍ഷിപ്പിലുള്ളവരുമായോ ഒരു ബന്ധം വെക്കാനിഷ്ടമില്ലെന്നും കനി പറയുന്നു. കുഞ്ഞ് വേണം എന്ന് തോന്നിയ ആള്‍ പാര്‍ട്ണര്‍ ഉള്ള ആളായിരുന്നുവെന്നും അതിനാലാണ് വേ ണ്ടെന്ന് വച്ചതെന്നും അല്ലാത്ത പക്ഷം കുട്ടിയുണ്ടാകുമായിരുന്നുവെന്നും താരം പറയുന്നു. കുട്ടിയെ സിംഗില്‍ മദറായി വളര്‍ത്താനാണ് ഇഷ്ടമെന്നും താന്‍ വളര്‍ന്നപ്പോള്‍ മൈത്രേയനും ജയശ്രീയും തന്റെ മുന്നില്‍ വഴക്കിടാതെ നല്ല രീതിയിലാണ് വളര്‍ത്തിയത്.

വഴക്കില്ലാത്ത അന്തരീക്ഷത്തില്‍ കുഞ്ഞിനെ വളര്‍ത്തണം. ഇല്ലെങ്കില്‍ ഒറ്റയ്ക്ക് വളര്‍ത്തുന്നതാണ് നല്ലതെന്നും കനി പറയുന്നു. അതേ സമയം എന്നെങ്കിലും ഒരു കുഞ്ഞ് വേണമെന്ന് തോന്നിയാലോ എന്നു കരുതി തന്റെ അണ്ഡം ശീതികരിച്ചു വച്ചിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് 38 വയസ്സായി, സ്വന്തമായി ഒരു കുഞ്ഞു വേണമെങ്കില്‍ അത് ഇപ്പോഴൊക്കെയേ പറ്റുകയുള്ളു. അതുകൊണ്ട് കുറച്ച് കാശ് സേവ് ചെയ്ത് എഗ്സ് ഫ്രീസ് ചെയ്തു വച്ചിട്ടുണ്ട്. ഇനി സ്വന്തമായി ആവിശ്യം വന്നില്ലെങ്കില്‍ പോലും ആവശ്യക്കാര്‍ക്കു ഡൊണേറ്റ് ചെയ്യാമല്ലോയെന്നും താന്‍ ആര്‍ക്കു കൊടുക്കാനും താന്‍ തയ്യാറാണെന്നും കനി കുസൃതി പറയുന്നു.

Comments are closed.