പതിവു പോലെ രാവിലെ ഭര്‍ത്താവിനോടും മകനോടും ഷൂട്ടിങിന് പോയിട്ടു വരാമെന്ന് യാത്ര പറഞ്ഞിറങ്ങിയതാണ്. പിന്നാലെയാണ് ആ ദുഖ വാര്‍ത്ത തേടിയെത്തിയത്, ഒന്നും സംഭവിക്കരുതെന്ന് പ്രാര്‍ത്ഥിച്ചിരുന്നു; കനിഹ

കഴിഞ്ഞ ദിവസമാണ് തമിഴ് സീരിയല്‍ സിനിമാ താരമായിരുന്ന മാരിമുത്തു അന്തരിച്ചത്. അപ്രതീക്ഷിതമാ യിട്ടാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്. മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി താര ങ്ങളാണ് മാരിമുത്തുവിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചിരിക്കുന്നത്. ഏവര്‍ക്കും പ്രിയപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. ഇപ്പോഴിതാ നടി കനിക അദ്ദേഹത്തിനെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എതിര്‍നീച്ചല്‍ എന്ന പരമ്പരയില്‍ കനകയ്‌ക്കൊപ്പം മാരിമുത്തുവും ഉണ്ടായിരുന്നു. കൂടാതെ ഷൈലോക്ക് തുടങ്ങി മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വന്‍ വിജയമായി തീര്‍ന്ന ജയിലറിലടക്കം താരം അഭിനയിച്ചിരുന്നു. എതിര്‍നീച്ചല്‍ എന്ന പരമ്പരയിലെ പ്രധാന വേഷങ്ങളിലൊന്ന് ചെയ്തത് മാരിമുത്തുവായിരുന്നു.

കനികയാണ് ഇതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മാരിമുത്തു മരിക്കുന്നത്. സീരിയലിന് ഡബ്ബ് ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ താരത്തെ ആശുപത്രിയിലെത്തിച്ചെ ങ്കിലും താരം മരണപ്പെടുകയായിരുന്നു. തന്റെ സോഷ്യല്‍ മീഡിയയിലൂടെ ഒരു കുറിപ്പ് പങ്ക് വച്ചാണ് താരം മാരി മുത്തുവിന് ആദാരജഞലികള്‍ നേര്‍ന്നത്. എന്തിനാണ് സര്‍ ഇത്രപെട്ടന്ന് പോയത്. നിങ്ങളുടെ ചിരിയും സംസാര വും എല്ലാം ഇപ്പോഴും എന്റെ കാതുകളിലുണ്ട്. ഞങ്ങള്‍ എല്ലാം നിങ്ങളെ മിസ്സ് ചെയ്യും’ എന്നാണ് കനിഹ തന്റെ പോസ്റ്റില്‍ കുറിച്ചത്.

പതിവു പോലെ രാവിലെ ഭര്‍ത്താവിനോടും മകനോടും ഷൂട്ടിങിന് പോയിട്ടു വരാമെന്ന് യാത്ര പറഞ്ഞിറങ്ങിയിട്ട് പിന്നീട് ഇത്തരമൊരു ദുഃഖ വാര്‍ത്ത കേള്‍ക്കേണ്ടി വരും എന്ന് കരുതിയല്ലെന്നാണ് കനിഹ പറയുന്നത്. ലൊക്കേ ഷനിലെത്തിയപ്പോഴാണ് മാരിമുത്തു സാര്‍ കുഴഞ്ഞു വീണുവെന്നും ആശുപത്രിയില്‍ ആണെന്നും അറിയുന്നത്. കൊണ്ടു പോയെന്നും അറിയുന്നത്. ആദ്യം കരുതിയത് വ്യാജ വാര്‍ത്ത ആണെന്നാണ്. സത്യമാണെന്നറിഞ്ഞ പ്പോള്‍ അദ്ദേഹത്തിന് ഒന്നും സംഭവിക്കരുതേ എന്നും പ്രാര്‍ത്ഥിച്ചിരുന്നു.

ഏത് വിഷയത്തെക്കുറിച്ചും നല്ല അറിവുള്ള വ്യക്തിയായിരുന്നു മാരിമുത്തു. അദ്ദേഹത്തിന്റെ ചിരി തന്റെ കാതില്‍ ഇപ്പോഴുമുണ്ടെന്നും കനിഹ പറയുന്നു.  എപ്പോള്‍ കണ്ടാലും എന്നോട് വീട്ടിലെ വിശേഷങ്ങള്‍ ചോദി ക്കുമായിരുന്നു. സ്ത്രീകളോട് വളരെ നല്ല രീതിയില്‍ പെരുമാറുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും കനിഹ പറയുന്നു.

Articles You May Like

Comments are closed.