കരിക്ക് താരം സ്‌നേഹ വിവാഹിതയാകുന്നു, ഭാവി വരനും ‘കരിക്കി’ല്‍ നിന്ന് തന്നെ; ആശംസകളുമായി സഹ താരങ്ങള്‍

ആരാധകര്‍ ഏറെ ഇഷ്ട്ടപ്പെട്ട ഒരു വെബ് സീരിസാണ് കരിക്ക്. ഒരു പക്ഷേ മലയാളത്തില്‍ ആദ്യമായിട്ടാകും ഇത്തരം ഒരു വെബ് സീരിസ് ശ്രദ്ധ നേടുന്നത്. കരിക്കിന് പിന്നീട് നിരവധി ഉപ ചാനലുകളും വന്നിരുന്നു. കരിക്കിലെ താരങ്ങളെല്ലാം ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. കരിക്കിലെ താരങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെയാണ് കരിക്കിലെ ശ്രുതിയും ലക്ഷ്മിയുമൊക്കെ വിവാഹം കഴിച്ചത്.

ഇപ്പോഴിതാ കരിക്കിലൂടെ ശ്രദ്ധ നേടിയ സ്‌നേഹയും വിവാഹം കഴിക്കാന്‍ പോവുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സ്‌നേഹ തന്നെയാണ് ഈ വാര്‍ത്ത പങ്കിട്ടത്. കരിക്കിന്റെ ‘സാമര്‍ഥ്യ ശാസ്ത്രം’ എന്ന സീരീസിന്റെ ഛായാ ഗ്രാഹകന്‍ അഖില്‍ സേവ്യറാണ് സ്‌നേഹയെ വിവാഹം കഴിക്കാന്‍ പോകുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കിട്ടാണ് സ്‌നേഹ ഈ കാര്യം പങ്കിട്ടത്. അഖിലിനൊപ്പമുള്ള ചിത്രവും താരം പങ്കിട്ടിരുന്നു.

കരിക്കിലൂടെ ശ്രദ്ധ നേടിയ പെണ്‍ കുട്ടികളില്‍ മിക്കവരും സിനിമയിലെത്തി യിരുന്നു. സ്‌നേഹയും അത്തരത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കരിക്കിന്റെ കോമഡി സീരീസുകളിലൂടെയാണ് സ്നേഹ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആദ്യ രാത്രി, ഗാന ഗന്ധര്‍വ്വന്‍, സൂപ്പര്‍ ശരണ്യ, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങല്‍ താരം ഇതിനോടകം ചെയ്തിട്ടുണ്ട്.

സിനിമയില്‍ അവസരം ചോദിച്ച് ഒരുപാട് നടന്നിരുന്നുവെന്നും എന്നാല്‍ അപ്പോഴൊന്നും അവസരം ലഭിച്ചില്ലെന്നും പിന്നീട് കരിക്കിലൂടെയാണ് തനിക്ക് സിനിമയില്‍ അവസരം കിട്ടിയതെന്നും താരം പറയുന്നു. കരിക്കിലെ താരങ്ങളെല്ലാം താരത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ടിക് ടോക്കിലൂടെയാണ് താരം കരിക്കില്‍ എത്തുന്നത്. കരിക്കിലെ പരിചയം പ്രണയത്തിലേ യ്ക്കും വിവാഹത്തിലേയ്ക്കും എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്കെല്ലാം കരിക്ക് തന്നതാണെന്നാണ് സ്‌നേഹയും പറയുന്നത്.

Comments are closed.