വിവാഹം കഴിഞ്ഞിട്ട് കുറെ വര്‍ഷങ്ങളായിട്ടും മക്കളില്ലാതെ ഒരുപാട് സങ്കടപ്പെട്ടു. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് മകളെ കിട്ടിയത്്, അഭിനയത്തിനൊപ്പം ഇപ്പോള്‍ ബിസിനസും ചെയ്യുന്നുണ്ട്; കാര്‍ത്തിക കണ്ണന്‍

കാര്‍ത്തിക കണ്ണന്‍ എന്ന നടിയെ സീരിയല്‍ പ്രേമികള്‍ക്കെല്ലാം അറിയാവുന്നതാണ്. നിരവധി വര്‍ഷങ്ങളായി സീരിയല്‍ രംഗത്ത് സജീവമാണ്. ചില സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. പലപ്പോഴും തന്‍രെ ജീവിതത്തെ പറ്റി അഭിമുഖങ്ങളില്‍ താരം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴും അഭിനയത്തില്‍ സജീവമാണ് താരം. കൂടാതെ ബിസിനസും താരം ചെയ്യുന്നുണ്ട്. സഹ വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലുമൊക്കെ കാര്‍ത്തിക അഭിനയി ച്ചിട്ടുണ്ട്.

മുപ്പത് വര്‍ഷത്തിലേറെയായി താന്‍ ഈ മേഖലയില്‍ സജീവമാണെന്നും അഭിനയത്തിനൊപ്പം ജീവിതത്തിനും പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണെന്നും താരം പറയുന്നു.ഏറെ നാള്‍ പ്രണയിച്ചതിന് ശേഷമാണ് കാര്‍ത്തിക കണ്ണന്‍ വിവാഹിതയായത്. ഭര്‍ത്താവാണ് തനിക്കെല്ലാത്തിനും പിന്തുണ നല്‍കിയിരിക്കുന്നതെന്ന് താരം പറയുന്നു. ഇപ്പോള്‍ രണ്ട് സീരിയലുകളാണ് ചെയ്യുന്നത്.

നിലവില്‍ മുപ്പത് ദിവസവും ഷൂട്ടിങ്ങുണ്ട്. സിനിമകളില്‍ നിന്നും തനിക്കിപ്പോള്‍ അവസരമുണ്ടെന്നും പക്ഷെ മകളെ വിട്ടു നില്‍ക്കാന്‍ കഴിയില്ലാത്തതിനാല്‍ താന്‍ പോകുന്നില്ലെന്ന് താന്‍ തീരുമാനിച്ചു. മകളെ പിരിയുന്നതില്‍ വളരെ ബുദ്ധിമുട്ടുള്ള അമ്മയാണ് ഞാന്‍. വിവാഹം കഴിഞ്ഞിട്ട് കുറെ വര്‍ഷങ്ങളായിട്ടും മക്കളില്ലാതെ ഒരുപാട് സങ്കടപ്പെട്ടതാണ് ഞങ്ങള്‍. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് മകളെ ഞങ്ങല്‍ക്ക് കിട്ടിയത്.

സിനിമയുടെ ഷൂട്ടിങിന് വരുമ്പോള്‍ കൂടുതല്‍ ദിവസം അവളെ പിരിഞ്ഞിരിക്കേണ്ടി വരും. സീരിയലാവുമ്പോള്‍ എവിടെയും തങ്ങേണ്ടി വരില്ല. അതുകൊണ്ടാണ് സിനിമയില്‍ നിന്ന് അവസരം വന്നിട്ടും താനതില്‍ വലിയ പ്രാധാന്യം നല്‍കാത്തതെന്നും കാര്‍ത്തിക കണ്ണന്‍ പറയുന്നു. അഭിനയത്തിന്‍രെ കൂടെ ചെറിയ ഒരു ബിസിനസും താന്‍ നടത്തുന്നുണ്ട്. അച്ചാര്‍ ബിസിനസാണ്. കൊവിഡ് സമയത്താണ് താന്‍ ബിസിനസിലേയ്ക്ക് ഇറങ്ങിയത്. വിദേശത്തേയ്ക്ക് വരെ തന്‍രെ അച്ചാര്‍ പോകുന്നുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്ത് മാത്രമാണ് കമ്പനി. പക്ഷെ ഡെലിവറി സൗകര്യം എല്ലായിടത്തമുണ്ടെന്നും താരം പറയുന്നു.

Articles You May Like

Comments are closed.