ഇളയരാജയുടെ മരുമകളായിട്ടും അദ്ദേഹം മാത്രമല്ല, പാടാന്‍ അവസരം പലരോടു ചോദിച്ചിട്ടും എനിക്ക് തന്നില്ല, അഭിനയത്തേക്കാള്‍ ഇഷ്ടം ഗായികയാകാനാണ്; കരുണ വിലാസിനി

ആര്‍ കരുണൈ വിലാസിനി എന്ന നടിയെ മലയാളികള്‍ക്ക് അത്ര സുപരിചിതമല്ലെങ്കിലും തമിഴ് സീരിയല്‍ രംഗത്ത് വളരെ സജീവ മായ താരമാണ് കരുണ വിലാസിനി. ആര്‍ ജെ ആയി കരിയര് തുടങ്ങി ഇപ്പോള്‍ തമിഴ് സീരിയലുകളിലെ മിന്നുന്ന താരമാണ് കരുണ വിലാസിനി. അതിലുപരി നല്ല ഒരു ഗായികയാണ് അവര്‍. തവമൈതാവരന്തു എന്ന സീരിയലാണ് താരം ഇപ്പോള്‍ ചെയ്യു ന്നത്. വിജയ് ടിവിയില്‍ പാവം ഗണേശന്‍ എന്ന സീരിയലിലൂടെയാണ് താരം അഭിനയത്തിലെത്തിയത്.

ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ് ഇവര്‍. കരിയറിന്റെ തുടക്ക കാലത്ത് അഭിനയിക്കാനായി എത്തിയപ്പോള്‍ പലരും തന്നെ നിറത്തിന്റെ പേരില്‍ കളിയാക്കിയിരുന്നുവെന്നും എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചാണ് താന്‍ ഇന്നീ കാണുന്ന നിലയിലേയ്ക്ക് എത്തിയതെന്നും താരം പറയുന്നു. ഇളയാജ എന്ന സംഗീത മാന്ത്രികന്റെ മരുമകളാണ് കരുണ വിലാസിനി. എന്നാല്‍ അദ്ദേഹം പോലും തനിക്ക് ഒരു വഴി തെളിച്ചു തന്നില്ലെന്നും തന്റെ സ്വന്തം കഷ്ട്ടപ്പാടിലൂടെയാണ് താന്‍ ഈ നിലയില്‍ എത്തിയതെന്നും താരം പറയുന്നു.

ഇളയ രാജയുടെ സഹോദരിയുടെ മകളാണ് കരുണ. എന്നിട്ടും പാടാന്‍ അവസരത്തിനായി ഇളയ രാജ, യുവന്‍, കാര്‍ത്തിക് ശങ്കര്‍ എന്നിവരോടെയെല്ലാം താന്‍ പാടാനായി അവസരം ചോദിച്ചിരുന്നുവെന്നും എന്നാല്‍ അവസരം തരാമെന്ന് വാഗ്ദാനം മാത്രമാണ് ഇവരെല്ലാം തന്നതെന്നും താരം പറയുന്നു. ഇപ്പോള്‍ തനിക്ക് ചെറിയ രീതിയില്‍ സിനിമയില്ലെങ്കിലും സ്റ്റേജില്‍ പാടാന്‍ അവസരം വരുന്നുണ്ടെന്നും നല്ല ഗായികയാകാന്‍ താല്‍പ്പര്യമാണെന്നും താരം പറയുന്നു.

തന്റെ ജീവിതവും ഏറെ താളപ്പിഴകളുള്ളതായിരുന്നുവെന്നും വിവാഹം കഴിഞ്ഞ് നല്ല ഒരു ജീവിതം സ്വപ്‌നം കണ്ട തനിക്ക് നല്ല ജീവിതമായിരുന്നില്ല കിട്ടിയതെന്നും ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നുവെന്നും അത് തനിക്ക് മറക്കാന്‍ പറ്റുന്നതായിരുന്നുവെന്നും എന്നാല്‍ പിന്നീട് അയാളുടെ ഉപദ്രവം ഒട്ടും താങ്ങാനാവാതെയാണ് താന്‍ ആ ബന്ധം ഉപേക്ഷിച്ചതെന്നും താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

Articles You May Like

Comments are closed.