
സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍രെ മകള്‍. നടി, അവതാരിക, എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്ത, ഇപ്പോള്‍ ബാംഗ്ലൂരുവില്‍; അനുരാഗ ഗാനത്തിലെ സുമിതയായി എത്തുന്ന കവിത നായരുടെ ജീവിതമിങ്ങനെ
കവിത നായര്‍ എന്ന നടി കാലങ്ങളായി അഭിനയത്തില്‍ സജീവമാണ്. കൂടുതലും താരം സീരിയലുകളാണ് ചെയ്ചതിട്ടുള്ളത്. എങ്കി ലും ചില സിനിമകളും താരത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. നടി, അവതാരിക, എഴുത്തുകാരി, മോഡല്‍ , വ്‌ളോഗര്‍ എന്നീ നിലകളിലെല്ലാം വളരെ പ്രശസ്തയാണ് കവിത നായര്‍. കാലങ്ങളായി മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കവിത ഒരിടവേ ളയ്ക്കു ശേഷം സീ കേരളത്തിലെ അനുരാഗ ഗാനം പോലെ എന്ന സീരിയലില്‍ മെയിന്‍ റോളില്‍ അഭിനയിക്കുകയാണ്. വളരെ നല്ല അഭിനയമാണ് സീരിയലില്‍ താരം കാഴ്ച്ച വയ്ക്കുന്നത്.

സുമിതയെന്ന കഥാ പാത്രമാണ് താരം ചെയ്യുന്നത്. സീരിയല്‍ വളരെ വിജയകരമായി പ്രേക്ഷപണം തുടരുകയാണ്. മിഡില്‍ ക്ലാസ് ഫാമിലിയില്‍ ജനിച്ച ഒരു പെണ്‍കുട്ടി വലിയ ഒരു വീട്ടിലേയ്ക്ക് മരു മകളായി ചെല്ലുന്നതും ഇഷ്ടമില്ലാതെ വിവാഹം കഴിക്കേണ്ടി വരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമൊക്കെയാണ് സീരിയലില്‍ ഉള്ളത്. സിവില്‍ സ്‌പ്ലൈസ് ഉദ്യോഗസ്ഥന്‍രെ മകളാണ് കവിത.

കോട്ടയം കാരിയായ കവിത പിന്നീട് തന്‍രെ പഠന ശേഷം അഭിനയത്തിലെത്തുകയും തുടര്‍ന്ന് വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുകയുമായിരുന്നു. വിപിന്‍ ആണ് താരത്തിന്റേ ഭര്‍ത്താവ്. ഇപ്പോല്‍ താരം ബാഗ്ലൂരുവില്‍ സെറ്റിലാണ്. നല്ല എഴുത്തുകാരിയുമാണ് താരം. സൂര്യ ടിവിയിലെ പൊന്‍ പുലരി എന്ന പരിപാടിയിലൂടെയാണ് താരം അഭിനയത്തില്‍ എത്തുന്നത്.

വടക്കൊരു ഹൃദയം, അയലത്തെ സുന്ദരി, കളിവീട്, നൊമ്പരപ്പു, ലക്ഷ്യം,അപരിചിത, സ്ത്രീ മഹാഭാഗവതം,നാമം ജപിക്കുന്ന വീട്് തുടങ്ങി നിരവധി സീരിയലുകള്‍ താരം ചെയ്തിട്ടുണ്ട്. മാമ്പഴക്കാലം. ഹോട്ടല്‍ കാലിഫോര്‍ണിയ, ഓസ്‌കര്‍ ഗോസ്റ്റു, കല്‍പ്പനകള്‍ തുടങ്ങി കുറച്ച്് സിനിമകളും താരം ചെയ്തിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ഷോകളില്‍ താരം അവതാരിക ആയിരുന്നു.