
ഒറ്റയ്ക്കല്ല കഴിയുന്നത്. പറവൂരിലെ വീട്ടിലാണ് ഞാന്‍ വര്‍ഷങ്ങളായി ഉള്ളത്, മകള്‍ എന്നെ വിളിക്കാറുണ്ട്; തന്റെ ജീവിതത്തെ പറ്റി കവിയൂര്‍ പൊന്നമ്മ പറയുന്നു
കവിയൂര്‍ പൊന്നമ്മമ എന്ന നടി മലയാള സിനിമയിലെ അമ്മ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പട്ട താരമാണ്. മലയാള സിനിമയുടെ തന്നെ അമ്മയായ കവിയൂര്‍ പൊന്നമ്മ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്. നാടകത്തിലൂടെയാണ് കവിയൂര്‍ പൊന്നമ്മ സിനിമയിലെത്തുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ നായികായും അമ്മയായു മൊക്കെ വേഷമിട്ട താരം പിന്നീട് അമ്മ വേഷങ്ങളില്‍ തകര്‍ത്താടി. ഇന്ന് സിനിമയിലെ ഒട്ടുമിക്ക താരങ്ങളുടെയും അമ്മയായി കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത്. പതിനാലാമത്തെ വയസില്‍ അന്നത്തെ പ്രമുഖ നാടക കമ്പനിയായ പ്രതിഭ ആര്‍ട്ട്‌സിന്റെ നാടകങ്ങളില്‍ ഗായികയായാണ് കലാരംഗത്ത് എത്തിയ പൊന്നമ്മ കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകത്തിലെത്തി. സംവിധായകനായ മണി സ്വാമി ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. എന്നാല്‍ താരത്തിന്‍രെ വിവാഹ ജീവിതം ഒരു പരാജയമായിരുന്നുവെന്ന് താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഏക മകള്‍ ബിന്ദുവാണ്.

തോപ്പില്‍ ഭാസിയാണ് തന്‍രെ ഗുരുവെന്ന് പലതവണ പൊന്നമ്മ പറഞ്ഞിട്ടുണ്ട്. കുറച്ച് നാളുകളായി കവിയൂര്‍ പൊന്നമ്മയുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ഏക മകള്‍ ബിന്ദു വിവാഹ ശേഷം അമേരിക്കയിലേയ്ക്ക് പോയതൊടെ താരം ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നടി ഊര്‍മ്മിള ഉണ്ണി കവിയൂര്‍ പൊന്നമ്മയുടെ ഒപ്പം പങ്കിട്ട ചിത്രമൊക്ക വന്‍ വൈറലായി മാറിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ തന്റെ ജീവിതത്തെ പറ്റി സോഷ്യല്‍ മീഡിയയില്‍ വന്നതൊന്നുമല്ല സത്യമെന്ന് മനോരമ ന്യൂസിനോട് പറയുകയാണ് കവിയൂര്‍ പൊന്നമ്മ. പൊന്നമ്മ ഇപ്പോള്‍ പറവൂരിലെ കരിമാളൂരിലെ വസതിയി ലാണ് വിശ്രമ ജീവിതം നയിക്കുന്നത്. താന്‍ ഒറ്റയ്ക്കല്ല കഴിയുന്നത്. തന്റെ ഇളയസഹോദരനും കുടുംബത്തിനുമൊപ്പമാണ് വര്‍ഷങ്ങളായി ഞാന്‍ താമസിക്കുന്നത്. അവരാണ് എന്റെ കാര്യങ്ങള്‍ നോക്കുന്നതെന്നും കവിയൂര്‍ പൊന്നമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.

വെറെ ഒരു പണിയുമില്ലാത്ത ആളുകളാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയുവാനില്ലെന്നും നടി വ്യക്തമാക്കി. എഴുപത്തിയേഴ് വയസാണ് താരത്തിന് ഉള്ളത്. എന്റെ ഇളയസഹോദരനും കുടുംബവും എത്രയോ നാളുകളായി എന്റെ കൂടെയുണ്ട്. അവരാണ് എന്നെ നോക്കുന്നതും എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും. ഞാന്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്.മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ താരമാണ് കവിയൂര്‍ പൊന്നമ്മ. അമേരിക്കയില്‍ നിന്നും മകള്‍ ബിന്ദു എപ്പോഴും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. കൂടാതെ നടിമാരായ ശാരദയും സീമയും അമ്മ സംഘടന അം?ഗം ഇടവേള ബാബുവും എന്നെ വിളിക്കാറുണ്ടെന്നും താരം പറയുന്നു.