കാവ്യ രണ്ടാമതും ഗര്‍ഭിണിയോ? ഫാന്‍ പേജുകളില്‍ നിറഞ്ഞ സര്‍പ്രൈസിനെ പറ്റി അന്വേഷിച്ച് ആരാധകര്‍; പോസ്റ്റ് വൈറല്‍

കാവ്യ മാധവന്‍ ബാല താരമായി സിനിമയിലെത്തി പിന്നീട് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരമായി മാറിയ നടിയാണ്. മലയാള സിനിമയിലെ മുഖശ്രീ എന്ന് പറയാവുന്ന താരമായിരുന്നു കാവ്യ. നിരവധി സിനിമകള്‍ കാ വ്യ ചെയ്തിട്ടുണ്ട്. ഇടയ്ക്ക് തമിഴിലേയ്ക്കും താരം മാറിയെങ്കിലും മലയാളത്തിലേതു പോലെ കാവ്യ തമിഴില്‍ താരത്തിന് വിജയിക്കാനായില്ല. ദിലീപിനെ വിവാഹം ചെയ്തതതിന് ശേഷമാണ് അഭിനയത്തില്‍ നിന്ന മാറിയത്. കാവ്യയുടെ നിരവധി സിനിമകളില്‍ ദിലീപായിരുന്നു നായകന്‍.

ഇരുവരും തമ്മില്‍ മുന്‍പ് തന്നെ ബന്ധമുണ്ടെന്ന് പല ഗോസിപ്പുകളും സിനിമാ പ്രവര്‍ത്തകരുമടക്കം പറഞ്ഞിരു ന്നു. ഒടുവില്‍ അതെല്ലാം സത്യമായിരുന്നുവെന്ന് തെളിയിക്കുകയായിരുന്നു ഇവര്‍. കാവ്യയുടെയും ദിലീപിന്റെ യും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് പൂര്‍ണ്ണമായി കാവ്യ മാറി. ഏറെ താമസി ക്കാതെ കാവ്യയ്ക്കു ഒരു കുട്ടിയും ജനിച്ചിരുന്നു. മഹാലക്ഷ്മി എന്ന മാമാട്ടി ഇപ്പോള്‍ ആരാധകര്‍ക്കും വളരെ പ്രിയപ്പെട്ടതാണ്. അടുത്തിടെയാണ് കാവ്യയും ദിലീപും മക്കളും ചെന്നൈയിലേയ്ക്ക് താമസം മാറിയത്. ദീലീപിന്റെയും കാവ്യയുടെയും കുട്ടിയായ മീനാക്ഷി ചെന്നൈയില്‍ എംബിബിഎസ് പഠിക്കുകയാണ്. കുടുംബം വളരെ സന്തോഷത്തിലാണ് ചെന്നൈയിലേയ്ക്ക് മാറിയത്. കാവ്യ സോഷ്യല്‍ മീഡിയയിലും അധികം ആക്റ്റീ വല്ല.

എങ്കിലും കാവ്യയുടെയും ദിലീപിന്റെയും വിശേഷങ്ങള്‍ ഫാന്‍ പേജുകളില്‍ നിറയാറുണ്ട്. കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീപ് വോയിസ് ഓഫ സത്യനാഥന്‍ എന്ന സിനിമയിലൂടെ തിരിച്ചു വന്നത്. സിനിമ വളരെ വിജയകരമായി തന്നെ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇവരുടെ ഫാന്‍ പേജുക ളില്‍ നിറഞ്ഞ ഒരു വിശേഷമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഫാന്‍ പേജില്‍ കാവ്യയുടെ പുതിയ ചിത്രം പങ്കുവെച്ച് കാവ്യയെ സംബന്ധിക്കുന്ന ഒരു സര്‍പ്രൈസ് വാര്‍ത്തയുണ്ട്.

അത് അറിയാന്‍ റെഡിയാണോ എന്ന് ചോദിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. പോസ്റ്റ് ആരാധ കരും ഏറ്റെടുത്തിരിക്കുകയാണ്. കാവ്യ വീണ്ടും ഗര്‍ഭിണിയാണോ എന്നും അതോ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലേയ്ക്ക് മടങ്ങി എത്തുകയാണോ കാവ്യ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്തായാലും ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു. കാവ്യയുടെ മേക്കപ്പ്മാന്‍ ഉണ്ണി അടക്കം സര്‍പ്രൈസ് എന്താ ണെന്ന് ചോദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. എന്താണെങ്കിലും അത് ഫാന്‍ പേജിലൂടെ തന്നെ അറിയാന്‍ കാത്തിരിക്കുക യാണ് ഇവരുടെ ആരാധകര്‍.

Articles You May Like

Comments are closed.