ആരെയെങ്കിലും വിവാഹം കഴിച്ച് രണ്ട്, മൂന്ന് മക്കളുടെ അമ്മയായി സാധാരണ വീട്ടമ്മയായി ഞാന്‍ ജീവിച്ചേനെ. ഞാന്‍ അര്‍ഹച്ചതിനേക്കാള്‍ ഒരുപാട് കാര്യങ്ങല്‍ ദൈവം തന്നു; കാവ്യ

മലയാള സിനിമയിലെ മുന്‍ നിര നായികമാരില്‍ എടുത്തു പറയേണ്ട പേരാണ് കാവ്യയുടേത്. ബാല താരമായിട്ട് സിനിമയിലെത്തിയ കാവ്യ പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. ദിലീപും കാവ്യയുമായി നിരവധി സിനിമകള്‍ എത്തിയതാേടെ സിനിമയിലെ ഭാഗ്യ ജോടികള്‍ തന്നെ ആയി ഇവര്‍. ഒടുവില്‍ വിവാഹത്തിലേ യ്ക്കും ഇവരെത്തി. ഇപ്പോള്‍ ദിലീപിനും മകള്‍ മഹാ ലക്ഷ്മിക്കും മീനാക്ഷിക്കുമൊപ്പം കഴിയുകയാണ് കാവ്യ. ദിലീപിനെ വിവാഹം ചെയ്തതോടെ പൂര്‍ണ്ണമായും ഒരു വീട്ടമ്മയായി കാവ്യ മാറിയിരിക്കുകയാണ്. ഇപ്പോല്‍ കുടുംബം ചെന്നൈയിലാണ് താമസിക്കുന്നത്. മുന്‍പ് കാവ്യ പറഞ്ഞ അഭിമുഖങ്ങല്‍ ചിലപ്പോഴൊക്കെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.

അതില്‍ ഒരു അഭിമുഖത്തില്‍ കാവ്യ സിനിമയിലെത്തിയില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു. സിനിമയിലെത്തിയില്ലായിരുന്നുവെങ്കില്‍ നല്ല കുടുംബ ജീവിതം നയിക്കുമായിരുന്നു വെന്നാണ് കാവ്യ പറഞ്ഞത്. എന്റെ കാര്യത്തില്‍ കൂടുതല്‍ ആലോചിക്കാനൊന്നും ഇല്ല. നീലേശ്വരത്ത് തന്നെ എവിടെങ്കിലും ആരെയെങ്കിലും കല്യാണം കഴിച്ച് രണ്ട് മൂന്ന് മക്കളുടെ അമ്മയായി സുഖമായി ജീവിക്കുന്നു ണ്ടായിരിക്കും. ഒരു സാധാരണ വീട്ടമ്മ മാത്രമായിരിക്കും ഞാന്‍,’ എന്നാണ് കാവ്യ പറഞ്ഞത്.

എന്നാല്‍ സിനിമയില്‍ വന്നതിന് ശേഷം ഒരുപാട് പേരുടെ സ്‌നേഹം ലഭിക്കാനായി അത് ഭാഗ്യമാണ്. ‘ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ സിനിമ എന്ന ലോകത്ത് എത്തിയതിന് ശേഷം ദൈവം എനിക്ക് തന്നത് ഞാന്‍ അര്‍ഹിക്കുന്ന തിലും അപ്പുറമുള്ള കാര്യങ്ങളാണ്.

സിനിമയില്‍ എത്തിയതിന് ശേഷം ചിലര്‍ മലയാളം വിട്ട് മറ്റ് ഭാഷകളിലേക്ക് പോകും, ചിലര്‍ വിവാഹം കഴിഞ്ഞു പോകും, മറ്റു ചിലര്‍ എവിടെയാണെന്ന് പോലും അറിയില്ല,’ ഒരുപാടുപേര്‍ സിനിമയില്‍ എത്താന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് കിട്ടിയത് വലിയ ഭാഗ്യമാണെന്ന് കാവ്യ അന്ന് പറഞ്ഞിരുന്നു

Comments are closed.