ഒറ്റയ്ക്കിരിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്, എന്റെ ഇഷ്ടങ്ങള്‍ ഒരിക്കലും ശാശ്വതമല്ല, മാറിക്കൊണ്ടിരിക്കും; കാവ്യ മാധവന്‍

മലയാളികളുടെ പ്രിയപ്പെട്ട താരം തന്നെയാണ് കാവ്യ മാധവന്‍. ഇന്ന് താരം അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകളില്‍ കാവ്യ നിറയാറുമുണ്ട്. ദിലീപിന് വിവാഹം ചെയ്തതിന് പിന്നാലെയാണ് താരം അഭിനയത്തില്‍ നിന്ന് പിന്‍ മാറിയത്. കാവ്യയുടെയും ദിലീപിന്റെയും രണ്ടാം വിവാഹമായിരുന്നു.

ഇപ്പോള്‍ മകള്‍ മാമാട്ടിക്കും ദിലീപിന്റെയും മഞ്ചുവിന്റെയും മകളായ മീനാക്ഷിക്കുമൊപ്പം വളരെ സന്തോഷക രമായ വീട്ടമ്മയായി കഴിയുകയാണ് താരം. അടുത്തിടെ താരത്തിന്റെ മേയ്‌ ക്കോവര്‍ വീഡിയോ വളരെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ താരം മുന്‍പ് തന്‍രെ ജീവിതത്തെ പറ്റി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സിനിമ തിരക്കുകള്‍ ഉള്ളതിനാല്‍ കോളേജില്‍ പോയി പഠിക്കാന്‍ സമയം കിട്ടിയില്ലന്നും വീട്ടിലിരുന്നാണ് പഠിച്ചിരുന്നതെന്നും തനിക്ക് ഏറ്റവും ഇഷ്ടം വായനയാണെന്നും താരം അന്ന് പറഞ്ഞിരുന്നു. നൃത്തവും യോഗയുമൊക്കെ തനിക്ക് വലിയ ഇഷ്ട മാണ്.

എന്നാല്‍ രണ്ടും ചെയ്യാന്‍ തനിക്ക് വലിയ മടിയാണ്. എന്തെങ്കിലും ചെയ്തു തുടങ്ങിയാല്‍ പ്രശ്‌നമില്ലെന്നും താരം പറയുന്നു. ഒറ്റയ്ക്ക് ഇരുന്ന് പാട്ടു കേള്‍ക്കാന്‍ ഇഷ്ടമാണെന്നും കുറച്ച് ഇമോഷണലായിട്ടുള്ള ഗാനങ്ങള്‍ കേള്‍ക്കാ നാണ് തനിക്ക് ഇഷ്ടമെന്നും താരം പറയുന്നു. വീട്ടിലിരിക്കുമ്പോള്‍ കൂടുതലും വെറുതേ ഇരിക്കാനാണ് ഇഷ്ടം.

തോന്നുമ്പോള്‍ മാത്രം എന്തെങ്കിലും എടുത്ത് വായിക്കും. ഒറ്റയ്ക്കിരിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണെന്നും നടി പറയുന്നു. തന്റെ ഇഷ്ടങ്ങള്‍ ഒരിക്കലും ശാശ്വതമല്ലെന്നും അത് മാറിക്കൊണ്ടിരിക്കുമെന്നും അന്ന് നടി പറഞ്ഞ അഭിമുഖത്തില്‍ പറഞ്ഞിരുന്നു

Articles You May Like

Comments are closed.