ഈ നാച്വറല്‍ ബ്യൂട്ടിയെ അണിയിച്ചൊരുക്കാന്‍ കഴിയുന്നതില്‍മെന്ന് ഉണ്ണി; മേയ്ക്കപ്പ്മാനൊപ്പം അതി സുന്ദരിയായി കാവ്യ

ബാല താരമായി സിനിമയിലെത്തി പിന്നീട് നായികയായി മലയാള സിനിമയുടെ മുഖശ്രീ തന്നെ ആയി മാറിയ നടിയാണ് കാവ്യ മാധവന്‍. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങി നല്ല ഭാര്യയാ യിരിക്കുകയാണ് താരം. ഒപ്പം മാമാട്ടിയുടെയും മീനാക്ഷിയുടെയും അമ്മയുമാണ് കാവ്യ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാവ്യയുട ന്യൂ ലുക്ക് മേയ്‌ക്കോവറുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കാവ്യ പഴയതിനേക്കാള്‍ സുന്ദരിയായി തിരിച്ചെത്തിയെന്നും സിനിമയിലേയ്ക്ക് വീണ്ടും മടങ്ങി എത്തുകയാണോ എന്നും ആരാധകര്‍ ചോദിക്കുന്നു. കഴിഞ്ഞ ദിവസം മേയ്ക്കപ്പ് മാന്‍ പങ്കുവച്ച കാവ്യയുടെ ചിത്രങ്ങളും അതി നുള്ള കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒപ്പം കാവ്യയുടെ മനോഹര ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു. ചിത്രത്തില്‍ ഉണ്ണിയ്ക്കൊപ്പം ചുവന്ന ചുരിദാറില്‍ അതീവ സുന്ദരിയായി ചിരി തൂകി സന്തോഷത്തോടെ നില്‍ക്കുന്ന കാവ്യയെയും
കാണാം.

ഉണ്ണി പങ്കിട്ട പോസ്റ്റ് ഇങ്ങനെ ആയിരുന്നു അനായാസമായ താരം. എന്നും നാച്വറലായി നടക്കാന്‍ ഇഷ്ടപ്പെടുന്ന ആള്‍. കാവ്യയ്ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം തോന്നുന്നു. ഈ നാച്വറല്‍ ബ്യൂട്ടിയെ അണിയിച്ചൊരുക്കാന്‍ കഴിയുന്നതില്‍ വലിയ സന്തോഷം. അവരുടെ ഓരോ ഫീച്ചറുകളും മനോഹരമാണ്.

ഫ്രഷ് മുഖത്തിനൊപ്പം തുറന്നിട്ട മുടിയിഴകളുമായി ഈ ദിവസവും നിങ്ങള്‍ തന്നെയാകട്ടെ ലോകം കീഴടക്കുന്നത്. ഓരോ തവണയും മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കുന്നതിന്, എല്ലാ കണ്ടുമുട്ടലുകളും അവിസ്മരണീയമാക്കു ന്നതിന്…നന്ദി കാവ്യ… എന്നാണ് ഉണ്ണി കുറിച്ചത്. ആരാധകരും കാവ്യയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടു ത്തിരുന്നു.

Articles You May Like

Comments are closed.