ആ സിനിമയ്ക്ക് ശേഷം നല്ല ഓഫറുകള്‍ വരുമെന്ന് കരുതിയിരുന്നു, എന്നാല്‍ അതല്ല സംഭവിച്ചത്; കീര്‍ത്തി സുരേഷ്

മലയാളി നടി മേനകയുടെ മകളായ കീര്‍ത്തി സുരേഷ് ഇന്ന് തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമാണ്. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തിയ കീര്‍ത്തി കുബേരന്‍ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയിക്കാനെത്തുന്നത്. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെയ്ക്ക് നായിക ആയി എത്തിയ കീര്‍ത്തി പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലെല്ലാം തിളങ്ങി. മഹാനടി എന്ന ചിത്രത്തിലൂടെ താരം തെന്നിന്ത്യയിലെ സൂപ്പര്‍ താരവും നാഷണല്‍ അവാര്‍ഡ് ജേതാവുമൊക്കെ ആയി മാറി. പിന്നീട് നിരവദി സിനിമകള്‍ വരുമെന്നാണ് താന്‍ കരുതിയത്.

എന്നാല്‍ അതല്ല സംഭവിച്ചതെന്ന് താരം തുറന്ന് പറയുകയാണ്. ഗലാട്ട തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തി ലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മഹാനടിക്ക് നല്ല സ്വീകരണം ലഭിച്ചിരുന്നു. അതിന് ശേഷം നല്ല ഓഫറുകള് വരുമെന്ന കരുതി. എന്നാല്‍ വന്നില്ല. മഹാനടിക്ക് ശേഷം കോമേഴഷ്യല്‍ സിനിമകള്‍ ചെയ്യാനായി രുന്നു താല്‍പ്പര്യം.

വന്നതെല്ലാം സ്ത്രീ പ്രാധാന്യമുള്ള സിനിമകലായിരുന്നു. എന്നാല്‍ മൂന്നാല് മാസങ്ങള്‍ക്ക സേഷം വന്ന ഓഫറു കല്‍ ഞാന്‍ സ്വീകരിച്ചു. സാമ്പത്തിക ഭദ്രതയും വേണമെന്ന ഘട്ടം എത്തിയിരുന്നു. ആ സമയത്ത് എനിക്ക് സാമ്പത്തിക സ്ഥിരത ഇല്ലായിരുന്നു.2018ല്‍ നല്ല സിനിമകള്‍ ചെയ്യാന്‍ എനിക്ക് കഴിഞ്ഞു.

ഡാന്‍സ് രംഗങ്ങളില്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ പാതിയും കംഫര്‍ട്ടബിള്‍ അല്ല. പക്ഷേ ജോലിആയതിനാല്‍ ചെയ്യാതിരിക്കാനാകില്ലായെന്നും താരം പറയുന്നു. വിവാഹത്തെ പറ്റി വന്ന ഗോസിപ്പുകളെ പറ്റിയും താരം പറയുന്നു. ചിലപ്പോള്‍ മാധ്യമങ്ങള്‍ക്കാണ് എന്നെ വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹം. ചില സമയത്ത് അത് തമാശയോടെ വിട്ടു കളഞ്ഞാലും ചില സമയത്ത് അത് ബുദ്ധിമുട്ടാണെന്നും താരം പറയുന്നു.

Comments are closed.