ആ ഗോസിപ്പ് ആദ്യം തമാശയായിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ടു, അവന്റെ കാമുകി വിഷമത്തോടെ എന്നെ വിളിച്ചു; കീര്‍ത്തി സുരേഷ്‌

മലയാള സിനിമയില്‍ ബാല താരമായി എത്തി പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തെന്നിത്യ മുഴുവന്‍ മഹാനടി എന്ന സിനിമയിലൂടെ അറിയപ്പെട്ട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയി ക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്, മേനക എന്ന പഴയ കാല നടിയുടെ മകളായ. കീര്‍ത്തി അമ്മയെക്കാള്‍ മികച്ച നടിയായി വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ മാറിക്കഴിഞ്ഞിരിക്കുകയാണ്. കീര്‍ത്തി സുരേഷി ന്റെ പേരില്‍ ഇപ്പോഴും ഗോസിപ്പുകള്‍ വരാറുണ്ട്. എന്റെ വിവാഹം എന്നെക്കാള്‍ ആഗ്രഹിക്കുന്നത് മാധ്യമങ്ങളാ ണെന്ന് താരം പറഞ്ഞിരുന്നു.

കുറച്ച് നാളുകള്‍ക്ക്‌ മുന്‍പ് ഒരു സുഹൃത്തുമായി പങ്കിട്ട ചിത്രങ്ങള്‍ വന്‍ വൈറലായിരുന്നു. യെല്ലോ ഷര്‍ട്ട് അണിഞ് രണ്ട് പേരും നില്‍ക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുത്ത മാധ്യമങ്ങല്‍ അത് കീര്‍ത്തിയുടെ കാമകുകനാണെന്നും ഭാവി വരനാണെന്നും വരുത്തി തീര്‍ത്തു. മാധ്യങ്ങളെല്ലാം ഏറ്റെടുത്തതോടെ കീര്‍ത്തിയുടെ അച്ചന്‍ സുരേഷ് തന്നെ രംഗത്തെത്തി. അവന്‍ കീര്‍ത്തിയുടെ ബാല്യ കാലം മുതലുള്ള സുഹൃത്താണെന്നും മകലെ പറ്റി വ്യാജ പ്രചാരണങ്ങല്‍ നടത്തരുതെന്നും മര്യാദയ്ക്ക് ജീവിക്കാന്‍ സമ്മതിക്കണെമെന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ബിഹൈന്‍വുഡ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി ആ ഗോസിപ്പ് മൂലം തനിക്ക് നേരിടേണ്ടി വന്നതിനെ പറ്റി പറയുകയാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഫര്‍ഹാന്‍ ബിന്‍ ലിയാഖ ത്തിനൊപ്പമുളള ഫോട്ടോയാണ് കീര്‍ത്തി പങ്കുവെച്ചത്. ഫര്‍ഹാന്റെ പിറന്നാള്‍ ദിനത്തിന് ആശംസകള്‍ അറിയിച്ച് കൊണ്ടാണ് കീര്‍ത്തി ഫോട്ടോ പങ്കുവെച്ചത്.

അന്ന് എന്‍രെ ഫ്രണ്ടിന്‍രെ പിറന്നാള്‍ ആയിരുന്നു. അവന് ആശംസകള്‍ അറിയിച്ച് ഇട്ട ഫോട്ടോയാണ്. അവന്‍ ശരിക്കും പാവമാണ്. ഞങ്ങള്‍ വിവാഹിതരാവാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ വന്നതോടെ അവന്റെ കാമുകി എന്നെ വളരെ വിഷമത്തോടെ എന്നെ വിളിച്ചിരുന്നു. അവന്റെ വീട്ടിലും ആ വാര്‍ത്ത ബുദ്ധിമുട്ടുണ്ടാക്കി. ഗോസിപ്പ് തുടക്കത്തില്‍ തമാശയായിരുന്നെങ്കിലും പിന്നീട് വലിയ ബുദ്ധിമുട്ടിലേയ്ക്ക് അത് നീങ്ങിയെന്നും കീര്‍ത്തി പറയുന്നു.

Comments are closed.