
ഭര്‍ത്താവിനെ ഓള്‍ഡ് എയ്ജ് ഹോമിലാക്കി ഗോവയില്‍ ഞാന്‍ സുഖിക്കാന്‍ പോയതല്ല, അദ്ദേഹത്തെ ഒറ്റയ്ക്ക് മാനേജ് ചെയ്യാനാവാത്തതിനാലാണ് അത്തരത്തിലൊരു ഹോമിലാക്കിയത്, ഞാനും മക്കളും നല്ലതുപോലെയാണ് അദ്ദേഹത്തെ നോക്കിയത്, മറ്റുള്ളവര്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ല; കെ. ജി ജോര്‍ജിന്റെ ഭാര്യ
മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിദായകന്‍ അതിലുപരി മലയാള സിനിമയെ തന്നെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ അനേകതം വക്താക്കലില്‍ ഒരാളായിരുന്നു കെ.ജി ജോര്‍ജ്. അരവിന്ദനും കെ. ജി ജോര്‍ജും അടൂര്‍ ഗോപാല കൃഷ്ണനുമൊക്കെ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകല്‍ ഒരിക്കലും മറക്കാനാവാത്തതാ ണ്. മലയാള സിനിമാ ചരിത്രത്തിന്‍രെ ഏടുകളില്‍ സുവര്‍ണ്ണ ലിപികളാല്‍ രചിക്കപ്പെട്ട പേര് തന്നെയാണ് കെ. ജി ജോര്‍ജിന്റേത്. മികച്ച ചിത്രങ്ങള്‍ പല പരിമിതികള്‍ക്കുള്ളില്‍ നിന്നും ഭംഗിയാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴി ഞ്ഞു. 1975 ല്‍ പുറത്തിറങ്ങിയ സ്വപ്‌നാടനം എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് കടന്നു വന്ന കെ. ജി ജോര്‍ജിന് കാല്‍വയ്്പ്പ് തന്നെ മികച്ചതായിരുന്നു. ആദ്യ സിനിമ വാണിജ്യ പരമായി വിജയകര മായി എന്ന് മാത്രമല്ല ദേശീയ അവാര്‍ഡ് പോലും ആദ്യ സിനിമയിലൂടെ കെ. ജി ജോര്‍ജ് സ്വന്തമാക്കി.

ഉള്‍ക്കടല്‍,മേള, യവനിക. ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക്, ആദാമിന്‍രെ വാരിയെല്ല്, ഇരകള്‍, പഞ്ചവ ടിപ്പാലം തുടങ്ങി നിരവധി സിനിമകള്‍ താരം ഇതിനോടകം സംവിദാനം ചെയ്തു. എല്ലാം ഒന്നിനൊന്നിന് മികച്ചതു മായിരുന്നു. കഴിഞ്ഞ ദിവസമാണ് മലയാള സിനിമയുടെ വക്താക്കളില്‍ ഒരാലായ കെ. ജി ജോര്‍ജിന് മരണം സംഭവിച്ചത്. അത് മലയാള സിനിമയുടെ വലിയ നഷ്ടം തന്നെ ആയിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ് വരുന്നതിനിടയിലായിരുന്നു അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്‍രെ സിനിമാ പോലെ തന്നെ ജീവിതവും വ്യത്യസ്തമായിരുന്നു.ഭാര്യയും മകളുമൊക്കെ ഉണ്ടായിട്ടും വൃദ്ധ സദനത്തിലായി രുന്നു അദ്ദേഹം കഴിഞ്ഞത്.

മലയാള സിനിമ കണ്ട മഹാ സംവിദായകന്, ഹിറ്റ് മേക്കറുടെ അവസാനം വൃദ്ധ സദനത്തിലായത് വിശ്വസിക്കാനാവുന്നില്ല എന്നാണ് ആരാധകരും പറയുന്നത്. കുടുംബത്തിനെതിരെ പല വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ അതിനെ പറ്റി പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഭാര്യയും മകളും. അദ്ദേഹത്തിന് സ്‌ട്രോക്ക് വന്നതിനാല്‍ ഒറ്റയ്ക്ക് നോക്കാന്‍ പറ്റാതെ വന്നതോടെയാണ് അത്തരമൊരു സ്ഥല ത്തേയ്ക്ക് മാറ്റിയതെന്നാണ് കെ. ജി ജോര്‍ജിന്‍രെ ഭാര്യ സെല്‍മ ജോര്‍ജ് പറയുന്നത്. അദ്ദേഹത്തിനെ കുളിപ്പി ക്കാനും ഭക്ഷണം കൊടുക്കാനുമെല്ലാം സഹായികള്‍ വേണം. അതുകൊണ്ടാണ് അവിടേക്ക് മാറ്റിയത്. അദ്ദേഹ ത്തിന് വേണ്ട ഭക്ഷണങ്ങളെല്ലാം ഞാന്‍ കൊടുത്തുവിടുമായിരുന്നു. വളരെ നന്നായാണ് അദ്ദേഹത്തെ നോക്കിയത്. നഴ്സുമാരും ഡോക്ടര്‍മാരുമൊക്കെയുള്ള സ്ഥലത്താണ് അദ്ദേഹത്തെ നിര്‍ത്തിയത്. എല്ലാവിധ ചികിത്സകളും അവി ടെ കിട്ടുന്നുണ്ടായിരുന്നു. കൊള്ളാമെന്ന് തോന്നിയിട്ടാണ് അദ്ദേഹത്തെ അവിടേക്ക് മാറ്റിയത്.

അദ്ദേഹത്തെ നോ ക്കാതെ ഞാന്‍ ഗോവയില്‍ സുഖ വാസത്തിന് പോയി എന്ന് പലരും പറഞ്ഞു. ഗോവയിലാണ് മകനുള്ളത്. ഒരു മകളുമുണ്ട്. അദ്ദേഹത്തോട് പറഞ്ഞിട്ടാണ് പോയത്. ഞാന്‍ പോയി വരാമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തലയാട്ടി യിരുന്നു. സംസാരിക്കാന്‍ അേദ്ദഹത്തിന് കഴിയില്ലായിരുന്നു. മകള്‍ ദോഹയിലാണ്. എനിക്ക് ഇവിടെ ഒറ്റയ്ക്ക് താമസിക്കാന്‍ പറ്റാത്തതിനാലാണ് ഗോവയിലേക്ക് പോയത്. ഞാനും എന്റെ മക്കളും അദ്ദേഹത്തെ നന്നായി തന്നെയാണ് നോക്കിയത്. സിനിമാമേഖലയിലുള്ളവര്‍ക്ക് അത റിയാം. അല്ലാത്തവര്‍ എന്തും പറയട്ടെ. നല്ല സിനിമകള്‍ ചെയ്തെങ്കിലും അഞ്ച് കാശ് പുള്ളിയുണ്ടാക്കിയില്ല. അതാണ് ഞങ്ങളുടെ വിഷമം. സ്വത്ത് മുഴുവന്‍ എടുത്ത് പുള്ളിയെ ഒഴിവാക്കിയെന്നാണ് യൂട്യൂബിലൊക്കെ കണ്ടത്. അതേക്കുറിച്ചൊന്നും ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും സെല്‍മ പറയുന്നു. പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും വളരെ ആത്മാര്‍ത്ഥമായാണ് ഞാന്‍ പുള്ളിയെ നോക്കിയത്. ഒരുപാട് കഷ്ടപ്പെടുത്താതെ അദ്ദേഹത്തെ എടുക്കണേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. ഇതുപോലൊരു ഡയറക്ടര്‍ ഇനി മലയാള സിനിമയിലുണ്ടാവില്ല. എല്ലാം കൊണ്ടും വളരെ നന്നായി സിനിമകള്‍ ചെയ്തതാണ്.

എന്റെ ബോഡി പള്ളിയില്‍ അടക്കരുതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നെ ദഹിപ്പിച്ചാല്‍ മതി, ആ ആഗ്രഹം നീ നടത്തി തരണമെന്ന് പറയുമായിരുന്നു. അവിടെ പോയതെല്ലാം പപ്പയുടെ ആഗ്രഹമായിരുന്നുവെന്നും ഡാഡിയുടെ തീരുമാനത്തിന് ഞങ്ങള്‍ കൂടെ നിന്നുവെന്നു മാത്രമേ ഉള്ളുവെന്നും മകള്‍ താരയും പറഞ്ഞു. അത് ചാരിറ്റി സെന്ററോ വൃദ്ധ സദനമോ അല്ല. റീഹാബിലിറ്റേഷന്‍ സെന്റര്‍ ആണ്. ഒരു കുടുംബത്തെ പോലെയാണ് അവിടെ ഉള്ളവര്‍ ഡാഡിയെ നോക്കിയത്. ഞങ്ങള്‍ ഇടക്ക് വീട്ടില്‍ കൊണ്ട് പോയാലും ഡാഡി ഇവിടെ തന്നെ വരുമായിരുന്നു. ഡാഡിക്ക് അതായിരുന്നു ഇഷ്ടം.