വളരെ സുന്ദരനായി ആശുപത്രിയിലേക്ക് പോയ ഡാഡി പിന്നീട് തിരികെ എത്തിയത് ജീവനില്ലാതെ. ഇനി രക്ഷിക്കാനാകില്ല, അവസ്ഥ ഗുരുതരമാണെന്ന് ഡാഡി അറിഞ്ഞിരുന്നു, ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയാണ്; നടന്‍ കൊല്ലം അജിത്തിന്റെ മകള്‍ ഗായത്രി പറയുന്നു

മലയാളത്തില്‍ നായക നടന്‍മാരെ പോലെ തന്നെ വില്ലന്‍ കഥാ പാത്രങ്ങള്‍ ചെയ്യുന്ന താരങ്ങളും ആരാധകരുടെ മനസില്‍ ഇടം പിടിക്കുന്നുണ്ട്. അത്തരത്തില്‍ മലയാളി മനസ് കീഴടക്കിയ വില്ലന്‍ കഥാ പാത്രമാണ് കൊല്ലം അജിത്ത്. മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം താരം അഭിനയിച്ചിരുന്നു. കൊല്ലം അജിത്തിന്റെ മരണം ആരാധകരെയും ഏറെ ഞെട്ടിച്ച വാര്‍ ത്ത ആയിരുന്നു അജിത്തിന്റെ പെട്ടെന്നുള്ള മരണം. 2018 ഏപ്രിലിലാണ് അജിത്ത് ഉദര സംബ ന്ധമായ അസുഖത്തെ തുടര്‍ന്ന് മരിക്കുന്നത്. മരിക്കുമ്പോള്‍ അജിത്തിന് 56 ആം വയസായിരുന്നു. ഇപ്പോഴിതാ മകള്‍ ഗായത്രി കൊല്ലം അജിത്തിന്‍രെ മരണത്തെ പറ്റി തുറന്ന് പറയുകയാണ്.

അച്ഛന്റെ മരണം ഡോക്ടര്‍മാരുടെ വീഴ്ച്ചയാണെന്ന് ഗായത്രി പറയുന്നു. വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രിയുടെ തുറന്ന് പറച്ചില്‍. വളരെ ഊര്‍ജസ്വലനായി നടക്കുന്ന ആരോഗ്യമുള്ള വ്യക്തിയാ യിരുന്നു ഡാഡി. ജുബ്ബയും കൂളിംഗ് ഗ്ലാസും ധരിച്ച്, ഒരുങ്ങി സുന്ദര നായി ആശുപത്രിയിലേക്ക് പോയ ഡാഡി ഇപ്പോഴും തന്‍രെ കണ്‍മുന്നിലുണ്ട്. ആ ആള്‍ പിന്നീട് ജീവനോടെ തിരികെ വന്നില്ലെന്നാണ് ഗായാത്രി പറയുന്നത്. അജിത്തിന്റെ മരണത്തിന് പിന്നില്‍ ഡോക്ടര്‍മാരുടെ വീഴ്ചയുണ്ടോ എന്ന സംശയമാണ് ഗായത്രി മുന്നോട്ടുവെക്കുന്നത്. മനപ്പൂര്‍വ്വം സര്‍ജറി വൈകിപ്പിച്ചുവെന്നും ഗായത്രി ആരോപിക്കുന്നുണ്ട്. ഒരു റിയാലിറ്റി ഷോയില്‍ പങ്കെ ടുത്ത് തിരികെ വന്ന ശേഷമാണ് കടുത്ത വയറു വേദന ഡാഡിക്കുണ്ടാവുകയും ചെയ്തു.

ഭക്ഷണം വയറ്റില്‍ പിടിക്കാത്തതിന്റെയാകുമെന്നാണ് ആദ്യം കരുതിയത്. ആശുപത്രിയില്‍ പോയി പരിശോധിച്ചപ്പോള്‍ അപ്പന്‍ഡിസൈറ്റിസ് ആണെന്ന് മനസിലായി. സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ കറക്റ്റ് സമയത്ത് സര്‍ജറി ചെയ്തിരുന്നില്ലായെന്നും മനപൂര്‍വ്വം ചികി ത്സ വൈകിപ്പിച്ചുവെന്നുമാണ് ഗായത്രി പറയുന്നത്.ഇപ്പോഴാണ് അത് തുറന്ന് പറയാന്‍ മനസ്സ് പാകപ്പെട്ടത്. ഡോക്ടര്‍മാരുടെ ഭാഗത്തു നിന്ന് ചില വീഴ്ചകള്‍ സംഭവിച്ചുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് എന്നാണ് ഗായ്ത്രി പറയുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന ഡാഡിക്ക് ശസ്ത്രക്രിയ നടത്തിയത് മൂന്ന് ദിവസം കഴിഞ്ഞായിരുന്നു.

ഷുഗറിന്റെ വ്യതിയാനമാണ് അതിന് കാരണമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഏതോ ഒരു ഡോക്ടര്‍ക്കായി അവര്‍ കാത്തിരിക്കുകയായിരുന്നുവെന്നാണ് പിന്നീട് അറിഞ്ഞത്. സാധാരണ നാല് മണിക്കൂറിനുള്ളില്‍ തീരേണ്ട സര്‍ജറി ഏഴ് മണിക്കൂറിലാണ് പൂര്‍ത്തിയാക്കിയത്. സര്‍ജറി കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും ഡാഡിയുടെ വയറ്റിലെ ഗ്യാസ് കുറഞ്ഞിരുന്നില്ല. വയര്‍ വീര്‍ത്തു തന്നെയായിരുന്നു ഇരുന്നത്. അതിന്റെ കാരണം ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ല. ചോദിക്കു മ്പോഴൊക്കെ കുഴപ്പമില്ല എന്നായിരുന്നു പറഞ്ഞത്. ഡിസ്ചാര്‍ജ് ചെയ്യാനും അനുവദിച്ചില്ല. ദിവസ ങ്ങളോളം ആശുപത്രിയില്‍ തന്നെയായിരുന്നു. ഒടുവില്‍ ഡാഡിയ്ക്ക് ശ്വാസം എടുക്കുന്നത് ബുദ്ധിമുട്ടായി. 

അദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചിരുന്നു. പിന്നീട് ഡാഡിയെ ഐ.സി. യുവിലേക്കു മാറ്റി. ഞങ്ങള്‍ കാണാന്‍ കയറിയപ്പോള്‍, ഡാഡി പറഞ്ഞത്, ‘എന്നെ ഇനി രക്ഷിക്കാ നാകില്ല, അവസ്ഥ ഗുരുതരമാണെന്ന് നഴ്സുമാര്‍ പറയുന്നത് കേട്ടു’ എന്നാണ്” ഗായത്രി പറയുന്നു. ‘വെന്റിലേറ്ററിലെങ്കിലും പ്രവേശിപ്പിച്ച് എന്റെ ഡാഡിയെ രക്ഷിക്കാമോ’ എന്ന് ഞാന്‍ കരഞ്ഞു കൊണ്ടു ചോദിച്ചപ്പോള്‍, ഇനി ‘ഒന്നും ചെയ്യാന്‍ പറ്റില്ല’ എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞ തെന്നും മകള്‍ പറയുന്നു.

Articles You May Like

Comments are closed.