
അവന്‍ ഏതോ യാത്ര പോയെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. ഇഷ്ടമുള്ള ഭക്ഷണമൊക്കെ വാങ്ങിച്ച് തന്ന് അവന്‍ ഞങ്ങളെ കഴിപ്പിക്കുമായിരുന്നു; കൊല്ലം സുധിയുടെ സഹോദരന്‍
സ്‌ററാര്‍ മാജിക്കിലെ പ്രിയ കലാകാരനായ സുധിയുടെ മരണം ദുഖത്തിലാഴ്ത്തിയത് സുധിയെ മാത്രമല്ല , അദ്ദേഹ ത്തെ സ്‌നേഹിച്ച എല്ലാവരെയുമായിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട അനുജന്റെ വേര്‍പാടിനെ പറ്റി സുധി യുടെ സഹോദരന്‍ പറയുകയാണ്. ബിഹൈന്‍ വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സഹോദരന്റെ തുറന്ന് പറച്ചില്‍. തന്റെ പ്രിയപ്പെട്ട അനുജനായിരുന്നു സുധി. സിനിമയില്‍ അഭിനയച്ചതിന്റെ തലക്കനമൊന്നുമില്ലാതെ നടന്ന വ്യക്തിയാണവന്‍.

എന്നെ അവന്‍ കോര എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ കൂരിയെന്നും അവനെ വിളിക്കുമായിരുന്നു. ഒരു നടനെന്ന നിലയില്‍ അവന്‍ ആരോടും പെരുമാറിയിട്ടില്ല. അവന്‍ എല്ലാവരോടും നല്ല അടുപ്പമായിരുന്നു. കൂരി ഏതോ യാത്ര പോയെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. എന്റെ മകളുടെ വിവാഹത്തിന് നിരവധി സിനിമാ താരങ്ങളെ വിളിക്കുമെന്ന് അവന്‍ പറയുമായിരുന്നു. അവന്‍ അഭിനയിച്ച കൊള്ള എന്ന സിനിമ ഞാന്‍ കണ്ടില്ല. ഒരുപാട് കഷ്ട്ടപ്പെട്ടാണ് ഞങ്ങള്‍ വളര്‍ന്നത്.

അമ്മ തീപ്പെട്ടി ഒട്ടിച്ചാണ് ഞങ്ങളെ വളര്‍ത്തിയത്. അവനും ഞാനുമെല്ലാം പണിക്ക് പോകുമായിരുന്നു. ഇവിടെ വരുമ്പോള്‍ നല്ല ഭക്ഷണങ്ങളൊക്കെ അവന്‍ വാങ്ങിച്ച് തരുമായിരുന്നു. അമ്മയുടെ കൈയ്യില്‍ നിന്ന് രണ്ടുരുള ചോറുണ്ടായാല്‍ കഴിച്ചുവെന്ന് പറയാം. എല്ലാവരെയും കഴിപ്പിക്കുന്നതിലായിരുന്നു അവന് ഇഷ്ടം. ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട്. കഷ്ട്ടപാടുകള്‍ അനുഭവിച്ചു. ഒടുവില്‍ എല്ലാ ശരിയായി വന്നപ്പോള്‍ അവന്‍ പോയി.

കഷ്ട്ടപ്പാടുകള്‍ക്കിടയിലും ഭാര്യയ്ക്കും മക്കള്‍ക്കുമായി നല്ല ഒരു വീട് വയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതൊന്നും സാധിക്കാതെയാണ് സുധി പോയത് .തൃശൂരില്‍ 24ന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേയാണ് സുധിയും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. മറ്റുള്ളവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും സുധി മരിക്കുകയായിരുന്നു.