സുധിയ്ക്കായി പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി രേണുവും മകനും, സുധിയുടെ കല്ലറയ്ക്കികിലെത്തി പൊട്ടിക്കരഞ്ഞ് രേണു, തീരാ വേദനയില്‍ രാഹുല്‍; നൊമ്പരപ്പെടുത്തുന്ന കാഴ്ച്ച

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വാഹനാപകടത്തില്‍ കൊല്ലം സുധി മരിച്ചത്. സ്റ്റാര്‍ മാജിക്കിന് പകരം വയ്ക്കാനി ല്ലാത്ത കലാകാരനായിരുന്നു കൊല്ലം സുധി. 24ന്റെ പരിപാടിയില്‍ പങ്കെടുത്ത മറ്റ് താരങ്ങള്‍ക്കൊപ്പം മടങ്ങുന്ന തിനിടെയാണ് വാഹനാപകടം ഉണ്ടായത്. അപകടത്തില്‍ സുധി മരണപ്പെട്ടു. മറ്റുള്ളവര്‍ പരിക്കുകളോടെ രക്ഷ പ്പെടുകയായിരുന്നു. ഇന്നും സുധിയുടെ ഭാര്യ രേണുവിനും മകന്‍ കിച്ചുവിനും ആ ദുഖം താങ്ങാനായിട്ടില്ല. സുധി പോയെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു എല്ലാവര്‍ക്കും. പക്ഷേ വിശ്വസച്ചല്ലേ പറ്റുകയുള്ളുവെന്ന് രേണു പറയുന്നു. വളരെസന്തോഷത്തെടയാണ് സുധിയും രേണുവും മക്കളും കഴിഞ്ഞരുന്നത്.

തങ്ങളുടെ അച്ഛന്‍ വിടപറഞ്ഞതിന്റെ ദുഖം രാഹുലിന് ഇതുവരെ മാറിയിട്ടില്ല. കഴിഞ്ഞ ദിവസം സുധിയുടെ ഒന്‍പതിന് പള്ളിയില്‍ പോയപ്പോഴും കല്ലറയില്‍ ഇരുന്ന് പൊട്ടിക്കരയുകയായിരുന്നു രേണു. അമ്മയെ ആശ്വസിപ്പിക്കാനറിയാതെ അച്ചന്റെ വിയോഗം താങ്ങാനാവാതെ മകന്‍ കിച്ചുവും സങ്കടം അടക്കാന്‍ കഴിയാതെ മാറിനിന്ന് കരയുകയായിരുന്നു. സുധിയുടെ ബന്ധുക്കളും ചടങ്ങിനെത്തിയരുന്നു. പ്രാര്‍ത്ഥനകള്‍ക്കിട യില്‍ അച്ഛന്റെ പ്രസംഗത്തിലും സുധിയെ പറ്റി അച്ചന്‍ പറഞ്ഞപ്പോഴുമെല്ലാം രേണു പെട്ടിക്കരയുകയായിരുന്നു.

അവിടെയും രേണുവിനെ ആശ്വസിപ്പിക്കാനാതെയാണ് ബന്ധുക്കള്‍ നിന്നത്. തീരാ വേദനയാണ് സുധിയുടെ വിയോഗം രേണുവിനും മകനും സമ്മാനിച്ചത്. പ്രസംഗത്തിനിടെ അച്ചനെ പറ്റി പറഞ്ഞത് കേട്ട കരച്ചിലടക്കാന്‍ കഴിയാതെ മകന്‍ രാഹുല്‍ മാറി നിന്ന് കരയുന്നത് കാണാമായിരുന്നു. സുധിയുടെ ആത്മാ വിനായി എല്ലാവരും പ്രാര്‍ത്ഥിക്കുക എന്ന അച്ഛന്റെ ഉപദേശം കേട്ടാണ്‌ രേണുവും മകനും സുധിയുടെ കല്ലറയിക്കരികില്‍ നിന്ന് യാത്രയായത്.

പ്രാര്‍ത്ഥനകള്‍ക്കിടെ മാത്രമല്ല വെള്ള പൂക്കളാല്‍ മനോഹരമായി അലങ്കരിച്ച സുധിയുടെ കല്ലറയ്ക്ക് മുന്നിലും കരഞ്ഞു കലങ്ങിയ കണ്ണുകളുമായിട്ടാണ് രേണുവും രാഹുലും ഉണ്ടായിരുന്നത്. നോവു പടര്‍ത്തുന്ന കാഴ്ച്ചകള്‍ ബന്ധുക്കളെയും വലിയ രിതിയില്‍ ദുഖിപ്പിച്ചിരിക്കുകയാണ്.

Comments are closed.