സിനിമ ഇറങ്ങുമ്പോള്‍ ആദ്യ ദിവസം തന്നെ ഒരുമിച്ച് പോയി കാണാമെന്ന് പറഞ്ഞതല്ലേ ഏട്ടന്‍, ദൈവം അനുവദിച്ചില്ലല്ലോ; സുധിയുടെ ഓര്‍മകളില്‍ വിങ്ങി പൊട്ടി രേണു

സ്റ്റാര്‍ മാജിക്കിന്‍രെ പ്രിയ കലാകാരന്‍ സുധിയുടെ വേര്‍പാട് വലിയ ഒരു ദുഖമാണ് സുധിയെ ഇഷ്ട്ടപ്പെട്ടിരുന്ന എല്ലാവരിലും ഉണ്ടാക്കിയത്. സുധിയുടെ ഭാര്യയ രേണുവിന് ആ ദുഖം ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. തന്റെ ചേട്ടനൊപ്പമുള്ള മനോഹര നിമിഷങ്ങലെല്ലാം ചിത്രങ്ങല്‍ സഹിതം ഇപ്പോഴും രേണു പങ്കിടാറുണ്ട്. ഇനി യെല്ലാം മനോഹരവും നനവുള്ളതുമായ ഓര്‍മകള്‍ മാത്രമാണ്. സുധിയുടെ സ്വപ്ന വീട് പണിതുയരുമ്പോല്‍ അത് കാണാന്‍ സുധിയില്ല എന്നതാണ് രേണുവിന്‍രെ ഏറ്റവും വലിയ ദുഖം. സ്റ്റാര്‍ മാജിക്ക് കലാകാരനായ സുധി ആദ്യം കോമഡി സ്റ്റാറിലൂടെയാണ് എത്തുന്നത്.

പിന്നീട് പല കോമഡി ഷോകള്‍ ചാനലുകലിലും സ്വദേശത്തും വിദേശത്തുമായി ചെയ്തു. ജീവിതം കെട്ടിപ്പെടു ക്കാനുള്ള ഓട്ടത്തിനിടയിലാണ് സുധിയെ മരണം തട്ടിയെടുത്തത്. 24ന്റെ വടകരയിലെ പരിപാടി കഴിഞ്ഞ് കോട്ട യത്തേക്ക് തിരിച്ചുവരുന്നതിനിടയിലായിരുന്നു സുധിയും കൂട്ടരും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ചില സിനിമകലിലും ചെറിയ വേഷങ്ങള്‍ താരം ചെയ്തിട്ടുണ്ട്. സുധി അഭിനയിച്ച കുരുവി പാപ്പ എന്ന സിനിമ ഇപ്പോള്‍ റിലീസ് ആകാന്‍ പോവുകയാണ്.

ഇപ്പോഴിതാ അതിന്‍രെ സന്തോഷവും ഒപ്പം ദുഖവും രേണു തന്‍രെ ഇന്‍സ്റ്റയില്‍ പങ്കിട്ടിരിക്കുകയാണ്.സിനിമ റിലീസ് ചെയ്യുമ്പോള്‍ ആദ്യ ദിവസം തന്നെ ഒരുമിച്ച് പോയി കാണാമെന്ന് പറഞ്ഞതല്ലേ ഏട്ടന്‍, ദൈവം അനുവ ദിച്ചില്ലല്ലോ അതിനെന്നായിരുന്നു രേണു കുറിച്ചത്. മരിക്കുന്നതിന്‍രെ തലേന്ന് രാത്രിയില്‍ ഇളയ മകന്‍ റിതുലിന് പല്ലിന് വേദന ആയിരുന്നു.

പെട്ടെന്ന് വരാമെന്നും വന്നിട്ട് ആശുപത്രിയില്‍ കൊണ്ടു പോകാമെന്നും പറഞ്ഞാണ് ചേട്ടന്‍ ഫോണ്‍ വെച്ചത്. പിന്നീട് കേള്‍ക്കുന്നത് ചേട്ടന്റെ മരണ വാര്‍ത്ത ആയിരുന്നു. എപ്പോഴും അദ്ദേഹം കൂടെ ഉണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. സ്റ്റാര്‍ മാജിക്കിന്‍രെ ഷൂട്ടിന് പോയിരിക്കുകയാണെന്നും സ്റ്റാര്‍ മാജിക്കിന്‍രെ വേദിയില്‍ തന്നെ സുധി ചേട്ടന്‍ ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും രേണു പറഞ്ഞിരുന്നു.

Comments are closed.