മുകേഷ് നിഷ്‌ക്രിയനായ എംഎല്‍എയാണ്. നാട്ടുകാര്‍ക്ക് ആര്‍ക്കും മുകേഷിനെ കണ്ടൂട. സുരേഷ് ഗോപി കേരളത്തില്‍ ജയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്, ഗണേഷ് കുമാര്‍ നല്ലൊരു ഭരണാധികാരിയാണ് ; കൊല്ലം തുളസി

മലയാളത്തിലെ സൂപ്പര്‍ താരവും ബിജെപിയുടെ എംപിയുമായ വ്യക്തിയാണ് സുരേഷ് ഗോപി. സുരേഷ് ഗോപി യെന്ന വ്യക്തി എല്ലാവര്‍ക്കും സഹായം ചെയ്യുന്ന വ്യക്തിത്വമാണെന്ന് നമ്മുക്ക് അറിയാം.  നടനായ കൊല്ലം തുളസി നടന്‍മാരും രാഷ്ട്രീയ പ്രവര്‍ത്തകരുമായ സുരേഷ് ഗോപി, മുകേഷ്, ഗണേഷ് കുമാര്‍ തുടങ്ങിയവരെ പറ്റി പറഞ്ഞിരിക്കുകയാണ്. മാസ്റ്റര്‍ ബിന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തി ലാണ് താരം ഇക്കാ ര്യം പറഞ്ഞത്. സുരേഷ് ഗോപിക്ക് വേണ്ടി താന്‍ പ്രചാരണത്തിന് പോകാന്‍ വരാന്‍ തയ്യാറാണെന്നും എന്നാല്‍ മുകേഷ് നിഷ്‌ക്രിയനായ രാഷ്ട്രീയപ്രവര്‍ത്തകനാണെന്നും കൊല്ലം തുളസി പറഞ്ഞു.

സുരേഷ് ഗോപി കേര ളത്തില്‍ ജയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹം മത്സരിച്ചാല്‍ എല്ലാവിധ സപ്പോ ര്‍ട്ടും ഞാന്‍ നല്‍കും. സുരേഷ് ഗോപി ജയിച്ചാല്‍ ബിജെപിക്ക് ഒരു മന്ത്രിയെ കിട്ടും. സുരേഷ്‌ഗോപി മന്ത്രിയാ യാല്‍ കേരളത്തിലും തൃശൂരിനും ഒരുപാട് മാറ്റങ്ങളുണ്ടാകും. ബിജെപിക്ക് തഴച്ച് വളരാനുള്ള വളക്കൂറുള്ള മണ്ണ് കേരളത്തിലുണ്ട്. സുരേഷ് ഗോപിക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും.

ബിജെപിക്ക് വേണ്ടി അതുണ്ടാവില്ല. ബിജെപിയെ വെറുക്കുന്നില്ല. പക്ഷെ ഞാന്‍ അകന്ന് നില്‍ക്കുകയാണ്. ഗണേ ഷ് കുമാര്‍ നല്ലൊരു ഭരണാധികാരിയാണ്. നല്ലൊരു നടനും വ്യക്തിയുമാണ്. മുകേഷിനെ കുറിച്ച് എനിക്കൊരു അഭിപ്രായവുമില്ല. നാട്ടുകാര്‍ക്ക് ആര്‍ക്കും മുകേഷിനെ കണ്ടൂട. നാട്ടുകാര്‍ക്ക് ഒരു സഹായവും ചെയ്യാത്ത രാ ഷ്ട്രീയപ്രവര്‍ത്തകനാണ്. നിഷ്‌ക്രിയനായ ഒരു എംഎല്‍എയാണെന്നും താരം പറയുന്നു.

2015 ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കൊല്ലം ജില്ലയിലെ കുണ്ടറയിലേക്ക് ബിജെപി കൊല്ലം തുളസിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരിക്കുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മത്സരിക്കാന്‍ താല്‍പര്യമി ല്ലെന്ന് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. 2015 ന് ജനുവരിയിലാണ് കൊല്ലം തുളസി ബിജെപിയില്‍ ചേരുന്നത്. തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊല്ലം തുളസി ബി ജെപി വേദികളില്‍ സജീവവുമായിരുന്നു. കൊല്ലം ജില്ലയിലെ കുണ്ടറയിലേക്ക് ബിജെപി കൊല്ലം തുളസിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരിക്കുന്നു. പിന്നീട് ബിജെപിയില്‍ ചേര്‍ന്നത് തെറ്റായിപ്പോയെന്ന് കൊല്ലം തുളസി തന്നെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Articles You May Like

Comments are closed.