
മലയാളി കുടുംബത്തില്‍ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയത്തിലേയ്ക്ക്. തെന്നിന്ത്യയിലെ പ്രശസ്ത നടി, ഇപ്പോഴും അവിവാഹിതയായി തുടരുന്ന കാരണത്തിന്റെ പിന്നില്‍; നടി കോവൈ സരളയുടെ ജീവിതം
തമിഴ് നടിയാണെങ്കിലും മലയാളികള്‍ക്കും ഏറെ പരിചയവും ഇഷ്ടവുമുള്ള നടിയാണ് കോവൈ സരള. കോമഡി കൈകാര്യം ചെയ്യുന്നതില്‍ കോവൈ സരളയെ വെല്ലാന്‍ അധികമാര്‍ക്കും കഴിയില്ല. അമ്മ വേഷങ്ങളിലും നായി ക വേഷങ്ങളിലുമൊക്കെ താരം എത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ കഥാ പാത്രങ്ങളിലും കോവൈ സരള കോമഡി യും കൊണ്ടു വരാറുണ്ട്. മികച്ച ഹാസ്യ നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം നിരവധി തവണ കരസ്ഥമാക്കിയ നടിയാണ് കോവൈ സരള. മലയാളം, തമിഴ്, തെലുങ്കു, കന്നഡ തുടങ്ങി ഒട്ടുമിക്ക ഭാഷകലിലും താരം നിരവധി ചിത്രങ്ങള്‍ ചെയ്യ്തിട്ടുണ്ട്.

വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്താന്‍ ഭാഗ്യം സിദ്ധിച്ച കലാകാരിയായിരുന്നു കോവൈ സരള. ഒന്‍പ തില്‍ പഠിക്കുമ്പോവാണ് താരത്തിന് സിനിമയില്‍ അവസരം ലഭിക്കുന്നത്. വിജയകുമാറും കെ ആര്‍ വിജയയും നായികയും നായകനുമായി എത്തിയ 1979ല്‍ പുറത്തിറങ്ങിയ വെള്ളി രഥം എന്ന സിനിമയിലൂടെയാണ് താരം അഭിനയത്തിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങള്‍ താരം ചെയ്തു. നിറം, കേരള ഹൗസ് ഉടന്‍ വില്‍പ്പനയ്ക്ക്, മാഡ് ഡാഡ് എന്നിങ്ങനെ മലയാള ചിത്രങ്ങളും താരം ചെയ്തു. വളരെ ചെറുപ്പത്തില്‍ തന്നെ മുതിര്‍ന്ന കഥാ പാത്രങ്ങള്‍ താരം ചെയ്തിരുന്നു. ഇപ്പോള്‍ താരം അഭിനയത്തില്‍ അത്ര സജീവമല്ല. അറുപത്തിയൊന്നു വയസാണ് ഇപ്പോല്‍ താരത്തിനുള്ളത്.

കരിയറില്‍ സിനിമകല്‍ നിരവധി ചെയ്തിട്ടുണ്ടെങ്കിലും താരം ഇന്നും അവിവാഹിതയായി തുടരുകയാണ്. വിവാ ഹം തനിക്ക് മുന്‍പ് തൊട്ട് തന്നെ താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് കോവൈ സരള പറയുന്നത്. എങ്ങനെയാ യാലും മനുഷ്യര്‍ ഒറ്റയ്ക്ക് ജീവിക്കണം. കല്യാണം കഴിഞ്ഞാലും മരിച്ചു കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ കൈ പിടിച്ച് പോകാന്‍ പറ്റുമോ. ഇപ്പോള്‍ കല്യാണം കഴിഞ്ഞവരെ കാണുമ്പോള്‍ അയ്യോ, പാവം കഷ്പ്പെടുന്നല്ലോ എന്നെനിക്ക് തോന്നും. ചെറുപ്പത്തിലേ ലക്ഷ്യ ബോധത്തോടെയാണ് താന്‍ വളര്‍ന്നതെന്നും വിവാഹമെന്നതിനെക്കുറിച്ച് ചിന്തിച്ചിരു ന്നില്ലെന്നും കോവൈ സരള വ്യക്തമാക്കി.

അതേ സമയം വീട്ടിലെ അവസ്ഥകള്‍ കൊണ്ടാണ് താരം സിനിമ യിലെത്തിയതെന്നും കോവൈ സരള ജീവിച്ചത് തന്നെ വീട്ടുകാര്‍ക്ക് വേണ്ടിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാല് സഹോദരിമാരടങ്ങുന്ന കുടുംബത്തിലെ മൂത്ത മകളായിരുന്ന കോവൈ സരള അവര്‍ക്കായിട്ടാണ് ജീവിച്ച തെന്നും അവരുടെ മക്കലെ സ്വന്തം മക്കളായി കാണുകയാണ് ഇപ്പോള്‍ താനെന്നും താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. വലിയ കുടുംബത്തെ സംരക്ഷിക്കാനുള്ള ബാധ്യത കോവൈ സരളയ്ക്കായിരുന്നു. കോയമ്പ ത്തൂരിലെ ഒരു മലയാളം ഫാമിലിയിലാണ് താരം ജനിച്ചത്. അതുകൊണ്ട് തന്നെ കോവൈ സരള മലയാളിയാണ്. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത കാര്യമാണത്.