
അന്ന് അച്ഛനോട് ഞാനങ്ങനെ പ്രതികരിച്ചപ്പോള്‍ വളരെ പ്രായം ചെന്ന അച്ഛന് എത്രമാത്രം വേദനിച്ചു കാണും. അച്ഛനുണ്ടായിരുന്നെങ്കില്‍… ഇത് വേറൊരു ലോകത്തിരുന്നു വായിക്കുന്നുണ്ടാവും..ചിലപ്പോള്‍ ക്ഷമിച്ചും കാണും; അച്ഛനെ പറ്റി വികാരഭരമായ കുറിപ്പുമായി നടന്‍ കൃഷ്ണ കുമാര്‍
നടന്‍ കൃഷ്ണ കുമാറും ഭാര്യയെയും മക്കളെയും പോലെ തന്നെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമയില്‍ സജീവമല്ലെങ്കിലും അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമാണ്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട അച്ഛനെ പറ്റിയുള്ള ഓര്‍മ്മ ദുഖത്തോടെ പഹ്കിട്ടിരിക്കുകയാണ്. ജൂണ്‍ 19ന് അച്ഛന്റെ ബര്‍ത്ത് ഡേ ആയിരുന്നുവെന്നും ഇന്നച്ഛനുണ്ടായിരുന്നെങ്കില്‍ നൂറു വയസ് തികഞ്ഞേനേ എന്നും അച്ചനുണ്ടായിരുന്ന കാലത്തെ സ്‌നേഹവും മറ്റ് ഓര്‍മ്മകളും എല്ലാം പോസ്റ്റിലൂടെ പങ്കിട്ട് വളരെ ഇമോഷണലായ ഒരു പോസ്റ്റ് പങ്കിട്ടിരിക്കുകയാണ് ഇപ്പോള്‍ കൃഷ്ണകുമാര്‍.


പലപ്പോഴും ഇരുഭാഗത്തുനിന്നും അതിരുകടന്നു പോയതു ഇപ്പോള്‍ ദുഖത്തോടെ ഓര്‍ക്കുന്നു. എന്റെ അച്ഛന്‍ എന്നെ ഇഷ്ടപെട്ടപോലെ എനിക്കു എന്റെ മക്കളെയും ഇഷ്ടമാണ്. ഇന്നു അവരൊക്കെ വളര്‍ന്നു വലുതായി അവരുടേതായ ജീവിതം ആരംഭിച്ചു. ഇടക്കൊക്കെ മക്കളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുമ്പോള്‍ അവര്‍ അവരുടെ വിയോജിപ്പ് ശക്തമായി പ്രകടിപ്പിക്കും. അപ്പോള്‍ എന്റെ മനസ്സ് പെട്ടെന്ന് എന്നെ ഓര്‍മ്മപ്പെടുത്തും.. ‘നിന്റെ മക്കള്‍ ചെറിയ കാര്യങ്ങള്‍ പറയുമ്പോള്‍ നിനക്ക് കടുത്ത മാനസിക വേദന തോന്നുന്നുണ്ടെങ്കില്‍ അപ്പോള്‍ ഇതിന്റെ എത്രയോ ഇരട്ടി ശക്തിയില്‍ നീ നിന്റെ അച്ഛനോട് പ്രതികരിച്ചപ്പോള്‍ അതും വളരെ പ്രായം ചെന്ന അച്ഛന് അന്ന് എത്രമാത്രം വേദന ഉണ്ടാക്കി കാണും.

ഇതൊക്കെ അച്ഛനുണ്ടായിരുന്നെങ്കില്‍ പറയണമെന്നാഗ്രഹമുണ്ട്.. പക്ഷെ ഇന്നു ആഗ്രഹിക്കാന്‍ മാത്രമേ കഴിയൂ എന്നതാണ് സത്യം. അതൊരു വേദനയാണ്.. സഹോദരങ്ങളേ… മാതാപിതാക്കളുമായി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, അത് തീര്‍ക്കാന്‍ പറ്റുന്നതാണെങ്കില്‍ നമ്മുടെ ഈഗോ, അഹംഭവം, ദുരഭിമാനം എന്ത് വേണോ വിളിച്ചോളൂ, അതൊക്കെ മാറ്റിവെച്ചു, എന്തിനു ചിലപ്പോള്‍ ശെരി നമ്മുടെ ഭാഗത്തായിരിക്കാം.. എന്നാലും എല്ലാം പറഞ്ഞു തീര്‍ത്തു, ക്ഷെമിച്ചു, സ്‌നേഹത്തില്‍ പോകാന്‍ ശ്രമിക്കുക. ജീവിതത്തില്‍ സമാധാനമുണ്ടാകും.. ഇല്ലെങ്കില്‍ ചില ഓര്‍മ്മകള്‍ നമ്മളെ ജീവിതാവസാനം വരെ വേട്ടയാടും.. വേദനിപ്പിക്കും..ഇതെഴുതി കൊണ്ടിരുന്നപ്പോള്‍ ഒരു തോന്നല്‍…അച്ഛന്‍ ഇത് വേറൊരു ലോകത്തിരുന്നു വായിക്കുന്നുണ്ടാവും..ചിലപ്പോള്‍ ക്ഷമിച്ചും കാണും.