എനിക്ക് പാടാന്‍ കുറച്ച് ലജ്ജയുള്ള വരി ആയിരുന്നു അത്. അതിനാല്‍ ആ വരി മാറ്റുമോ എന്ന് ചോദിച്ചത് വലിയ പ്രശ്‌നമായി, അത് രാജ സാറിനടുത്ത് വരെ എത്തി, അന്ന് സാര്‍ എന്നോട് ഇപ്രകാരം പറഞ്ഞത്; ചിത്ര

ചിത്രാമയ്ക്കു ഇന്ന് അറുപത് വയസ് തികഞ്ഞിരിക്കുകയാണ്. ആ ഗായികയെ എല്ലാവരും സ്‌നേഹിക്കുന്നുണ്ട്. അതിനാല്‍ തന്നെ അവരുടെ പാട്ടുകളെല്ലാം മലയാളികള്‍ക്ക് വലിയ ഇഷ്ടമാണ്. തനിക്ക് പിറന്നാള്‍ ആഘോഷങ്ങള്‍ ഇല്ലെന്നാണ് താരം പറയുന്നത്. എങ്കിലും മലയാളികള്‍ക്ക് ഈ ദിവസം ആഘോഷമാണ്. ഫാന്‍സ് പേജുകളിലും അത് കാണാം. ഇപ്പോഴിതാ നെരെ ചൊവ്വെ എന്ന പരിപാടിയില്‍ നാല്പത് വര്‍ഷത്തോളം താന്‍ പിന്നിട്ട കാലത്തെ പറ്റിയും അതിനിടയില്‍ നടന്ന സംഭവങ്ങളെ പറ്റിയും താരം തുറന്ന് പറയുകയാണ്.

തനിക്ക് ഡബിള്‍ മീനിങ്ങുള്ള വരികള്‍ പെട്ടെന്ന് മനസിലാകില്ലെന്ന് തുറന്ന് പറയുകയാണ് താരം. ഒരു പക്ഷേ എനിക്ക് പാടാന്‍ കുറച്ച് ലജ്ജയുള്ള വരി ഒന്ന് രണ്ടു തവണ വന്നപ്പോള്‍ ആ വരി മാറ്റമോ എന്ന് ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ തമിഴിലെ വളരെ പ്രശസ്തനായ, മുതിര്‍ന്ന ഒരു കവിയുടെ വരികള്‍ ആയിരുന്നു. ഞാന്‍ അത് ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടമായില്ല.

അദ്ദേഹം അത് ഇളയരാജ സാറിനോട് പറഞ്ഞു. അതിനു ശേഷം ഒരു റെക്കോര്‍ഡിങ്ങിന് പോയപ്പോള്‍ രാജ സാര്‍ വിളിച്ചു. ഒരുപാട് പേര്‍ കുറെ ജോലികള്‍ ചെയ്ത് അത് ചേര്‍ന്ന് ചെയ്ത് കഴിയുമ്പോഴാണ് വലിയൊരു സിനിമയുണ്ടാകുന്നത്. ഓരോരുത്തര്‍ക്ക് ഓരോ ജോലി പറഞ്ഞിട്ടുണ്ട്. അത് ചെയ്യുക. അദ്ദേഹം ചീത്ത വരികള്‍ എഴുതിയിരിക്കുന്നത് ആ സിനിമയുടെ ആ സിറ്റുവേഷന് വേണ്ടി യാണ് .

അത് മാറ്റാന്‍ പറയാന്‍ നിനക്കു അധികാരമില്ലെന്ന് സാര്‍ എന്‍രെടുത്ത് പറഞ്ഞുവെന്നും അദ്ദേഹത്തിന്റെ ആ പറച്ചില്‍ ശരിയാ ണെന്ന് എനിക്ക് തോന്നിയെന്നും പിന്നീട് ഞാനും ഒരു വരികള്‍ മാറ്റാന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും വരികള്‍ കാരണം പാടാനാ വില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ചിത്ര പറയുന്നു.

Comments are closed.