
കുടുംബവിളക്കിന് കഴിഞ്ഞ നാല് വര്‍ഷങ്ങളായി നിങ്ങള്‍ തന്ന സ്‌നേഹത്തിനും പ്രോത്സാഹനത്തിനും നന്ദിയെന്ന് ശിവദാസ മേനോന്‍. നിങ്ങളുടെ മരണം ഞങ്ങളെ വേദനിപ്പിക്കുന്നുവെന്നും അച്ഛച്ചനെ ഞങ്ങള്‍ മറക്കില്ലെന്നും ആരാധകര്‍
ഏഷ്യാനൈറ്റിലെ ഏറ്റവും ഹിറ്റ് പരമ്പരയാണ് കുടുംബ വിളക്ക്. സുമിത്ര എന്ന വീട്ടമ്മ കടന്നു പോകുന്ന പല അവസ്ഥകളും അടുക്കളയില്‍ മാത്രം കഴിഞ്ഞ സാധാ വീട്ടമ്മ നേടിയെടുത്ത വിജയത്തിന്റെയും കുടുംബ ബന്ധത്തിന്റെയും കഥ പറയുന്ന സീരിയലാണ് കുടുംബവിളക്ക്. ഇപ്പോഴിതാ കുടുംബവിളക്ക് അവസാനി ക്കാന്‍ പോകുന്ന ഘട്ടത്തിലേയ്ക്ക് എത്തുകയാണ്. കുടുംബ ത്തിലെ കാരണവരും കുടുംബവിളക്കില്‍ ഏവരും ഇഷ്ട്ടപ്പെടുന്ന കഥാ പാത്രവുമായിരുന്ന ശിവദാസമോനോന്‍ പരമ്പയില്‍ മരിക്കുന്നത് ആരാധകരെയും ഏറെ ദുഖിപ്പിച്ചിരിക്കുകയാണ്. നിരവധി ആരാധകര്‍ ഈ സീരിയലിനുണ്ട്.

ആരാധകര്‍ തനിക്ക് തന്ന പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിക്കുകയാണ് ശിവദാസമോനോന്‍ എന്ന കഥാ പാത്രത്തെ അവതരിപ്പിക്കുന്ന ജെ. എഫ് തരകന്‍. തനിക്കിങ്ങനൊരു വേഷം കിട്ടിയതിനുള്ള നന്ദിയുമാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ താരം പറയുന്നത്. ‘കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഒരു നടന്‍ എന്ന നിലയില്‍ അനുദിനം എനിക്ക് ആനന്ദവും, അഭി മാനവും പ്രദാനം ചെയ്തിരുന്ന ശിവദാസമേനോന്‍ എന്ന വേഷ ത്തിന്റെ അവസാന ചിത്രീകരണം ഇന്ന് രാവിലെ ആയിരുന്നു. ഇക്കാ ലമത്രയും ‘കുടുംബവിളക്ക്’ ആസ്വദിക്കു കയും, മുടങ്ങാതെ അഭിപ്രായങ്ങളും, അഭിനന്ദനങ്ങളും അറിയിച്ച് എന്നെ പ്രോത്സാഹി പ്പിക്കുകയും ചെയ്തിരുന്ന സുഹൃത്തുക്കള്‍ക്ക് നന്ദി.

ഈ വേഷം ചെയ്യാന്‍ എനിക്ക് അവസരം നല്‍കിയ ഏഷ്യാനെറ്റ് ചാനലിനും, നിര്‍മ്മാതാക്കള്‍ ഗുരുദാസ് ഷേ ണായ് സാര്‍, ചിത്ര ഷേണായ് മാഡം എന്നിവര്‍ക്കും, ഇതിനെല്ലാം കാരണഭൂതനായ പ്രിയപ്പെട്ട ജോസ് പേരൂര്‍ ക്കടയ്ക്കും കൃതജ്ഞത’, എന്നുമാണ് നടന്‍ എഫ് ജെ തരകന്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. ആരാധകരും കമന്റു ചെയ്തിട്ടുണ്ട്.

വളരെ നല്ല കഥാപാത്രമായിരുന്നുവെന്നും ആ കഥാ പാത്രം മരണപ്പെടുന്നതില്‍ ദുഖമുണ്ടെന്നും കൊച്ചുമക്കളുടെ പ്രിയപ്പെട്ട അച്ഛച്ഛന് അവസാനം കുടുംബം ഒന്നു ചേരുന്നത് കാണാന്‍ പറ്റിയല്ലോ എന്നും കുടുംബവിളക്കില്‍ എല്ലാവരും ആരാധിക്കുന്ന മേനോന്‍ സാറിന്റെ മരണം വേണ്ടായിരുന്നുവെന്നും ഇനിയും നല്ല അവസരങ്ങള്‍ സാറിന് ലഭിക്കട്ടെയെന്നും ഒരുപാട് അവസരങ്ങള്‍ കിട്ടട്ടെയെന്നും ആരാധകര്‍ പറയുന്നു.